You are Here : Home / USA News

പെന്തക്കോസ്തല്‍ യൂത്ത് കോണ്‍ഫറന്‍സ് ഓഫ് ഡാളസിന് നവ നേതൃത്വം

Text Size  

Story Dated: Saturday, March 10, 2018 12:24 hrs UTC

രാജു തരകന്‍

ഡാളസ്, ടെക്‌സാസ്: പെന്തക്കോസ്തല്‍ യൂത്ത് കോണ്‍ഫറന്‍സ് ഓഫ് ഡാളസിന്റെ(PYCD) മുപ്പത്തെഴാമത് ഭരണ സമിതിയിലേക്ക് പ്രസിഡന്റായി പാസ്റ്റര്‍ തോമസ് മുല്ലയ്ക്കലും കോ-ഓര്‍ഡിനേറ്ററായി അലന്‍ മാത്യുവും ട്രഷറായി ടൈറ്റസ് തോമസും ഐകകണ്‌ഠേന തിരഞ്ഞെടുക്കപ്പെട്ടു. ഫെബ്രുവരി 18ന് റോളറ്റിലുള്ള ക്രോസ്സ്-വ്യൂ ചര്‍ച്ചില്‍ കൂടിയ മുപ്പത്താറാമത് പിവൈസിഡി ജനറല്‍ ബോഡി യോഗത്തിലാണ് 2018 പ്രവര്‍ത്തന വര്‍ഷത്തേക്കുള്ള ഭാരവാഹികള്‍ ചുമതലയേറ്റത്. കഴിഞ്ഞ വര്‍ഷത്തെ ഭാരവാഹികളായ പ്രസിഡന്റ് ബിജു തോമസ്, കോ-ഓര്‍ഡിനേറ്റര്‍ ഷോണി തോമസ്, ട്രഷറര്‍ അലന്‍ മാത്യു എന്നിവര്‍ യോഗത്തിന് നേതൃത്വം നല്‍കി. പാസ്റ്റര്‍ തോമസ് മുല്ലയ്ക്കല്‍ ഹെബ്രോന്‍ പെന്തക്കൊസ്തല്‍ ഫെലോഷിപ്പ് സഭയുടെ ലീഡിംഗ് പാസ്റ്ററും, കഴിഞ്ഞ കമ്മിറ്റിയിലെ പാസ്റ്ററല്‍ പ്രതിനിധിയുമായിരുന്നു. അലന്‍ മാത്യു ക്രോസ്സ്-വ്യൂ ചര്‍ച്ചിലെ അംഗവും മുന്‍ പിവൈസിഡി ട്രഷററുമാണ്.

 

ഐപിസി എബെന്‍-എസര്‍ സഭംഗമാണ് ടൈറ്റസ് തോമസ്. എക്‌സിക്യൂട്ടീവ് ഭാരവാഹികള്‍ക്ക് പുറമേ, ക്രിസ് മാത്യു(അസോസിയേറ്റ് കോ-ഓര്‍ഡിനേറ്റര്‍), വിന്നി ഫിലിപ്പ്(മീഡിയ കോ-ഓര്‍ഡിനേറ്റര്‍), ജോണ്‍ കുരുവിള(സ്‌പോര്‍ട്‌സ് കോ-ഓര്‍ഡിനേറ്റര്‍), ഷോണ്‍ സി. ജോര്‍ജ്ജ് (മ്യൂസിക് കോ-ഓര്‍ഡിനേറ്റര്‍), ആഷിഷ് അലക്‌സാണ്ടര്‍(ഓഡിറ്റര്‍) എന്നിവരും റോണ്‍ ജോര്‍ജ്ജ്, ഫ്‌ളോസി ജോണ്‍സണ്‍, സില്‍വിയ സാജന്‍, അനീഷ് മാത്യൂ, ജോബ് അലക്‌സ്, മഹിമ ബാബു എന്നീ കമ്മിറ്റി അംഗങ്ങളും തിരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ മുപ്പത്താറു വര്‍ഷങ്ങള്‍ യാതൊരു വിഘ്‌നവും കൂടാതെ സഭകളുടെ ഐക്യത്തിന്റെ സംഗമ വേദിയായി ഡാളസില്‍ പ്രവര്‍ത്തിക്കുന്ന പെന്തക്കോസ്തല്‍ യുവതീ യുവാക്കളില്‍ സഹവര്‍ത്തിത്വവും ഐക്യതയും ഊട്ടി ഉറപ്പിക്കാന്‍ ഉതകുന്ന വിവിധ പ്രവര്‍ത്തനങ്ങളാല്‍ സമ്പന്നമാണ്. ഡാളസിലെ മുപ്പത്തേഴ് പെന്തക്കോസ്ത് സഭകള്‍ ഈ വര്‍ഷം ഇതില്‍ അംഗങ്ങളായുണ്ട്. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.