You are Here : Home / USA News

മാഗിന്റെ നേതൃത്വത്തിൽ കാർഷിക സെമിനാർ മാർച്ച് 10 നു ശനിയാഴ്ച

Text Size  

Jeemon Ranny

jeemonranny@gmail.com

Story Dated: Friday, March 09, 2018 04:46 hrs UTC

ഹൂസ്റ്റൺ: മലയാളീ അസ്സോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഹൂസ്റ്റന്റെ (MAGH) നേതൃത്വത്തിൽ ഈ വർഷത്തെ പ്രവർത്തനങ്ങളുടെ ഭാഗമായി നടത്തപ്പെടുന്ന സെമിനാർ പരമ്പരയിൽ രണ്ടാമത് സെമിനാറായി 'കാർഷിക സെമിനാർ' നടത്തുന്നു. മാർച്ച് 10 നു ശനിയാഴ്ച മാഗിന്റെ ആസ്ഥാനമായ കേരള ഹൗസിൽ വച്ച് വൈകുന്നേരം 3 മുതൽ നടത്തപ്പെടുന്ന സെമിനാറിൽ മാഗ് പ്രസിഡന്റ് ജോഷ്വാ ജോർജ് അധ്യക്ഷത വഹിയ്ക്കും. 'കൃഷിയും അതിന്റെ നൂതന സാധ്യതകളും ' എന്ന വിഷയത്തെ അധികരിച്ചു നടത്തപെടുന്ന സെമിനാറിൽ കൃഷി ഗവേഷണ രംഗത്തെ പ്രമുഖനും കൃഷി വിദഗ്ധനുമായ ഡോ.മാണി സ്കറിയാ നേതൃത്വം നൽകും.

US CITRUS LLC യുടെ സ്ഥാപകനും പ്രസിഡന്റുമായ ഡോ.മാണി ഓറഞ്ച് കൃഷിയിൽ ഗവേഷണം നടത്തി വൻ വിജയം കൈവരിച്ച മലയാളി കൂടിയാണ്. ടെക്സസിലെ മക്കാലിനിൽ പ്രൊഫസറും പ്ലാന്റ് പതോളജിസ്റ്റും കൂടിയാണ് ഇദ്ദേഹം. കൃഷി സംബന്ധമായ ഏതു സംശയങ്ങൾക്കും മറുപടി നൽകുവാനും മെച്ചപ്പെട്ട കൃഷിയുടെ സാധ്യതകളെ പറ്റി ആധികാരികമായി പറയുവാൻ കഴിവുമുള്ള ഇദ്ദേഹത്തിന്റെ പ്രഭാഷണം ശ്രവിക്കുവാൻ കിട്ടുന്ന അസുലഭ അവസരം വിനിയോഗിക്കുവാൻ എല്ലാ മലയാളീ സുഹൃത്തുക്കളെയും ക്ഷണിക്കുന്നുവെന്ന് ഭാരവാഹികൾ അറിയിച്ചു.

"റിയൽ എസ്റ്റേറ്റ് (real estate) മേഖലയിലെ അനന്ത സാധ്യതകൾ" എന്ന വിഷയത്തെ അധികരിച്ചായിരുന്നു കഴിഞ്ഞയാഴ്ച നടന്ന ആദ്യ സെമിനാർ

കൂടുതൽ വിവരങ്ങൾക്ക്

ആൻഡ്രൂസ് ജേക്കബ് - 713 885 7934

റജി ജോൺ - 832 723 7995

വിനോദ് വാസുദേവൻ - 832 528 6581 പൊന്നു പിള്ള - 281 261 4950 മോൻസി കുര്യാക്കോസ് - 713 560 8156

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.