You are Here : Home / USA News

ജോതം സൈമൺ വി. ജനറേഷൻ അവാർഡ് ജേതാവ്

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Saturday, March 24, 2018 11:58 hrs UTC

ഗാർലന്റ് (ടെക്സസ്) ∙ വി. ചാരിറ്റി സംഘടനയുടെ ആഭിമുഖ്യത്തിൽ മാർച്ച് 20 ന് ഗാർലന്റ് കർട്ടിസ് കൾഡ് വെൽ സെന്ററിൽ സംഘടിപ്പിച്ച വി. ഡെ – പ്രോഗ്രാമിൽ ഗാർലന്റ് ജാക്സൺ ആന്റ് ടെക്നോളജി സ്കൂൾ വിദ്യാർത്ഥി ജോതം സൈമൺ ടെക്സസ് സംസ്ഥാനത്തെ വി. ജനറേഷൻ അവാർഡ് സുപ്രസിദ്ധ കൗബോയ്, എൻഎഫ്എൽ മുൻ കളിക്കാരൻ എമിറ്റ് സ്മിത്തിൽ നിന്നും ഏറ്റുവാങ്ങി. ജാക്സൺ ടെക്നോളജി 8–ാം സ്റ്റാൻഡേർഡ് വിദ്യാർഥിയാണ്. ടെക്സസിലെ സ്കൂൾ ഡിസ്ട്രിക്റ്റുകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട രണ്ടു വിദ്യാർത്ഥികളിൽ ഏക മലയാളിയാണ് ജോതം സൈമൺ. പഠനത്തിലും പഠനേതര വിഷയങ്ങളിലും ചാരിറ്റി പ്രവർത്തനങ്ങളിലും നേതൃത്വം പാടവം തെളിയിച്ച വിദ്യാർത്ഥികളിൽ നിന്നാണ് അവാർഡ് ജേതാവിനെ തിരഞ്ഞെടുക്കുന്നത്.

ജാക്സൺ ടെക്നോളജി സെന്റർ സ്റ്റുഡന്റ് കൗൺസിൽ പ്രിൻസിപ്പൽ അഡ് വൈസറി കൗൺസിൽ തുടങ്ങിയ കമ്മറ്റികളിൽ അംഗമായ ജോതം ഗാർലന്റ് പുലിക്കോട്ടിൽ ബാബു സൈമന്റേയും ലിജി സൈമന്റേയും മകനാണ്. ഇന്നത്തെ ലോകത്തെ എങ്ങനെ കൂടുതൽ മനോഹരമാക്കാം എന്ന ദീർഘവീക്ഷണത്തോടെയുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു. അമേരിക്കയിൽ ജനിച്ചു വളർന്നതാണെങ്കിലും മലയാളം ഉൾപ്പെടെ വിവിധ ഭാഷകളിൽ ആശയവിനിമയം നടത്തുന്നതിന് ജോതത്തിനുള്ള കഴിവു പ്രത്യേകം പ്രശംസിക്കപ്പെട്ടിട്ടുണ്ട്.

അവധി സമയങ്ങളിൽ സാധു സംരക്ഷണ ത്തിന്റെ ഭാഗമായി നോർത്ത് ടെക്സസ് ഫുഡ് ബാങ്കിന്റെ പ്രവർത്തനങ്ങളിലും ജോതം സജീവമായി പങ്കാളിത്വം വഹിക്കുന്നു. ഡാലസ് സെന്റ് പോൾസ് മർത്തോമ ചർച്ച് അംഗമായ ജോതം കുട്ടികൾക്കിടയിലുള്ള ആത്മീയ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.