You are Here : Home / USA News

ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ സി.പി.ആര്‍ പരിശീലനം തുടരുന്നു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Tuesday, April 10, 2018 11:34 hrs UTC

ഷിക്കാഗോ: ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ഓഫ് ഇല്ലിനോയി തങ്ങളുടെ സാമൂഹിക സേവനത്തിന്റെ ഭാഗമായി പൊതുജനങ്ങളുടെ അറിവിനായി "ഫാമിലി & ഫ്രണ്ട്‌സ് സി.പി.ആര്‍' നടത്തിവരുന്നു. ഏവരും അറിഞ്ഞിരിക്കേണ്ടതും അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ ജീവന്‍ രക്ഷിക്കാന്‍ ഉതകുന്നതുമാണ് സി.പി.ആര്‍ (Cardio Pulmonary Resuscitation). വ്യത്യസ്ത കാരണങ്ങള്‍കൊണ്ട് ബോധരഹിതനാകുന്ന ആളനെ എത്രയും പെട്ടെന്ന് വിദഗ്ധമായ സി.പി.ആര്‍ കൊണ്ട് സാധാരണ നിലയിലേക്ക് മടക്കിക്കൊണ്ട് വരുവാന്‍ കഴിയുമെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. വിവിധ ഇടവകകളുടെ സഹകരണത്തോടെ ഐ.എന്‍.എ.ഐ ഈ സി.പി.ആര്‍ പരിശീലനം നടത്തിവരുന്നു. ആദ്യത്തേത് മാര്‍ച്ച് 11-ന് സെന്റ് മേരീസ് ക്‌നാനായ ചര്‍ച്ചില്‍ നടന്നു. സീറോ മലബാര്‍ കത്തീഡ്രലില്‍ ഏപ്രില്‍ 15-നു രാവിലെ 9.30-ന് വിമന്‍സ് ഫോറവുമായി ചേര്‍ന്ന് ഈ ട്രെയിനിംഗ് നടത്തുന്നതാണ്. ഏപ്രില്‍ 29-ന് മെയ് വുഡ് സേക്രട്ട് ഹാര്‍ട്ട് ക്‌നാനായ ചര്‍ച്ചില്‍ രാവിലെ 11 മണിക്കും, അതേദിവസം തന്നെ ഡസ്‌പ്ലെയിന്‍സിലുള്ള ഷിക്കാഗോ മാര്‍ത്തോമാ ചര്‍ച്ചില്‍ യുവജനസഖ്യത്തിന്റെ പങ്കാളിത്തത്തോടെ 11.30-നും ഇതേ പരിശീലനം നടത്തുന്നതാണ്.

 

ഷിജി അലക്‌സ്, ലിസി പീറ്റേഴ്‌സ്, സുനീന ചാക്കോ, റോയ് തോമസ്, റെജീന സേവ്യര്‍, ഷീബാ ഷാബു എന്നിവര്‍ ഈ പരിപാടിക്ക് നേതൃത്വം നല്‍കുന്നു. അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍ സാധാരണക്കാര്‍ക്കായി പ്രചരിപ്പിക്കുന്നതാണ് ഈ ഫാമിലി & ഫ്രണ്ട്‌സ് സി.പി.ആര്‍. ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുന്ന ഏവര്‍ക്കും സി.പി.ആര്‍ സര്‍ട്ടിഫിക്കേഷന്‍ ഉണ്ട്. എന്നാല്‍ ആരോഗ്യരംഗത്തല്ലാതെ പ്രവര്‍ത്തിക്കുന്നവരെക്കൂടി ജീവന്‍ അപായ സന്ദര്‍ഭങ്ങളില്‍ ഫലപ്രദമായി പരിചരിക്കാന്‍ പ്രാപ്തരാക്കുക എന്നതാണ് ഈ പരിശീലനത്തിന്റെ ലക്ഷ്യം. അപായനിലയില്‍ കാണപ്പെടുന്ന സമയം മുതല്‍ 911 അടിയന്തിര സഹായം ലഭിക്കുന്നതുവരെയുള്ള സമയം ജീവന്‍ നിലനിര്‍ത്തുന്നതില്‍ ഏറ്റവും നിര്‍ണ്ണായകമാണ്. ഈ സി.പി.ആര്‍ പരിശീലന അവസരം കഴിവതും ഏവരും പ്രയോജനപ്പെടുത്തണമെന്ന് അസോസിയേഷന്‍ പ്രസിഡന്റ് ബീന വള്ളിക്കളവും, പരിശീലനത്തിന്റെ പങ്കാളികളും, ഭാരവാഹികളും അഭ്യര്‍ത്ഥിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്: ഷിജി അലക്‌സ് (224 436 9371), ലിസി പീറ്റേഴ്‌സ് (847 902 6663), ഷീബാ ഷാബു (630 730 6221), സുനീന ചാക്കോ (847 401 1670). ഷിജി അലക്‌സ് ഒരു വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചതാണിത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.