You are Here : Home / USA News

രാജാ കൃഷ്ണമൂർത്തി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Thursday, April 12, 2018 12:53 hrs UTC

ഷിക്കാഗോ: ഇല്ലിനോയ്സ് ഡമോക്രാറ്റിക് കോൺഗ്രസ് അംഗം രാജാ കൃഷ്ണമൂർത്തി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഏപ്രിൽ 6 ന് കൂടിക്കാഴ്ച നടത്തി.റിപ്പബ്ലിക്കൻ ഡമോക്രാറ്റ് യുഎസ് കോൺഗ്രസ്സിലെ ഏഴംഗങ്ങൾ ഏപ്രിൽ 4 മുതൽ 7 വരെ ഇന്ത്യയിൽ പര്യടനം നടത്താനെത്തിയതായിരുന്നു.

വ്യവസായം, സുരക്ഷാ കോർഡിനേഷൻ, പരസ്പര സഹകരണം തുടങ്ങിയ വിഷയങ്ങളെകുറിച്ചു ഉന്നതതല ചർച്ച നടത്തുന്നതിനാണ് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെ ക്ഷണമനുസരിച്ച് യുഎസ് കോൺഗ്രസ് അംഗങ്ങൾ ഡൽഹിയിൽ എത്തിയത്.

അമേരിക്കയും ഇന്ത്യയുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിന് ഇന്ത്യൻ പ്രധാനമന്ത്രിയുടെ ഭാഗത്തു നിന്നും വളരെ അനുകൂല പ്രതികരണമാണ് ലഭിച്ചതെന്ന് ഇല്ലിനോയ്സിൽ എത്തിച്ചേർന്ന കൃഷ്ണമൂർത്തി ഒരു പ്രസ്താവനയിൽ അറിയിച്ചു.യുഎസ് കോൺഗ്രസ് അംഗങ്ങളുമായി ചർച്ചയുടെ കൂടുതൽ വിശദാംശങ്ങൾ പങ്കിടുമെന്നും കൃഷ്ണമൂർത്തി പറഞ്ഞു.

വ്യവസായ മന്ത്രി സുരേഷ് പ്രഭു, കമ്മ്യുണിക്കേഷൻ മന്ത്രി രവിശങ്കർ പ്രസാദ്, എം.ജെ.അക്ബർ തുടങ്ങിയവരുമായി ഉന്നതതല സംഘം ചർച്ചകൾ നടത്തി. ഹൈദരബാദിലെ വ്യവസായ മേഖലകൾ ടീമംഗങ്ങൾ സന്ദർശിച്ചു. തെലങ്കാന സ്റ്റേറ്റ് മന്ത്രി കെ. ടി. രാമറാവുമായി സംഘം ചർച്ച നടത്തി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.