You are Here : Home / USA News

ശനിയാഴ്ച (04/07/2018) 124-മത് സാഹിത്യ സല്ലാപം 'പ്രൊഫ. ജിമ്മിനൊപ്പം !

Text Size  

Story Dated: Friday, April 06, 2018 11:50 hrs UTC

ജയിന്‍ മുണ്ടയ്ക്കല്‍

ഡാലസ്: ഏപ്രില്‍ ഏഴാം തീയതി ശനിയാഴ്ച സംഘടിപ്പിക്കുന്ന നൂറ്റിയിരുപത്തിനാലാമത് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപം 'പ്രൊഫ. ജിമ്മിനൊപ്പം' എന്ന പേരിലാണ് നടത്തപ്പെടുക. അമേരിക്കന്‍ മലയാളികള്‍ക്കിടയില്‍ അറിയപ്പെടുന്ന ഒരു ജീവശാസ്ത്രജ്ഞനും മത്സ്യ ഗവേഷകനുമാണ് പ്രൊഫ. ജിം. ഫ്‌ലോറിഡയിലെ വെനീസില്‍ വിശ്രമ ജീവിതം നയിക്കുന്ന അദ്ദേഹം ധാരാളം ശാസ്ത്ര കൃതികളുടെ രചയിതാവും വൈക്കം മുഹമ്മദ് ബഷീര്‍ അടക്കം മലയാള സാഹിത്യത്തില്‍ അറിയപ്പെടുന്ന ധാരാളം എഴുത്തുകാരുടെ അടുത്ത സുഹൃത്തുമാണ്. പ്രൊഫ. ജിമ്മിന്റെ അടുത്ത സുഹൃത്തുക്കളും ശിഷ്യന്മാരും ഈ സല്ലാപത്തില്‍ പങ്കെടുക്കുന്നതാണ്. ഈ സല്ലാപത്തില്‍ പങ്കെടുക്കുവാനും, പ്രൊഫ. ജിമ്മിനെ അടുത്തറിയുവാനും അദ്ദേഹത്തോട് നേരിട്ട് സംസാരിക്കുവാനുമുള്ള അസുലഭാവസരം വേണ്ടവിധം വിനിയോഗിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. അമേരിക്കന്‍ മലയാളികളുമായി ബന്ധപ്പെട്ട സാമൂഹിക സാഹിത്യ സാംസ്‌കാരിക ഭാഷാ വിഷയങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്യുവാന്‍ താത്പര്യമുള്ള എല്ലാ നല്ല ആളുകളെയും അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപത്തിലെയ്ക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

2018 മാര്‍ച്ച് മൂന്നാം തീയതി ശനിയാഴ്ച സംഘടിപ്പിച്ച നൂറ്റിയിരുപത്തിമൂന്നാമത് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപം 'ആയുധങ്ങളും സുരക്ഷയും' എന്ന ആനുകാലിക വിഷയത്തെക്കുറിച്ചുള്ള ചര്‍ച്ച ആയിട്ടാണ് നടത്തിയത്. നാമും നമ്മുടെ തലമുറകളും അധിവസിക്കേണ്ടുന്ന ഈ രാജ്യത്ത് നിര്‍ഭയമായി ജീവിക്കുന്നതിനുള്ള സാഹചര്യം ഉണ്ടാകേണ്ടത് എത്രയും അത്യാവശ്യമാണെന്നു സല്ലാപത്തില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. വരുന്ന തിരഞ്ഞെടുപ്പുകളില്‍ നാം നമ്മുടെ സമ്മതിദാനാവകാശം വേണ്ട വിധം വിനിയോഗിച്ചാലെ ശാശ്വത സമാധാനം സാദ്ധ്യമാകൂ എന്നും അഭിപ്രായം ഉയരുകയുണ്ടായി. ആയുധങ്ങളുടെ ഉപയോഗം നിയന്ത്രിക്കേണ്ടതിന്റെ ആവശ്യകതയും നിയന്ത്രിക്കാതിരുന്നാലുള്ള ആശങ്കയും ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ പങ്കുവെച്ചു. അമേരിക്കന്‍ രാഷ്ട്രീയത്തില്‍ തത്പരരായ അനേകം പ്രബുദ്ധരായ അമേരിക്കന്‍ മലയാളികള്‍ ഈ സല്ലാപത്തില്‍ പങ്കെടുക്കുകയുണ്ടായി. അമേരിക്കയിലെ രണ്ടാം ഭരണഘടനാ ഭേദഗതിയെക്കുറിച്ചും സ്‌കൂള്‍ വെടിവെപ്പുകള്‍ ഉള്‍പ്പെടെ ആനുകാലിക സംഭവ വികാസങ്ങളെക്കുറിച്ചും കൂടുതല്‍ മനസിലാക്കത്തക്കവിധം പ്രബന്ധങ്ങളും ചോദ്യോത്തരങ്ങളും വളരെ പ്രയോജനകരമായിരുന്നു.

ജോണ്‍ ബി. കൂന്തറ, ജോണ്‍ ആറ്റുമാലില്‍, ജോസഫ് ജോര്‍ജ്ജ്, ഡോ. കുര്യാക്കോസ് റിച്ച്മണ്ട്, വര്‍ഗീസ് എബ്രഹാം ഡെന്‍വര്‍, തോമസ് ഫിലിപ്പ്, ചാക്കോ ജോസഫ്, അലക്‌സാണ്ടര്‍ മേപ്പിള്‍ട്ടണ്‍, യു. എ. നസീര്‍, എന്‍. എം. മാത്യുസ്, സി. ആന്‍ഡ്‌റൂസ്, ജയിന്‍ മുണ്ടയ്ക്കല്‍ എന്നിവര്‍ ചര്‍ച്ചയില്‍ സജീവമായി പങ്കെടുത്തു. അമേരിക്കയിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി ധാരാളം ശ്രോതാക്കളും ഉണ്ടായിരുന്നു. എല്ലാ മാസത്തിലെയും ആദ്യ ശനിയാഴ്ചയിലായിരിക്കും അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപം നടത്തുന്നത്. സല്ലാപത്തില്‍ പങ്കെടുക്കുവാന്‍ എല്ലാ ആദ്യശനിയാഴ്ചയും രാവിലെ പത്തു മുതല്‍ പന്ത്രണ്ട് വരെ (ഈസ്‌റ്റേണ്‍ സമയം) 

നിങ്ങളുടെ ടെലിഫോണില്‍ നിന്നും താഴെ കൊടുത്തിരിക്കുന്ന ടെലിഫോണ്‍ നമ്പരിലേയ്ക്ക് വിളിക്കാവുന്നതാണ് ..... 18572320476 കോഡ് 365923 ടെലിഫോണ്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും ചോദ്യങ്ങള്‍ ചോദിക്കാന്‍ അവസരം ഉണ്ടായിരിക്കും. jain@mundackal.com , internationalmalayalam@gmail.com എന്ന ഇമെയില്‍ വിലാസങ്ങളില്‍ ചര്‍ച്ചയില്‍ അവതരിപ്പിക്കാന്‍ താത്പര്യമുള്ള വിഷയങ്ങളും ചോദ്യങ്ങളും മുന്‍കൂറായി അയച്ചു കൊടുക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: 8133893395 / 4696203269

 

Join us on Facebook https://www.facebook.com/groups/142270399269590/ വാര്‍ത്ത അയച്ചത്: ജയിന്‍ മുണ്ടയ്ക്കല്‍

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.