You are Here : Home / USA News

പ്രവീൺ തോമസ് ഫൊക്കാന ജോയിന്റ് ട്രഷറർ ആയി മത്സരിക്കുന്നു

Text Size  

ഫ്രാൻസിസ് തടത്തിൽ

fethadathil@gmail.com

Story Dated: Friday, March 09, 2018 03:31 hrs UTC

ചിക്കാഗോ: ഫൊക്കാനായുടെ 2018-2020 ജോയിന്റ് ട്രഷറർ ആയി ചിക്കാഗോയിൽ നിന്നുള്ള പ്രവീൺ തോമസ് മത്സരിക്കുന്നു. ഇല്ലൊനോയ്‌സ് മലയാളി അസോസിയേഷ(ഐ.എം.എ.) ൻറെ നെടുതൂണായി പ്രവർത്തിച്ചു വരുന്ന ഐ. എം. എയുടെ വിവിധ കമ്മിറ്റികളിൽ പ്രവർത്തിച്ചിട്ടുണ്ട്.2014 ഇൽ ചിക്കാഗോയിൽ നടന്ന ഫൊക്കാന കൺവെൻഷന്റെ ബാങ്ക്വറ്റ് കമ്മിറ്റി ചെയർമാൻ ആയിരുന്ന പ്രവീൺ സമ്മേള്ളനത്തിലെ ഏറ്റവും ആകർഷകമായിരുന്ന ബാങ്ക്വറ്റ് സമ്മേളനം മികവുറ്റ സംവിധാന പാടവത്താൽ അവിസ്മരണീയമാക്കിയിരുന്നു. കെങ്കേമമാക്കിയ ചിക്കാഗോ കൺവെൻഷൻറെ ചുക്കാൻ പിടിച്ചതിൻറെ പിന്നിൽ നിന്നു പ്രവർത്തിച്ച പ്രവീൺ ഒരു മികച്ച സംഘാടകനെന്നതിലുപരി മികച്ച സഹകാരിയാണ്. ഏതു വിഭാഗങ്ങളിലായാലും സഹായകന്നെന്ന നിലയിൽ പ്രവീണിന്റെ കരങ്ങൾ ഉണ്ടായിരിക്കും.

ഈ അംഗീകാരമാണ് പ്രവീണിനെ ഫൊക്കാനയുടെ അമരക്കാരിൽ ഒരാളാകാൻ കരണമാക്കിയത്. പ്രവീൺ തോമസിനെപ്പോലുള്ള യുവാക്കളുടെ നേതൃനിരയിലേക്കുള്ള കടന്നുവരവ് ഫൊക്കാനയുടെ അടുത്ത ഭരണ സമിതിക്ക് ഏറെ ഗുണം ചെയ്യുമെന്ന് ഫൊക്കാന പ്രസിഡന്റ് സ്‌ഥാനത്തേക്ക്‌ മത്സരിക്കുന്ന മാധവൻ ബി. നായർ, സെക്രെട്ടറി എബ്ര ഹാം ഈപ്പൻ (പൊന്നച്ചൻ), ട്രഷറർ സജിമോൻ ആന്റണി, എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ശ്രീകുമാർ ഉണ്ണിത്താൻ, വൈസ് പ്രസിഡന്റ് സണ്ണി മറ്റമന, ജോയിന്റ് സെക്രട്ടറി വിപിൻ‌രാജ്, ബോർഡ് ഓഫ് ട്രസ്റ്റീ അംഗങ്ങളായ ഡോ.മാത്യു വര്ഗീസ് (രാജൻ), എറിക് മാത്യു, നാഷണൽ കമ്മിറ്റി അംഗങ്ങളായ ദേവസി പാലാട്ടി, ഷീല ജോസഫ്, വറുഗീസ് തോമസ്, അലക്സ് ഏബ്രഹാം, റീജിയണൽ വൈസ് പ്രസിഡന്റുമാരായ അപ്പുകുട്ടൻ നായർ (ന്യൂയോർക്ക്), രഞ്ജു ജോർജ് (വാഷിംഗ്‌ടൺ ഡി. സി.), എൽദോ പോൾ (ന്യൂ ജേഴ്സി -പെൻസിൽവാനിയ),ജോൺ കല്ലോലിക്കൽ (ഫ്ലോറിഡ), വിമൻസ് ഫോറം ചെയർപേഴ്‌സൺ ലൈസി അലക്സ്, ഓഡിറ്റർ ചാക്കോ കുര്യൻ, എന്നിവർ സംയുക്ത പ്രസ്താവനയിൽ അറിയിച്ചു,

