You are Here : Home / USA News

ഡാളസില്‍ ഐപിസി മീഡിയ ഗ്ലോബല്‍ മീറ്റ് ജൂലൈയില്‍

Text Size  

Story Dated: Sunday, March 25, 2018 01:00 hrs UTC

ഹൂസ്റ്റണ്‍: മാധ്യമ പ്രവര്‍ത്തകരുടെയും എഴുത്തുകാരുടെയും അന്തര്‍ദേശീയ സംഘടനയായ ഐപിസി ഗ്ലോബല്‍ മീഡിയ അസോസിയേഷന്‍റെ രണ്ടാമത് മീഡിയ ഗ്ലോബല്‍ മീറ്റ് ഡാളസില്‍ നടക്കും. ജൂലൈ 26 മുതല്‍ 29 വരെ ഡാളസ് ഹയാത്ത് റീജന്‍സി ഡിഎഫ് ഡബ്ല്യുയുവില്‍ നടക്കുന്ന ഐപിസിയുടെ 16ാമത് ഫാമിലി കോണ്‍ഫറന്‍സിനോടുബന്ധിച്ചാണ് ചടങ്ങ് സംഘടിപ്പിച്ചിരിക്കുന്നത്. ഐപിസി ഫാമിലി കോണ്‍ഫറന്‍സ് ഭാരവാഹികളായ ഡോ.ബേബി വര്‍ഗീസ് (നാഷണല്‍ കണ്‍വീനര്‍), അലക്‌സാണ്ടര്‍ ജോര്‍ജ് (നാഷണല്‍ സെക്രട്ടറി), ജയിംസ് മുളവന (നാഷണല്‍ ട്രഷറര്‍), നാന്‍സി ഏബ്രഹാം (ലേഡീസ് കോഓര്‍ഡിനേറ്റര്‍) എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. ഗ്ലോബല്‍ മീറ്റിനോടനുബന്ധിച്ച് മാധ്യമവും മാധ്യമ പ്രവര്‍ത്തനവും എന്ന വിഷയത്തെക്കുറിച്ചുള്ള അവതരണം, മാധ്യമ ചര്‍ച്ച, പുതിയ ചാപ്റ്റര്‍ രൂപീകരണം, നയപ്രഖ്യാപനം എന്നിവ നടക്കുമെന്ന് രക്ഷാധികാരി കെ.സി.ജോണ്‍, ചെയര്‍മാന്‍ സി.വി.മാത്യു എന്നിവര്‍ അറിയിച്ചു. അസോസിയേഷന്‍ രക്ഷാധികാരി കെ.സി.ജോണ്‍, ചെയര്‍മാന്‍ സി.വി.മാത്യു, വൈസ് ചെയര്‍മാന്‍ സാംകുട്ടി ചാക്കോ നിലന്പൂര്‍, എക്‌സിക്യൂട്ടിവ് ബോര്‍ഡംഗങ്ങളായ അച്ചന്‍കുഞ്ഞ് ഇലന്തൂര്‍, സി.പി.മോനായി, എം.വി.ഫിലിപ്പ്, സിസ്റ്റര്‍ സ്റ്റാര്‍ലാലൂക്ക് എന്നിവര്‍ പങ്കെടുക്കും. അമേരിക്കയിലെ എക്‌സിക്യൂട്ടിവ് അംഗങ്ങളായ റോയി വാകത്താനം, കുര്യന്‍ ഫിലിപ്പ്, ഷാജി കാരയ്ക്കല്‍, വെസ്‌ളി മാത്യു, ഉമ്മന്‍ എബനേസര്‍, നിബു വെള്ളവന്താനം, രാജന്‍ ആര്യപ്പള്ളി, ജോര്‍ജ് ഏബ്രഹാം എന്നിവര്‍ നേതൃത്വം നല്‍കും. വിവരങ്ങള്‍ക്ക്: ഫിന്നി രാജു (ഹൂസ്റ്റണ്‍) 832 646 9078.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.