You are Here : Home / USA News

ഫൊക്കാന രജിസ്‌ട്രേഷന്‍ കിക്ക് ഓഫും ടാലന്റ് സെര്‍ച്ചും ഹ്യൂസ്റ്റണില്‍

Text Size  

മൊയ്തീന്‍ പുത്തന്‍‌ചിറ

puthenchirayil@gmail.com

Story Dated: Friday, March 16, 2018 11:44 hrs UTC

ഹ്യൂസ്റ്റണ്‍: ജൂലൈ 5,6,7 തീയതികളില്‍ ഫിലഡല്‍ഫിയ വാലിഫോര്‍ജ് കണ്‍വന്‍ഷന്‍ സെന്ററില്‍ നടക്കുന്ന 18ാമത് ഫൊക്കാന ദേശീയ സമ്മേളനത്തിന്റെ രജിസ്‌ട്രേഷന്‍ കിക്ക് ഓഫും ടാലന്റ് സേര്‍ച്ച് 2018 ന്റെ ഭാഗമായുള്ള കലാമത്സരങ്ങളും സ്റ്റാഫോര്‍ഡിലുള്ള എഡ്വിന്‍ സ്‌കൂള്‍ ഓഫ് നഴ്‌സിംഗില്‍ (435 MURPHY ROAD SUITE P, STAFFORD ,TX 77477, NEXT TO GUSSEL INDIA RESTAURENT) വെച്ചു നടത്തുന്നതാണ്. രാവിലെ 11 മണിക്ക് ആരംഭിക്കുന്ന കലാമത്സരങ്ങള്‍ ഫൊക്കാന മുന്‍ പ്രസിഡന്റ് ജി.കെ പിള്ള ഉദ്ഘാടനം ചെയ്യും. അന്നേ ദിവസം വൈകിട്ട് 6 മണിക്ക് ആരംഭിക്കുന്ന പൊതുസമ്മേളനവും കിക്ക്ഓഫ് മീറ്റിംഗും സ്റ്റാഫോര്‍ഡ് സിറ്റി കൗണ്‍സില്‍ അംഗം കെന്‍ മാത്യു ഉദ്ഘാടനം ചെയ്യും. മലയാളി അസ്സോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹ്യൂസ്റ്റന്‍ പ്രസിഡന്റ് ജോഷ്വ ജോര്‍ജ് മുഖ്യാതിഥിയായിരിക്കും.

റീജണല്‍ വൈസ് പ്രസിഡന്റ് ശ്രീമതി പൊന്നു പിള്ള അദ്ധ്യക്ഷത വഹിക്കുന്ന പൊതുസമ്മേളനത്തില്‍ ക്ലിയര്‍ ലേയ്ക് മലയാളി അസ്സോസിയേഷന്‍ പ്രസിഡന്റ് സന്തോഷ് ഐപ്പ്, ഓയില്‍ ഫീല്‍ഡ്‌റിവര്‍സ്‌റ്റോണ്‍ മലയാളി അസ്സോസിയേഷന്‍ പ്രസിഡന്റ് ജോബി വി ജോണ്‍, ഫൊക്കാന പ്രസിഡന്റ് തമ്പി ചാക്കോ, ജനറല്‍ സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ്, ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാന്‍ ജോര്‍ജി വര്‍ഗീസ്, ഫൊക്കാന ഫൗണ്ടേഷന്‍ ചെയര്‍മാന്‍ പോള്‍ കറുകപ്പിള്ളില്‍, മാഗ് ട്രസ്റ്റീ ബോര്‍ഡ് അംഗങ്ങളായ കെ. സുരേന്ദ്രന്‍, തോമസ് ചെറുകര, ഇന്ത്യാ പ്രസ് ക്ലബ് ജോയിന്റ് സെക്രട്ടറി അനില്‍ ആറന്മുള തുടങ്ങിയവര്‍ പ്രസംഗിക്കും. ഹ്യൂസ്റ്റണിലെ വിവിധ കലാകാരന്മാര്‍ അവതരിപ്പിക്കുന്ന കലാ പരിപാടികള്‍ ചടങ്ങിനു മാറ്റു കൂട്ടും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.