You are Here : Home / USA News

ഷിക്കാഗോ ക്‌നാനായ കത്തോലിക്കാ ഫൊറോനായില്‍ ഇന്‍ഡ്യാനയിലേക്ക് തീര്‍ത്ഥാടനം നടത്തി

Text Size  

Story Dated: Friday, March 30, 2018 01:23 hrs UTC

ഷിക്കാഗോ സേക്രഡ് ഹാര്‍ട്ട് ക്‌നാനായ കത്തോലിക്കാ ഫൊറോനാ ദൈവാലയത്തില്‍ 5 മുതല്‍ 8 വരെ ക്ലാസ്സുകളില്‍ നിന്നുള്ള മതബോധന വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി മാര്‍ച്ച് 10 ശനിയാഴ്ച 10 മണിക്ക് ഫൊറോനാ വികാരി വെരി റെവ ഫാ. എബ്രഹാം മുത്തോലത്തിന്റെ കാര്‍മ്മികത്വത്തിലുള്ള വിശുദ്ധ കുര്‍ബാനയ്ക്കുശേഷം ഇന്‍ഡ്യാനയിലെ പാഷന്‍ െ്രെകസ്റ്റ് ദൈവാലയത്തിലേക്ക് തീര്‍ത്ഥാടനം നടത്തി. റെവ ഫാ. എബ്രഹാം മുത്തോലത്തിന്റെയും, മതബോധന ഡയറക്ടര്‍ മിസ് ടീന നെടുവാമ്പുഴയുടേയും നേത്യുത്വത്തില്‍ സംഘടിപ്പിച്ച ഈ തീര്‍ത്ഥാടനത്തില്‍ 44 വിദ്യാര്‍ത്ഥികളും അധ്യാപകരും പങ്കെടുത്തു. സക്കറിയ & ആന്‍സി ചേലക്കല്‍, സുജ ഇത്തിത്താറ, മെര്‍ലിന്‍ പുള്ളോര്‍ക്കുന്നേല്‍, ജിഷ കണ്ണംകുളം എന്നിവര്‍ വോളന്റിയേഴ്‌സ് ആയിരുന്നു. ക്രിസ്തുവിന്റെ ഭൗമികജീവിതത്തിന്റെ അവസാനഘട്ടങ്ങളായ അന്ത്യ അത്താഴവും,പീഡാസഹനവും, പുനരുത്ഥാനത്തേപ്പറ്റിയുള്ള ജീവിതത്തിന്റെ അളവിലുള്ള ധാരാളം വെങ്കലപ്രതിമകളുടെ ചിത്രീകരണം കണ്ടതും, അവിടെ സമയം ചിലവഴിച്ചതും വിദ്യാര്‍ഥികളുടെ ഉള്‍കണ്ണ് തുറപ്പിക്കുന്നതും അര്‍ത്ഥവത്തുമായിരുന്നുവെന്ന് വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും അഭിപ്രായപ്പെട്ടു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.