You are Here : Home / USA News

കലാമേള 2018 - കെ.ജെ.മാക്സി എംഎൽഎ പങ്കെടുക്കുന്നു

Text Size  

Story Dated: Friday, March 23, 2018 03:19 hrs UTC

ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷൻ ഫ്ളവേഴ്സ് ടിവി യുഎസ്എയുമായി സഹകരിച്ച് നടത്തുന്ന കലാമേള 2018 ൽ കെ.ജെ. മാക്സി എംഎൽഎ പങ്കെടുക്കുന്നു. ഏപ്രിൽ 7 ന് ബെൽബുഡിലുള്ള സിറോ മലബാർ കത്തീഡ്രൽ ഹാളുകളിൽ ഒരേസമയം നാലുവേദികളിലായി നടത്തുന്ന കലാമേള 2018 ന്റെ സമാപന ചടങ്ങിലാണ് കെ.ജെ. മാക്സി എം.എൽ.എ. മുഖ്യാതിഥിയായി പങ്കെടുക്കുന്നതെന്ന് പ്രസിഡന്റ് രഞ്ജൻ എബ്രഹാം, സെക്രട്ടറി ജിമ്മി കണിയാലി, ട്രഷറർ ഫിലിപ്പ് പുത്തൻപുരയിൽ എന്നിവർ അറിയിച്ചു. കേരളത്തിലെ കൊച്ചി നിയോജകമണ്ഡലത്തെ പ്രതിനിധീകരിക്കുന്ന കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) എം.എൽ.എ. ആണ് കെ.ജെ. മാക്സി. കൊച്ചിൻ മുനിസിപ്പൽ കോർപ്പറേഷൻ കൗൺസിലർ ആയും സേവനമനുഷ്ഠിച്ചിട്ടുള്ള കെ.ജെ. മാക്സി ഷിക്കാഗോ മലയാളി അസോസിയേഷന്റെ പ്രത്യേക ക്ഷണപ്രകാരമാണ് ഷിക്കാഗോ സന്ദർശിക്കുന്നത്.

ടോമി അമ്പേനാട്ട് ചെയർമാനും ജോൺസൺ കണ്ണൂക്കാടൻ, ജിതേഷ് ചുങ്കത്ത് എന്നിവർ കോ-ചെയർമാൻമാരുമായ കമ്മറ്റിയാണ് ഡയറക്ടർ ബോർഡുമായി സഹകരിച്ച് കലമേള 2018 ന്റെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത്. സംഘടനയുടെ വെബ്സൈറ്റായ www.chicagomalayaleeassociation.org യിൽ ഓൺലൈൻ റജിസ്ട്രേഷൻ പുരോഗമിച്ചുവരുന്നു. മുൻ വർഷങ്ങളെ അപേക്ഷിച്ച് കൂടുതൽ റജിസ്ട്രേഷനുകൾ ലഭിക്കുന്നതിനാൽ മാർച്ച് 26 ന് തന്നെ ഓൺലൈൻ രജിസ്ട്രേഷൻ അവസാനിപ്പിക്കുമെന്നും ഏറ്റവും അവസാനം രജിസ്റ്റർ ചെയ്വുന്നവർക്കായിരിക്കും മുൻ വർഷങ്ങളിലെപ്പോലെ ആദ്യത്തെ ചെസ്റ്റ് നമ്പരുകൾ നൽകുകയെന്നതിനാൽ ഇനിയും രജിസ്റ്റർ ചെയ്വാത്തവർ എത്രയും വേഗം രജിസ്റ്റർ ചെയ്വണമെന്നും അവർ പറഞ്ഞു. കലാമേളയിൽ എന്നും ആവേശമുണർത്തുന്ന ഒരിനമായ സ്പെല്ലിംഗ്ബി വിജയിക്ക് ക്യാഷ് അവാർഡ് നൽകുന്നതായിരിക്കും.

ആൺകുട്ടികളിൽ ഏറ്റവും കൂടുതൽ പോയിന്റുകൾ നേടുന്ന കലാപ്രതിഭയ്ക്ക് ജോൺസൺ കണ്ണൂക്കാടൻ സ്പോൺസർ ചെയ്യുന്ന ഒൗസേപ്പ് കണ്ണൂക്കാടൻ മെമ്മോറിയൽ എവറോളിംഗ് ട്രോഫിയും പെൺകുട്ടികളിൽ ഏറ്റവും കുടുതൽ പോയിന്റുകൾ നേടുന്ന കലാതിലകത്തിന് മൈക്കിൾ മാണിപറമ്പിൽ സ്പോൺസർ ചെയ്യുന്ന അന്നാ മാണിപറമ്പിൽ എവറോളിങ് ട്രോഫിയുമായിരിക്കും ലഭിക്കുക.

സ്പെല്ലിംഗ്ബീ വാക്കുകളും പ്രസംഗമത്സരത്തിന്റെ വിഷയങ്ങളും നേരത്തെതന്നെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചുകഴിഞ്ഞു. മലയാളം വായനയ്ക്ക് സമ്മാനം നേടുന്ന കുട്ടിക്ക് സീറോ മലബാർ മലയാളം സ്കൂൾ നൽകുന്ന ക്യാഷ് അവാർഡും നൽകുന്നതായിരിക്കും.

കലാമേള കാണുവാനും വിജയിപ്പിക്കുവാനും എല്ലാ മലയാളികളെയും കുടുംബസമേതം സ്വാഗതം ചെയ്യുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.