You are Here : Home / USA News

കലയുടെ പ്രവര്‍ത്തനോദ്ഘാടനം ഏപ്രില്‍ 22ന്

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, April 18, 2018 12:53 hrs UTC

ഫിലഡല്‍ഫിയ∙ഡെലവേര്‍വാലിയിലെ പ്രഥമ മലയാളി സംഘടനയായ കലാ മലയാളി അസോസിയേഷന്‍ ഓഫ് ഡെലവേര്‍വാലിയുടെ ഈവര്‍ഷത്തെ പ്രവര്‍ത്തനോദ്ഘാടനം ഏപ്രില്‍ 22നു ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ദേവാലയത്തിന്റെ ഓഡിറ്റോറിയത്തില്‍ നടത്തുന്നതാണെന്നു ഭാരവാഹികള്‍ അറിയിച്ചു.

പെന്‍സില്‍വേനിയയിലേയും സമീപ സംസ്ഥാനങ്ങളിലേയും പ്രവാസി മലയാളികള്‍ക്കിടയില്‍ കലാ-സാംസ്കാരിക പ്രവര്‍ത്തനങ്ങളുമായി നാലു പതിറ്റാണ്ടായി പ്രവര്‍ത്തിച്ചുവരുന്ന കല, സാമൂഹ്യ സേവന രംഗത്ത് അനുകരണീയമായ മാതൃകയാണ് കാഴ്ചവച്ചിട്ടുള്ളത്.

കലയുടെ വിവിധ പ്രവര്‍ത്തകസമിതികളായ അഡൈ്വസറി കൗണ്‍സില്‍, വിമന്‍സ് ഫോറം, യൂത്ത് ഫോറം തുടങ്ങിയവയുടെ രൂപീകരണവും പ്രവര്‍ത്തനോദ്ഘാടനത്തോടനുബന്ധിച്ച് പൂര്‍ത്തിയാകുമെന്ന് സംഘാടകര്‍ അറിയിച്ചു. കലയുടെ ഇക്കൊല്ലത്തെ റാഫിള്‍ ടിക്കറ്റിന്റെ കിക്ക്ഓഫ്, കലാ ന്യൂസ് ലെറ്ററിന്റെ പ്രകാശനം എന്നിവയും നടത്തുന്നതാണ്.

കലയുടെ എല്ലാ പ്രവര്‍ത്തകരേയും, അഭ്യുദയകാംക്ഷികളേയും പ്രവര്‍ത്തനോദ്ഘാടന നഗരിയിലേക്ക് ക്ഷണിക്കുന്നതായി പിആര്‍ഒ ജോര്‍ജ് വി. ജോര്‍ജ് പത്രക്കുറിപ്പില്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഡോ. ജയിംസ് കുറിച്ചി (പ്രസിഡന്റ്) 856 275 4014, അലക്‌സ് ജോണ്‍ (ചെയര്‍, അഡൈ്വസറി കൗണ്‍സില്‍) 215 715 8114, ഡോ. ജയ്‌മോള്‍ ശ്രീധര്‍ (ചെയര്‍, വിമന്‍സ് ഫോറം) 484 535 1555, റ്റിജോ ഇഗ്‌നേഷ്യസ് (ചെയര്‍, യൂത്ത് ഫോറം) 267 475 6606.

Venue: 1009 Unruh Ave, Philadelphia, PA 19111.

ജോജോ കോട്ടൂര്‍ അറിയിച്ചതാണിത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.