You are Here : Home / USA News

ഇന്ത്യാ പ്രസ് ക്ലബ് ഹൂസ്റ്റന്‍ ചാപ്റ്റര്‍ മീറ്റ് ദി പ്രസിൽ ഡോ. ജോഷ്വാ മാര്‍ ഇഗ്‌നാത്തിയോസ് മെത്രാപ്പോലീത്ത

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Friday, March 23, 2018 03:26 hrs UTC

ഹൂസ്റ്റൺ∙ കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ വൈസ് പ്രസിഡന്റ് ഡോ. ജോഷ്വാ മാര്‍ ഇഗ്‌നാത്തിയോസ് മെത്രാപ്പോലീത്ത ഇന്ത്യാ പ്രസ് ക്ലബ് നോര്‍ത്ത് അമേരിക്ക ഹൂസ്റ്റന്‍ ചാപ്റ്റര്‍ സംഘടിപ്പിക്കുന്ന മീറ്റ് ദി പ്രസ് പരിപാടിയില്‍ പങ്കെടുക്കുന്നു. മാര്‍ച്ച് 23നു വെള്ളിയാഴ്ച വൈകിട്ട് 5 നു സ്റ്റാഫോര്‍ഡിലെ കൈരളി ടിവി ഓഫിസിലാണ് മീറ്റ് ദി പ്രസ്.

മാവേലിക്കര രൂപതാ മെത്രാപ്പോലീത്തയായ തിരുമേനി കെസിബിസി മുന്‍ പ്രസിഡന്റും മദ്യവിരുദ്ധ സമിതി പ്രസ്ഥാനങ്ങളുടെ മുന്‍നിര നേതാവുമാണ്. 1996ല്‍ തിരുവനന്തപുരം രൂപതയുടെ വികാരി ജനറാളായിരുന്ന അദ്ദേഹം 1997ല്‍ കോര്‍എപ്പിസ്‌കോപ്പയായി. തുടര്‍ന്ന് 1998ല്‍ സഹായ മെത്രനായി. 1998 ജൂണ്‍ 29നു മെത്രാപ്പോലീത്തയായി.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.