You are Here : Home / USA News

വെസ്റ്റ് ചെസ്റ്റർ വൈസ്മെൻ ക്ലബ്ബിന്റെ ഈസ്റ്റർ – വിഷു ആഘോഷങ്ങൾ 14ന്

Text Size  

ഷോളി കുമ്പിളുവേലി

sholy1967@hotmail.com

Story Dated: Wednesday, April 11, 2018 02:29 hrs UTC

ന്യൂയോർക്ക് ∙ വെസ്റ്റ് ചെസ്റ്റർ വൈസ്മെൻ ക്ലബ്ബിന്റെ ഈസ്റ്റർ – വിഷു ആഘോഷങ്ങൾ ഏപ്രിൽ 14 ശനിയാഴ്ച വൈകിട്ട് 6നു യോങ്കേഴ്സിലുള്ള മുംബൈ – സ്പൈസസ് റെസ്റ്ററന്റിൽ നടത്തും. പ്രസിഡന്റ് ജോസഫ് കാഞ്ഞമലയുടെ അധ്യക്ഷതയിൽ കൂടുന്ന യോഗത്തിൽ, ഡീക്കൻ ഗീവർഗീസ് കോശി ഈസ്റ്റർ സന്ദേശവും വേൾഡ് യോഗാ കമ്മ്യൂണിറ്റി ചെയർമാൻ ഗുരു ദിലീപ് ജി. വിഷു സന്ദേശവും നൽകും.

തദവസരത്തിൽ കിഡ്നി ഫെഡറേഷൻ ഓഫ് ഇന്ത്യയുമായി സഹകരിച്ചു കൊണ്ട് വൈസ്മെൻ ക്ലബ്ബ് കഴിഞ്ഞ ഒരു വർഷമായി നടത്തി വരുന്ന വൺ ഡോളർ റെവല്യൂഷന്റ് വാർഷികവും നടത്തുന്നതാണ്. ക്ലബ്ബ് അംഗങ്ങൾ ഒരു ഡോളർ വീതം ഓരോ ആഴ്ചയിലും കുടുക്കകളിൽ നിക്ഷേപിക്കുകയും അങ്ങനെ ഓരോ കുടുംബവും സ്വരൂപിക്കുന്ന തുക, യോഗത്തിൽ വച്ച് ക്ലബ്ബിന് കൈമാറുന്നതാണ്. റവ. ഫാ. ഡേവിസ് ചിറമേൽ നേതൃത്വം നൽകുന്ന കിഡ്നി ഫെഡറേഷൻ ഓഫ് ഇൻഡ്യക്ക് ഈ തുക പിന്നീട് നൽകുന്നതാണ്.

ജോഷി തെള്ളിയാങ്കൽ, എഡ്വിൻ കാത്തി, ഷാജി സഖറിയ, ഷൈജു കളത്തിൽ, കെ. കെ. ജോൺസൻ, ജിം ജോർജ്, ജോസ് മലയിൽ, ജോസ് ഞാറകുന്നേൽ, ബെന്നി മുട്ടപ്പള്ളിൽ, റോയി മാണി, ഷിനു ജോസഫ്, സ്വപ്ന മലയിൽ, ലിസാ ജോളി, മിനി മുട്ടപ്പള്ളിൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകും.

വിവിധ കലാപരിപാടികളും ഈസ്റ്റർ– വിഷു ആഘോഷങ്ങളോട് അനുബന്ധിച്ച് ഉണ്ടായിരിക്കും. പോൾ ചാക്കോ തീമ്പലങ്ങാട്ട് ആണ് പരിപാടികളുടെ കോർഡിനേറ്റർ.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.