You are Here : Home / USA News

ജോൺസൺ ആന്റ് ജോൺസൻ ന്യൂജഴ്സി ദമ്പതികൾക്ക് 37 മില്യൺ നഷ്ടപരിഹാരം നൽകണം

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Saturday, April 07, 2018 12:20 hrs UTC

ന്യൂജഴ്സി ∙ മൂന്നു പതിറ്റാണ്ടു തുടർച്ചയായി ജോൺസൻ ആന്റ് ജോൺസൻ ബേബി പൗഡർ ഉപയോഗിച്ചതാണ് തന്റെ ഭർത്താവ് ബാങ്കർ സ്റ്റീഫൻ ലൻസൊവിന് കാൻസറിന് കാരണമായതെന്ന് ഭാര്യ കെന്ദ്ര ഫയൽ ചെയ്ത കേസിൽ 37 മില്യൺ ഡോളർ നഷ്ടപരിഹാരം നൽകണമെന്ന് ഏപ്രിൽ 5 വ്യാഴം ന്യൂജഴ്സി ന്യു ബ്രൗൺസ് വിക്ക് ജൂറി വിധിച്ചു.

ബാങ്കർക്ക് 30 മില്യനും, ഭാര്യ കെന്ദ്രക്ക് 7 ലക്ഷവം നൽകണം.

30വർഷം തുടർച്ചയായി ഉപയോഗിച്ചതിലൂടെ പൗഡർ ശ്വാസകോശത്തിലേക്ക് പ്രവേശിച്ചു മെസൊതെ ലിയോമ എന്ന മാരക കാൻസർ രോഗം ശ്വാസകോശങ്ങളെ ബാധിച്ചതായി തെളിവുകൾ നിരത്തി ബാങ്കർ വാദിച്ചു. പൗഡറിൽ അടങ്ങിയിരിക്കുന്ന ആസ്ബറ്റോസ് എന്ന വസ്തുവാണ് രോഗത്തിനു കാരണമായതെന്നും ഇവർ ചൂണ്ടിക്കാട്ടി. എന്നാൽ ഈ വാദം ജെ & ജെ നിഷേധിച്ചു. പൗഡറിൽ ആസ്ബസ്റ്റോസോ, കാൻസറിനു കാരണമാകുന്ന യാതൊന്നും തന്നെയില്ലെന്നും ഇവർ പറയുന്നു.

ജൂറിയുടെ തീരുമാനത്തിൽ ഞങ്ങൾ നിരാശരാണ് സ്പോക്ക് വുമൻ കാരൾ ഗുഡ്റിച്ച് ഒരു പ്രസ്താവനയിൽ പറഞ്ഞു. ഇതിനു സമാനമായി 6610 കേസുകളാണ് ജെ & ജെ കമ്പനിക്കെതിരായി ഫയൽ ചെയ്തിട്ടുള്ളത്. ബേബി പൗഡർ ഒവേറിയൻ കാൻസർ ഉണ്ടാകുന്നതായും ഉപഭോക്താക്കൾ പരാതിപ്പെട്ടിട്ടുണ്ട്. പൗഡർ കാൻസറിനു കാരണമാകുമെന്ന മുന്നറിയിപ്പു നൽകാത്തതും ജെ & ജെക്കെതിരെ ആരോപിക്കപ്പെട്ടിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.