You are Here : Home / USA News

വിശുദ്ധിയുടെ നിറവില്‍ വിശുദ്ധവാരാചാര കര്‍മങ്ങള്‍ ഭക്തിപൂര്‍വ്വം ആചരിച്ചു

Text Size  

Story Dated: Monday, April 02, 2018 03:11 hrs UTC

ചിക്കാഗോ: മോര്‍ട്ടണ്‍ഗ്രോവ് സെന്റ് മേരീസ് ക്‌നാനായ ദൈവാലയത്തില്‍ മാര്‍ച്ച് 25ന് ഓശാന ഞായറാഴ്ചത്തെ തിരുക്കര്‍മ്മങ്ങള്‍ ഓടുകൂടി ഈ വര്‍ഷത്തെ വിശുദ്ധവാരാചാര കര്‍മ്മങ്ങള്‍ക്ക് തുടക്കം കുറിച്ചു.ഞായറാഴ്ച രാവിലെ പത്ത് മണിക്ക് നടന്ന വി. ബലിയില്‍ ഇടവക വികാരി റവ.ഫാ.തോമസ് മുളവാനാല്‍ കര്‍മ്മങ്ങള്‍ക്ക് മുഖ്യ കാര്‍മ്മികത്വം വഹിച്ചു. റവ. ഫാ. എബ്രാഹം കളരിക്കല്‍, റവ.ഫാ.പോള്‍ ചാലിശ്ശേരി, റവ.ഫാ. ബിജു ചൂരപ്പാടത്ത് എന്നിവര്‍ സഹ കാര്‍മ്മികരായിരുന്നു കര്‍മ്മങ്ങളില്‍ പങ്കെടുത്ത ആയിരത്തിലധികം പേരും വെഞ്ചെരിച്ച കുരുത്തോലകള്‍ ഏറ്റുവാങ്ങി രാജാധിരാജനായ യേശുക്രിസ്തുവിന് ഓശാന പാടി അനുസ്മരിച്ചു. റവ.ഡോ.സിബി പുളിക്കല്‍ ബൈബിള്‍ സന്ദേശം നല്കി. മാര്‍ച്ച് 29 വ്യാഴാഴ്ച വൈകീട്ട് ഏഴ് മണിക്ക് വി. കുര്‍ബ്ബാനയോടു കൂടി പെസഹാ ആചരണത്തിന് തുടക്കം കുറിച്ചു.തുടര്‍ന്ന് കാല്‍കഴുകല്‍ ശുശ്രൂഷയും, പെസഹാ ആചരണ പ്രാര്‍ത്ഥനയും നടത്തപ്പെട്ടു .ഇടവക വികാരി റവ.ഫാ.തോമസ് മുളവനാല്‍ തിരുകര്‍മ്മങ്ങളില്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു .റവ.ഫാ. ഏബ്രഹാം കളരിക്കല്‍ സഹകാര്‍മ്മികനായിരുന്നു.അറുപത് വയസ്സിന് മുകളിലുള്ള 12 പേരെയായിരുന്നു ഈ വര്‍ഷം കാല് കഴുകല്‍ ശുശ്രൂഷക്കയി തിരഞ്ഞെടുത്തത് . കര്‍മ്മങ്ങളുടെ സമാപനത്തില്‍ പീറ്റര്‍ കുളങ്ങര സ്‌പോണ്‍സര്‍ ചെയ്ത സമ്മാനങ്ങളും വിതരണം ചെയ്തു. മാര്‍ച്ച് 30 വെള്ളിയാഴ്ച വൈകിട്ട് അഞ്ച് മണിക്ക് പീഠാനുഭവ ചരിത്ര വായനയെ തുടര്‍ന്ന് കുരിശ്ശിന്റെ വഴിയും നഗരി കാണിക്കല്‍ ശുശ്രൂഷയും നടത്തപ്പെട്ടു. ചിക്കാഗോ സേക്രട്ട് ഹാര്‍ട്ട് ഫോറാന വികാരി റവ.ഫാ.എബ്രാഹം മുത്തോലത്ത് കമ്മങ്ങള്‍ക്ക് മുഖ്യകാര്‍മ്മികത്വം വഹിച്ചു. സെ. മേരീസ് ഇടവക വികാരി റവ.ഫാ തോമസ് മുളവനാല്‍,റവ.ഫാ.എബ്രാഹം കളരിക്കല്‍ , റവ. ഡോ.സിബി പുളിക്കല്‍ എന്നിവര്‍ സഹ കാര്‍മ്മികരായി. മാര്‍ച്ച് 31 ശനിയാഴ്ച വൈകിട്ട് 7 മണിക്ക് നടന്ന ഈസ്റ്റര്‍ നൈറ്റ് വിജില്‍ തിരുക്കര്‍മ്മങ്ങളില്‍ ചിക്കാഗോ സീറോ മലബാര്‍ രൂപതാ സഹായമെത്രാന്‍ മാര്‍.ജോയി ആലപ്പാട്ട് മുഖ്യകാര്‍മ്മികത്വം വഹിച്ചു.ക്‌നാനായ റീജിയന്‍ ഡയറക്ടറും ഇടവക വികാരിയുമായ റവ. ഫാ.തോമസ് മുളവനാല്‍, റവ.ഫാ.എബ്രാഹം കളരിക്കല്‍ എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു. വിശുദ്ധവാരാചാര ആഘോഷങ്ങളുടെ സുഗമമായ പ്രവര്‍ത്തനത്തിന് വേണ്ട നേതൃത്വം നല്‍കിയത് കൈക്കാരന്‍മാരായ ടിറ്റോ കണ്ടാരപ്പള്ളില്‍ ,പോള്‍സണ്‍ കുളങ്ങര ,സിബി കൈതക്കത്തൊട്ടിയില്‍ ,ടോണി കിഴക്കേക്കുറ്റ് എന്നിവരടൊപ്പം മഹനീയമായ ഉയര്‍പ്പ് അനുസ്മരണത്തിന്റെ ദൃശ്യാവിഷ്കരണം കമനീമായി അലംങ്കരിച്ചത്. മത്തച്ചന്‍ ചെമ്മാച്ചേലാണ്. സഹായസകരണം ശ്രീ.ജിനോ കക്കാട്ടിലും ആവശ്യമായ പുഷ്പാലങ്കാരം അള്‍ത്താരയില്‍ ക്രമീകരിച്ചത് ബഹുമാനപ്പെട്ട സിസ്‌റ്റേഴ്‌സ് ,ദൈവാലയ ഗാനസംഘത്തിന് നേതൃത്വം കൊടുത്തത് ശ്രി. അനില്‍ മറ്റത്തില്‍ ക്കുന്നേലാണ്. ഡോമിനിക്ക് ചൊള്ളമ്പേലും സാജു കണ്ണമ്പള്ളിയും ചേര്‍ന്ന് ക്യാമറ ആന്‍ഡ് വീഡിയോ കൈകാര്യം ചെയ്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.