ഫൊക്കാനയുടെ മിഡ് വെസ്റ്റ് റീജിയൻ സെക്രട്ടറി, ട്രഷറർ തുടങ്ങിയ വിവിധ തുടങ്ങിയ റോളുകളിൽ മികച്ച പ്രകടനം കാഴ്ച വച്ചതിന്റെകൂടിയുള്ള അംഗീകാരമാണ് നേരത്തെ മലയാളി അസോസിയേഷൻ അംഗമായിരുന്ന പ്രവീൺ ചിക്കാഗോ മാർത്തോമ്മാ പള്ളിയുടെ യുവജന സംഘടന ഉൾപ്പെടെ വിവിധ കമ്മിറ്റികളിൽ ഉന്നത സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. എക്യൂമിനിക്കൽ കൗൺസിൽ ചിക്കാഗോ കൗൺസിൽ അംഗമായ പ്രവീൺ വേൾഡ് മലയാളി കൗൺസിൽ ചിക്കാഗോ റീജിയൻ സെക്രട്ടറികൂടിയാണ്. ചിക്കാഗോയിലെ പ്രവീൺ വധക്കേസ് പുറത്തുകൊണ്ടുവരാൻ മുന്നണിയിൽ നിന്നു പോരാടിയ പ്രവീൺ ആക്ഷൻ കൗൺസിലിലെ പ്രധാന ആക്ടിവിസ്റ് കൂടിയായിരുന്നു പ്രവീൺ തോമസ്. ഇന്ത്യൻ നാഷണൽ ഓവർസീസ് കോൺഗ്രസിന്റെ മിഡ് വെസ്റ്റ് റീജിയൻ വൈസ് പ്രസിഡന്റ് ആണ്. മല്ലപ്പള്ളി പ്രായാട്ടുകുന്നേൽ പരേതനായ പി.എ. തോമസിന്റെയും മറിയാമ്മയുടെയും നാലു മക്കളിൽ ഇളയവനായ പ്രവീൺ ഹൈസ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം 29 വർഷം മുൻപാണ് അമേരിക്കയിൽ ചിക്കാഗോയിൽ കുടിയേറിയത്. കമ്പ്യൂട്ടർ വിദ്യാഭ്യാസത്തിനു ശേഷം ഐ.ടി. മേഖലയിൽ ജോലിചയ്തുവരികയാണ്. കോടതി ബിസിനസ് രംഗത്തും സജീവമാണ്.

മല്ലന്മാരുടെ നാടായ മല്ലപ്പള്ളി എന്നറിയപ്പെടുന്ന സ്ഥലത്തെ പ്രധാനപ്പെട്ട സ്പോർട്സ് കുടുംബത്തിൽ നിന്നാണ് ഈ യുവാവിന്റെ വരവ്. ഒളിമ്പ്യാന്മാരുടെ നാടായ മല്ലപ്പള്ളിയിലെ ഒളിബിയ തറവാട് എന്നറിയപ്പെടുന്ന പ്രയാറ്റുകുന്നേൽ തറവാട്ടിലെ മല്ലപ്പള്ളി വർക്കി എന്ന 1950 കളിലെ ഒളിമ്പിക്സ് വോളിബാൾ താരം പ്രവീണിന്റെ മുത്തച്ഛന്റെ അനുജനാണ്.പിതാവ് പി.എ. തോമസ് സംസ്ഥാന തലത്തിൽ 15 വർഷം വോളിബാൾ കളിച്ചിട്ടുണ്ട്. പ്രവീണും ഒരു മികച്ച വോളിബാൾ താരമാണ്. നഴ്സിംഗ് ഇൻഫോമാറ്റിക്സിൽ ഐ.ടി.യിൽ ജോലിചെയ്യുന്ന സുനുവാണ് ഭാര്യ.മക്കൾ: റെയ്ൻ , രോഹൻ,റൂബിൻ.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.