You are Here : Home / USA News

നായര്‍ അസോസിയേഷന്‍ ഓഫ് ഗ്രെയ്റ്റര്‍ ചിക്കാഗോയുടെ വിഷുദിനാഘോഷങ്ങള്‍ ഏപ്രില്‍ 8ന്

Text Size  

Story Dated: Wednesday, March 28, 2018 01:45 hrs UTC

ചിക്കാഗോ: ഗൃഹാതുരത്വം തുളുമ്പുന്ന ഒരു വിഷുക്കാലം കൂടി വരവായി. ചിക്കാഗോയിലെ വിഷു ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് നായര്‍ അസോസിയേഷന്‍ ഓഫ് ഗ്രെയ്റ്റര്‍ ചിക്കാഗോ (NAGC)- യുടെ വിഷുദിനാഘോഷങ്ങള്‍ 2018 ഏപ്രില്‍ 8ന് മൂന്നു മണി മുതല്‍ ലെമോണ്ട് ഹിന്ദു ടെംപിളില്‍ വെച്ച് നടക്കും. ഈ ചടങ്ങിലേക്ക് ഏവരെയും സന്തോഷപൂര്‍വം ക്ഷണിക്കുന്നു. വിഷുക്കണി കൃത്യം മൂന്നുമണിക്ക് ആരംഭിക്കും. തുടര്‍ന്ന്, മുതിര്‍ന്ന അംഗങ്ങള്‍ കുട്ടികള്‍ക്ക് വിഷുകൈനീട്ടം നല്‍കും. കൈനീട്ടത്തിനുശേഷം കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധതരം കലാപരിപാടികള്‍ അവതരിപ്പിക്കപ്പെടും. നോര്‍ത്ത് അമേരിക്കയിലെ നായര്‍ സമുദായഅംഗങ്ങളുടെ കൂട്ടായ്മയായ നായര്‍ സംഗമം 2018 ഓഗസ്റ്റില്‍ ചിക്കാഗോയില്‍ ആണ് നടക്കുന്നത്. രണ്ടു വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം നടക്കുന്ന ഈ ഒത്തുചേരലില്‍, യു.എസ്.എ, കാനഡ എന്നിവിടങ്ങളില്‍ നിന്ന് ആയിരത്തില്‍ അധികം ആളുകള്‍ ഒത്തുചേരും എന്നാണ് പ്രതീക്ഷിക്കുന്നത്. നായര്‍ സംഗമം 2018ന്റെ കര്‍ട്ടന്‍ റൈസര്‍ വിഷു ആഘോഷവേദിയില്‍ വെച്ച്‌നടക്കും. അഞ്ചുമണി മുതല്‍ ആരംഭിക്കുന്ന വിഭവസമൃദ്ധമായ കേരളീയ ശൈലിയിലുള്ള സദ്യയോടുകൂടി വിഷു ആഘോഷങ്ങള്‍ സമാപിക്കും. വിലാസം: സമാരഥി ഓഡിറ്റോറിയം, ലെമോണ്ട് ഹിന്ദു ടെംപിള്‍, 10915 Lemont Road, Lemont IL 60439. കൂടുതല്‍ വിവരങ്ങള്‍ക്ക്: വാസുദേവന്‍ പിള്ള, പ്രസിഡന്റ് ചഅഏഇ (ഫോണ്‍: 847 275 6027), ജയരാജ് നാരായണന്‍, സെക്രട്ടറി NAGC (ഫോണ്‍: 847 943 7643), വിജി നായര്‍ ട്രെഷറര്‍ NAGC (ഫോണ്‍: 847 962 0749). ശിവന്‍ മുഹമ്മ അറിയിച്ചതാണിത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.