You are Here : Home / USA News

കോട്ടയം ക്ലബ് ഹൂസ്റ്റണ് നവ നേതൃത്വം

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Friday, April 13, 2018 11:47 hrs UTC

ഹൂസ്റ്റണ്‍: കോട്ടയം ജില്ലയില്‍ നിന്നും അമേരിക്കയില്‍ എത്തി ഹൂസ്റ്റണില്‍ സ്ഥിരതാമസമാക്കിയവരുടെ പ്രമുഖ സാമൂഹിക സാംസ്‌ക്കാരിക കലാ സംഘടനയായ കോട്ടയം ക്ലബ് 2019 ലേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ജോസ് ജോണ്‍ തെങ്ങും പ്ലാക്കല്‍ (പ്രസിഡന്റ്), ചാക്കോ ജോസഫ്, മാത്യു ചന്നാപ്പാറ (വൈസ് പ്രസിഡന്റ്). സുകു ഫിലിപ്പ് (സെക്രട്ടറി), ഷിബു കെ മാണി (ജോ. സെക്രട്ടറി), ബാബു ചാക്കോ (ട്രഷര്‍), കുര്യന്‍ ചന്നാപ്പാറ (ജോ. ട്രഷര്‍) എന്നിവരാണ് പുതിയ ഭാരവാഹികള്‍. മീഡിയാ കോര്‍ഡിനേറ്റര്‍ മാത്യൂ കുരിയാക്കോസ്, സ്‌പോര്‍ട്ട് ആന്റ് ഗെയിംസ് മാത്യൂ ചെറിയന്‍, ബിബിന്‍ കൊടുവത്ത്, പബ്ലിക്ക് റിലേഷന്‍ ഓഫീസര്‍ മോന്‍സി കുര്യാക്കോസ് പ്രോഗ്രാം കമ്മിറ്റി അംഗങ്ങളായി മധു ചേരിക്കന്‍, തോമസ് ആന്റണി, ആന്‍ഡ്രൂസ് ജേക്കബ് എന്നിവരേയും വാര്‍ഷിക പൊതുയോഗം ഐക്യ കണ്‌ഠേനെ തിരഞ്ഞെടുത്തു. കോട്ടയം ക്ലബിന്റെ വിജയകരമായ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവരുടേയും സഹായ സഹകരണങ്ങള്‍ പുതിയതായി ചുമതലയേറ്റ പ്രസിഡന്റ് ജോസ് ജോണ്‍ തെങ്ങും പ്ലാക്കല്‍ അഭ്യര്‍ത്ഥിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 832 419 4471 എന്ന നമ്പറുമായി ബന്ധപ്പെടണമെന്നും പ്രസിഡന്റ് പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.