You are Here : Home / USA News

അപേക്ഷിച്ച പ്രധാന 20 കോളജുകളിലും പ്രവേശനം ലഭിച്ച മിടുമിടുക്കൻ

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Thursday, April 05, 2018 01:11 hrs UTC

ഹൂസ്റ്റൺ ∙ ഹൂസ്റ്റൺ മിറാബ്യു – ബി ലാമാർ ഹൈസ്കൂളിൽ നിന്നും 4.84 ജിപിഎയോടുകൂടെ ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തീകരിച്ച മിടുക്കനായ മൈക്കിൾ ബ്രൗൺ ഉന്നത വിദ്യാഭ്യാസത്തിനുവേണ്ടി അപേക്ഷ സമർപ്പിച്ചത് അമേരിക്കയിലെ പ്രസിദ്ധമായ 20 കോളേജുകളിൽ.

മൈക്കിൾ ബ്രൗൺ എന്ന മിടുമിടുക്കനെ തങ്ങളുടെ കോളജിനു തന്നെ ലഭിക്കണമെന്ന വാശിയോടെയാണ് അപേക്ഷ സമർപ്പിച്ച 20 സർവ്വകലാ ശാലകളും പഠനത്തിനുള്ള മുഴുവൻ സ്കോളർഷിപ്പും പോക്കറ്റ് മണിയായി 260,000 ഡോളറും വാഗ്ദാനം ചെയ്തത്.

മൈക്കിൾ ബ്രൗണിനോടൊപ്പം ഹൈസ്കൂൾ പൂർത്തിയാക്കിയ ഇന്ത്യൻ അമേരിക്കൻ വിദ്യാർത്ഥിനി ലേഖാ സുന്ദറിന് സ്റ്റാൻഫോർഡ്, യെൽ കോളേജുകളിൽ പ്രവേശനം ലഭിച്ചു.

ഹൈസ്കൂൾ ഡിബേറ്റ് ടീമംഗം, സ്റ്റുഡന്റ് ഗവൺമെന്റ് മെംബർ, പൊളിറ്റിക്കൽ ക്യാംപെയ്ൻ വോളണ്ടിയർ തുടങ്ങിയ രംഗങ്ങളിൽ മികവു പുലർത്തിയ മൈക്കിൾ ബ്രൗൺ ലാമർ ഹൈസ്കൂളിനു അഭിമാനമായിരുന്നെന്ന് അധ്യാപകർ അഭിപ്രായപ്പെട്ടു.

ഹാർവാർഡ്, പ്രിൻസ്റ്റൺ, യെൽ, നോർത്ത് വെസ്റ്റേൺ, സ്റ്റാൻഫോർഡ് തുടങ്ങി എട്ട് കോളേജുകുൾക്കാണ് മൈക്കിൾ മുൻഗണന നൽകുന്നത്. മേയ് 31 ന് മുമ്പ് തീരുമാനമെടുക്കും. ഉയർന്ന നിലയിൽ വിദ്യാഭ്യാസം പൂർത്തീകരി ക്കുന്നതിന് തന്റെ ഏറ്റവും വലിയ പ്രേരക ശക്തി മാതാവായിരുന്നുവെന്നാണ് മൈക്കിൾ പറയുന്നത്. മാതാവ് ബർത്തിന് മകനു ലഭിച്ച അംഗീകാരത്തിൽ പൂർണ്ണ തൃപ്തയാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.