You are Here : Home / USA News

ന്യൂയോര്‍ക്കും ഡാലസും മുഖാമുഖം ന്യൂജേഴ്‌സിയില്‍ - സന്തോഷ് എബ്രഹാം

Text Size  

Story Dated: Wednesday, March 28, 2018 02:08 hrs UTC

എഡിസണ്‍ ന്യൂജേഴ്‌സി: മലയാളിയുടെ മഹാസംരംഭമായ ഫോമായുടെ ഭരണസിരാകേന്ദ്രം എ ങ്ങോട്ട് എന്ന ചോദ്യത്തിനു ഉത്തരം കിട്ടുവാനുള്ള ഫോമാ തെരഞ്ഞെടുപ്പിന് കൗണ്ട് ഡൗണ്‍ ആരംഭിച്ചു കഴിഞ്ഞു. 2018—20 കാലഘട്ടത്തില്‍ ഫോമാ സാരഥ്യം ഏറ്റെടുക്കുന്നതിന്റെ മുന്നോടിയായി വടക്കേ അമേരിക്കയില്‍ നിന്നുള്ള എല്ലാ സ്ഥാനാര്‍ഥികളും ന്യൂജേഴ്‌സി എഡിസണിലുള്ള “ E ” (3050 വുഡ് ബ്രിഡ്ജ് അവന്യൂ, എഡിസണ്‍, ന്യൂജേഴ്‌സി - 08837) ഹോട്ടലില്‍ ഫോമാ മിഡ് അറ്റ്‌ലാന്റിക് റീജിയന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന “മീറ്റ് ദ കാന്‍ഡിഡേറ്റ്‌സ് ‘ പരിപാടിയില്‍ തങ്ങളുടെ നയവും കാഴ്ചപ്പാടും വ്യക്തമാക്കുവാനായി എത്തിച്ചേരുന്നു. ഫോമാ ഇന്റര്‍നാഷണല്‍ കണ്‍വന്‍ഷനു മുന്നോടിയായി ഫോമാ മിഡ് അറ്റ്‌ലാന്റിക് റീജിയണ്‍ നടത്തി വരാറുള്ള റീജിയണല്‍ കണ്‍വന്‍ഷന്റെ ഭാഗമായാണ് ഇത്തവണയും “മീറ്റ് ദ കാന്‍ഡിഡേറ്റ്‌സ് ‘ സംഘടിപ്പിക്കുന്നത്. ഏപ്രില്‍ 7 ശനിയാഴ്ച 5 മണിയ്ക്ക് ആരംഭിക്കുന്ന റീജിയണല്‍ കണ്‍വെന്‍ഷന്‍, പബ്ലിക് മീറ്റിംഗ്, മീറ്റ് ദ കാന്‍ഡിഡേറ്റ്‌സ് , കലാ സാംസ്കാരിക പരിപാടികള്‍ എന്നിവയ്ക്കു ശേഷം 9 മണിയ്ക്ക് ചാരിറ്റി ഡിന്നറോടെ പര്യവസാനിക്കുമെന്ന് റീജിയണല്‍ വൈസ് പ്രസിഡന്റ് സാബു സ്കറിയായും കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ അലക്‌സ് ജോണും സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു. ഇതിനോടകം ഫോമാ പ്രസിഡന്റ് സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചിരിക്കുന്ന ന്യൂയോര്‍ക്കില്‍ നിന്നുള്ള ജോണ്‍ സി വര്‍ക്ഷീസ് (സലിം), ഡാലസില്‍ നിന്നുള്ള ഫിലിപ്പ് ചാമത്തില്‍ (രാജു) എന്നിവര്‍ പ്രസ്തുത പരിപാടിയില്‍ തങ്ങളുടെ വാദങ്ങള്‍ അവതരിപ്പിക്കും. വൈസ് പ്രസിഡന്റ് , ട്രഷറര്‍, ജോയിന്റ് സെക്രട്ടറി, ജോയിന്റ് ട്രഷറര്‍, ആര്‍.വി.പി, കമ്മിറ്റി മെമ്പേഴ്‌സ് തുടങ്ങി 20 ഓളം സ്ഥാനാര്‍ഥികളാണ് “മീറ്റ് ദ കാന്‍ഡിഡേറ്റ്‌സ് ‘ പരിപാടിയില്‍ പങ്കെടുക്കുന്നത്. എല്ലാ മലയാളി സുഹൃത്തുക്കളേയും കുടുംബസമേതം സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.കൂടുതല്‍ വിവരങ്ങള്‍ക്ക്.സാബു സ്കറിയ (റീജിയന്‍ വൈസ് പ്രസിഡന്റ് ) : 267 980 7923, അലക്‌സ് ജോണ്‍ (കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ ) : 908 313 6121, ജോജോ കോട്ടൂര്‍ (സെക്രട്ടറി) : 610 308 9829ബോബി തോമസ് (ട്രഷറര്‍ ) : 862 812 0606.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.