You are Here : Home / USA News

സ്കൂള്‍ കുട്ടികള്‍ക്കായി ടേബിള്‍ ടെന്നീസ് ടൂര്‍ണമെന്റുമായി ടൊറന്റോ മലയാളി സമാജം

Text Size  

Story Dated: Monday, March 26, 2018 11:30 hrs UTC

സേതു വിദ്യാസാഗര്‍ (പി.ആര്‍.ഒ)

ടൊറന്റോ: ഗോള്‍ഡന്‍ ജൂബിലി ആഘോഷിക്കുന്ന ടൊറന്റോ മലയാളി സമാജം പുതിയ സംരംഭവുമായി മുന്നോട്ടുവന്നിരിക്കുന്നു. സ്കൂള്‍ കുട്ടികള്‍ക്കായി ടേബിള്‍ ടെന്നീസ് ടൂര്‍ണമെന്റ് മെയ് 12-നു ടൊറന്റോ മലയാളി സമാജം ഈസ്റ്റ് സെന്ററില്‍ വച്ചു നടത്തപ്പെടുമെന്ന് സ്‌പോര്‍ട്‌സ് കണ്‍വീനര്‍ ഇസ്മയില്‍ കുഴിച്ചാല്‍ അറിയിച്ചു. കുട്ടികളെ നാലു ഗ്രൂപ്പുകളായി തിരിച്ചാണ് ടൂര്‍ണമെന്റ് നടത്തുന്നത്. എലിമെന്ററി ജൂണ്‍യര്‍ (ഗ്രേഡ് 4- 6), എലിമെന്ററി സീനിയര്‍ (ഗ്രേഡ് 7 -8), ഹൈസ്കൂള്‍ ജൂണിയര്‍ (9 -10), ഹൈസ്കൂള്‍ സീനിയര്‍ (11-12) ഇനത്തില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പങ്കെടുക്കാം. സിംഗിള്‍ ഇനത്തില്‍ മാത്രമായിരിക്കും മത്സരങ്ങള്‍. രജിസ്‌ട്രേഷന്‍ ഫീസ് 5 ഡോളറാണ്. അവസാന തീയതി ഏപ്രില്‍ 30.

കൂടുതല്‍ വിവരങ്ങള്‍ക്ക് സമാജം വെബ്‌സൈറ്റ് www.torontomalayaleesamajam.com സന്ദര്‍ശിക്കുകയോ, ഇസ്മയില്‍ (416 875 0184), നിഹാല്‍ (416 939 5518) എന്നിവരുമായി ബന്ധപ്പെടുകയോ ചെയ്യുക.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.