You are Here : Home / USA News

ഫാ. ഹാം ജോസഫ് പൗരോഹിത്യ സില്‍വര്‍ ജൂബിലി നിറവില്‍

Text Size  

Story Dated: Saturday, March 17, 2018 01:30 hrs UTC

ഫാ. ജോണ്‍സണ്‍ പുഞ്ചക്കോണം

ചിക്കാഗോ : പൗരോഹിത്യ ജീവിതത്തിന്‍റെ സില്‍വര്‍ ജൂബിലി നിറവിലെത്തിയ ഫാ. ഹാം ജോസഫ് കൃതജ്ഞതാബലിയര്‍പ്പണത്തിലൂടെ പരമകാരുണികനായ ദൈവം വഴിനടത്തിയ അനന്ത കാരുണ്യത്തെ മഹത്വപ്പെടുത്തി. വരുന്ന 18 ന് ഞായറാഴ്ച ചിക്കാഗോ സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ നടക്കുന്ന സ്‌തോത്ര ബലിയര്‍പ്പണത്തില്‍ ഫാ. ഹാം ജോസഫ് മുഖ്യകാര്‍മികത്വം വഹിക്കും. കഴിഞ്ഞ ദിവസം സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ നടന്ന ഐക്യൂമിനിക്കല്‍ ഇടവകകളുടെ സംയുക്ത സമ്മേളനത്തില്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത് സില്‍വര്‍ ജൂബിലിയോഘോഷം ഉദ്ഘാടനം ചെയ്തുകൊണ്ട് ബഹു.അച്ചന്‍റെ വൈദിക സേവനത്തെക്കുറിച്ചും പ്രവര്‍ത്തന മേഖലയെക്കുറിച്ചും അഭിനന്ദനം അറിയിച്ചു. തുമ്പമണ്‍ ഭദ്രാസനത്തില്‍ കീക്കൊഴൂര്‍ സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്‍റ് പോള്‍സ് ഓര്‍ത്തോഡോക്‌സ് ഇടവകയില്‍ വലിയകണ്ടത്തില്‍ ശ്രീ വി റ്റി ജോസഫിന്‍റെയും ശ്രീമതി ഏലിയാമ്മ ജോസഫിന്‍റെയും മകനായി 1964 ജനുവരിയില്‍ ജനനം.

1988 മുതല്‍ 1992 വരെ കോട്ടയം വൈദീക സെമിനാരിയില്‍ നിന്നും വൈദീകപഠനം പൂര്‍ത്തിയാക്കിയ ഹാം ജോസഫ് 1991ല്‍ മൈലപ്ര മാര്‍ കുറിയാക്കോസ് ദയറായില്‍ വച്ച് ഭാഗ്യസ്മരണാര്‍ഹനായ അഭിവന്ദ്യ ഡോ പൗലോസ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്തായില്‍ നിന്നും ശെമ്മാശ്ശപട്ടവും 1993 സെപ്റ്റംബര്‍ 19 നു ശനിയാഴ്ച കീക്കൊഴൂര്‍ സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്‍റ് പോള്‍സ് ഓര്‍ത്തോഡോക്‌സ് ദേവാലയത്തില്‍ വച്ച് അഭിവന്ദ്യ ഫിലിപ്പോസ് മാര്‍ യൗസേബിയോസ് മെത്രാപ്പോലീത്തയില്‍ നിന്ന് ഡല്‍ഹി ഭദ്രാസനത്തിനു വേണ്ടി വൈദികപട്ടവും സ്വീകരിച്ച ഫാ. ഹാം ജോസഫ് ഡല്‍ഹി ഭദ്രാസനത്തിലെ വിവിധ ദേവാലയങ്ങളില്‍ കര്‍മനിരതനായി. തിരുവല്ല തിരുമൂലപുരം അയിരൂപറമ്പില്‍ ജോളി ജോസഫ് ആണ് സഹധര്‍മ്മിണി മകള്‍: ഹണി ജോസഫ് മകന്‍: ഹാബി ജോസഫ് 1993മുതല്‍ 2006 വരെ ഡല്‍ഹി ഭദ്രാസനത്തലെ വിവിദ ദേവാലയങ്ങളില്‍ സേവനം അനുഷ്ഠിച്ച ഫാ. ഹാം ജോസഫ് 2006 മുതല്‍ അമേരിക്കന്‍ ഭദ്രാസനത്തില്‍ ശുശ്രൂഷ ചെയ്തുവരുന്നു. ഇപ്പോള്‍ ഷിക്കഗോ സെന്‍റ് തോമസ് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ വികാരിയായി സേവനം അനുഷ്ഠിക്കുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.