You are Here : Home / USA News

വേള്‍ഡ് മലയാളി കൗണ്‍സില്‍ ന്യൂയോര്‍ക്ക് പ്രോവിന്‍സിന്റെ ഈസ്റ്റര്‍, വിഷു ദിനാഘോഷ പരിപാടികള്‍ മെയ് 14ന്

Text Size  

Story Dated: Friday, April 13, 2018 11:51 hrs UTC

ഫിലിപ്പ് മാരേട്ട്

ന്യൂയോര്‍ക്ക്: വേള്‍ഡ് മലയാളി കൗണ്‍സില്‍ ന്യൂയോര്‍ക്ക് പ്രോവന്‍സിന്റെ നേത്രുത്വത്തില്‍ നടത്തുന്ന ഈസ്റ്റര്‍ വിഷു ദിനാഘോഷ പരിപാടികള്‍ വരുന്ന ശനിയാഴ്ച ഏപ്രില്‍ 14ന് ന്യൂയോര്‍ക്കിലെ ടൈയിസന്‍ സെന്റെറില്‍ (ഫ്‌ളോറല്‍ പാര്‍ക്ക് ന്യൂയോര്‍ക്ക് ) Tyson Center Floral Park New York) വച്ച് നടത്തുന്നതിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി പ്രസിഡന്റ് ശ്രീ. കോശി ഉമ്മന്‍ തോമസ് അറിയിച്ചു. വൈകുന്നേരം കൃത്യം 5 മണിയോടുകൂടി ആരംഭിക്കുന്ന കലാപരിപാടികള്‍ നമ്മുടെ തന്നെ കമ്മ്യൂണിറ്റിയില്‍ വളര്‍ന്നുവരുന്ന മികവാര്‍ന്ന കുട്ടികളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുക എന്ന ഉദേശത്തോടുകൂടിയാണ് ഈ കലാപരിപാടികള്‍ എന്ന് ചെയര്‍മാന്‍ ശ്രി. പോള്‍ ചുള്ളിയില്‍ അറിയിച്ചു. ആറു മണിയോടുകൂടി ആരംഭിക്കുന്ന പബ്ലിക്ക് മീറ്റിംഗില്‍ റെവ. സക്കറിയ തോമസ് , ശ്രീ.പാര്‍ത്തസാരഥി പിള്ളൈ എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. വേള്‍ഡ് മലയാളി കൗണ്‍സില്‍ അമേരിക്കാ റീജിയന്റെയും മറ്റു പ്രോവിന്‍സുകളുടെയും പ്രതിനിധികള്‍ ഈ യോഗത്തില്‍ പങ്കെടുക്കും.

ഏഴു മണിയോടുകൂടി, ഓഗസ്റ്റ് 2426, 2018 ല്‍ ന്യൂ ജേഴ്‌സിയില്‍ വച്ച് നടത്താനിരിക്കുന്ന ലോകമലയാളി കൗണ്‍സിലിന്റെ പതിനൊന്നാമത് ബയന്യല്‍ വാര്‍ഷികത്തിന്റെ രജിസ്‌ട്രേഷന്‍ കിക്ക് ഓഫ് കണവന്‍ഷന്‍ ചെയര്‍മാന്‍ ശ്രീ തോമസ് മൊട്ട്കലിന്റെയും, കണ്‍വീനര്‍ തങ്കമണി അരവിന്ദന്റെയും സാന്നിദ്ധ്യത്തില്‍ നടത്തുന്നതായിരിക്കും .തുടര്‍ന്ന് മറ്റു കലാപരിപാടികളും, എട്ടു മണിക്ക് ഈസ്റ്റര്‍ വിഷു ദിനാഘോഷ ങ്ങളുടെ വിഭവ സമൃദ്ധമായ സദ്യ ഉണ്ടായിരിക്കും എന്നും പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ ആയ ശ്രീ.ഷാജി എണ്ണശ്ശേരില്‍ അറിയിച്ചു. ഈ ആഘോഷ ചടങ്ങിലേക്ക് എല്ലാ മലയാളികളെയും സാദരം ക്ഷണിച്ചുകൊള്ളുന്നു കൂടുതല്‍ വിവരങ്ങള്‍ക്ക് : 917 868 6960 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.