You are Here : Home / USA News

സെന്റ് ഇഗ്നേഷ്യസ് കത്തീഡ്രലിൽ നടത്തിയ ഫാമിലി കോൺഫറൻസ് കിക്ക് ഓഫ് ശ്രദ്ധേയമായി

Text Size  

Story Dated: Friday, March 23, 2018 03:11 hrs UTC

ഡാലസ്: ആകമാന സുറിയാനി ഓർത്തഡോക്സ് സഭയുടെ കീഴിലുള്ള നോർത്ത് അമേരിക്കൻ മലങ്കര അതിഭദ്രാസന 32–ാം യൂത്ത് ആന്റ് ഫാമിലി കോൺഫറൻസിനായുള്ള ഡാലസ് സെന്റ് ഇഗ്നേഷ്യസ് കത്തീഡ്രലിലെ കിക്ക് ഓഫ് ഞായറാഴ്ച വി. കുർബാനക്കുശേഷം ഇടവക വികാരി റവ. ഫാ. യൽദൊ പൈലിയുടെ നേതൃത്വത്തിൽ നടന്നു

2018 ജൂലൈ 25 മുതൽ 28 വരെ പെൻസിൽവാനിയ പോക്കണോസിലുള്ള കലഹാരി റിസോർട്ട്സ് ആൻഡ് കൺവെൻഷൻ സെന്ററിൽ ഭദ്രാസന മെത്രാപ്പോലീത്താ യൽദൊ മോർ തീത്തോസ് മെത്രാപ്പോലീത്തായുടെ നേതൃത്വത്തിൽ നടക്കുന്ന കുടുംബമേളയിൽ കാനഡയിൽ നിന്നും അമേരിക്കയിലെ വിവിധ ദേവാലയങ്ങളിൽ നിന്നുമായി നൂറു കണക്കിനു വിശ്വാസികൾ പങ്കെടുക്കും. ധ്യാന ഗുരുക്കളായ അഭിവന്ദ്യ സഖറിയാസ് മോർ പീലക്സിനോസ് മെത്രാപ്പോലീത്താ (തൂത്തൂട്ടി ധ്യാന കേന്ദ്രം) വന്ദ്യ പാറേക്കര പൗലോസ് കോർ എപ്പിസ്കോപ്പാ, റവ. ഫാ. വാസ്ക്കൻ മോവ് സേഷ്യൻ എന്നിവർ മുഖ്യ പ്രഭാഷകരായിരിക്കും.

സഭാംഗങ്ങളുടെ ആത്മീയ ഉണർവും പരസ്പര സഹകരണവും മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ നടക്കുന്ന കോൺഫറൻസിന് ഇടവകാംഗങ്ങൾ സംബന്ധിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചു വികാരി റവ. ഫാ. യൽദൊ പൈലി ഇടവകാംഗങ്ങളെ ഓർമ്മിപ്പിച്ചു.

ഇടവകാംഗമായ ജഗൻ പി. ഏബ്രഹാമിൽ നിന്നും റജിസ്ട്രേഷൻ ഫോറവും ചെക്കും, ട്രസ്റ്റി ജോസഫ് ജോർജ് ഏറ്റുവാങ്ങി കിക്ക് ഓഫ് ചടങ്ങ് ഔദ്യോഗികമായി നിർവ്വഹിച്ചു.

അസിസ്റ്റന്റ് വികാരി റവ. ഫാ. രഞ്ജൻ മാത്യു, സെക്രട്ടറി ഷാജി ജോൺ എന്നിവരും ചടങ്ങിൽ സംബന്ധിച്ചു. ഭദ്രാസനതലത്തിൽ പത്താം ക്ലാസ് വാർഷീക പരീക്ഷയിൽ റാങ്ക് കരസ്ഥമാക്കിയ ഇടവകാംഗങ്ങളായ ടാനിയ ജഗൻ (ഒന്നാം റാങ്ക്) ജോഷ്വാ തോമസ് (മൂന്നാം റാങ്ക്) എന്നിവർക്കായുള്ള അവാർഡ് ദാനവും ഫാമിലി കോൺഫറൻസിനോടനുബന്ധിച്ചുള്ള പ്രത്യേക ചടങ്ങിൽ നിർവഹിക്കപ്പെടും. സെന്റ് ഇഗ്നേഷ്യസ് കത്തീഡ്രൽ പിആർഒ കറുത്തേടത്ത് ജോർജ് അറിയിച്ചതാണിത്.

 

By: മാർട്ടിൻ വിലങ്ങോലിൽ

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.