You are Here : Home / USA News

ഫൊക്കാന റീജിയണൽ വൈസ് പ്രസിഡന്റ് ആയി ജോൺ കല്ലോലിക്കൽ മത്സരിക്കുന്നു.

Text Size  

ഫ്രാൻസിസ് തടത്തിൽ

fethadathil@gmail.com

Story Dated: Thursday, March 08, 2018 02:38 hrs UTC

ഫ്ലോറിഡ: ഫൊക്കാനയുടെ ഫൊക്കാന റീജിയണൽ വൈസ് പ്രസിഡന്റ് ആയി മലയാളി അസോസിയേഷൻ ഓഫ് ഫ്ലോറിഡ സെക്രട്ടറി ജോൺ കല്ലോലിക്കൽ മത്സരിക്കുന്നു.കഴിഞ്ഞ ദിവസം മലയാളി അസോസിയേഷൻ ഓഫ് ഫ്ലോറിഡ പ്രസിഡന്റ് ഡോളി വേണാടിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം റീജിയണൽ വൈസ് പ്രസിഡന്റ് ആയി മത്സരിക്കാനുള്ള ജോണിന്റെ തീരുമാനത്തിന് പൂർണ പിന്തുണ നൽകി.

ഫൊക്കാനയുടെ സജീവ പ്രവർത്തകനായ ജോൺ കഴിഞ്ഞ അഞ്ചു വർഷമായി മലയാളി അസോസിയേഷൻ ഓഫ് താമ്പയുടെ വിധവ കമ്മിറ്റികളിൽ അംഗമായി പ്രവർത്തിച്ചു വരികയായിരുന്നു.താമ്പായിലെ മാർ ഗ്രീഗോറിയോസ് യാക്കോബായ സിറിയൻ ഓർത്തഡോൿസ് പള്ളി ട്രസ്റ്റി കൂടിയായ ജോൺ ഇതിനു മുൻപ് 2013 ലും ട്രസ്റ്റീ ആയിരുന്നു.

കൂത്താട്ടുകുളം കല്ലോലിക്കൽ മത്തായിയുടെയും മറിയാമ്മയുടെയും നാലു മക്കളിൽ മൂന്നാമനായ ജനിച്ച ജോൺ വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ കോൺഗ്രസ് രാഷ്ട്രീയത്തിൽ പ്രവേശിച്ചു. കൂത്താട്ടുകുളം മണിമലക്കുന്ന് ഗവണ്മെന്റ് കോളേജിൽ 1989 ഇൽ കോളേജ് യൂണിയൻ ചെയർമാൻ ആയിട്ടായിരുന്നു അരങ്ങേറ്റം. 13 വർഷമായി എസ്. എഫ്.ഐക്കുണ്ടായിരുന്ന മേൽക്കോയ്മ ജോണിന്റെ നേതൃത്വത്തിലുള്ള കെ.എസ.യൂ.പാനൽ തൂത്തൂ വാരി ചരിത്രം സൃഷ്ടിച്ചു . കെ.എസ്.യൂ, മൂവാറ്റുപുഴ താലൂക്ക് പ്രസിഡന്റ്, ജില്ലാ കമ്മിറ്റി അംഗം, യൂത്ത് കോൺഗ്രസ് ബ്ലോക്ക് എക്സിക്യൂട്ടീവ് അംഗം എന്നി നിലകളിൽ പ്രവർത്തിച്ചു. തൊണ്ണൂറുകളുടെ തുടക്കത്തിൽ അതിജീവനത്തിനായി സജീവ രാഷ്ട്രീയം ഉപേക്ഷിച്ചു ഡൽഹിക്കു കുടിയേറിയ ജോൺ ഒരു സ്വകാര്യ സ്ഥാപനത്തിൽ അക്കൗണ്ടന്റ് ആയിരുന്നു. കേരള സമാജം ഓഫ് ന്യഡൽഹിയുടെ സജീവ പ്രവർത്തകനുമായിരുന്നു. 2006 ഇൽ അമേരിക്കയിലേക്ക് കുടിയേറിയ ജോൺ വീണ്ടും സംഘടനാ പ്രവർത്തങ്ങളിലൂടെ സജീവമാകുകയായിരുന്നു.

വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ കൈവരിച്ച അനുഭവ സമ്പത്തും മലയാളി അസോസിഐഷൻ ഓഫ് താമ്പായിലെ സംഘടനാ മികവും ജോണിന്റെ സ്ഥാനാർത്ഥിത്വം ഫൊക്കാനയുടെ 2018-2020 വർഷത്തെ ഭരണ സമിതിക്കു ഏറെ ഗുണം ചെയ്യുമെന്ന് ഫൊക്കാന പ്രസിഡന്റ് സ്‌ഥാനത്തേക്ക്‌ മത്സരിക്കുന്ന മാധവൻ ബി. നായർ, സെക്രെട്ടറി എബ്രഹാം ഈപ്പൻ (പൊന്നച്ചൻ), ട്രഷറർ സജിമോൻ ആന്റണി, എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ശ്രീകുമാർ ഉണ്ണിത്താൻ, വൈസ് പ്രസിഡന്റ് സണ്ണി മറ്റമന, ജോയിന്റ് സെക്രട്ടറി വിപിൻ‌രാജ്, ബോർഡ് ഓഫ് ട്രസ്റ്റീ അംഗങ്ങളായ ഡോ.മാത്യു വര്ഗീസ് (രാജൻ), എറിക് മാത്യു, നാഷണൽ കമ്മിറ്റി അംഗങ്ങളായ ദേവസി പാലാട്ടി, ഷീല ജോസഫ്, വറുഗീസ് തോമസ്, അലക്സ് ഏബ്രഹാം, റീജിയണൽ വൈസ് പ്രസിഡന്റുമാരായ അപ്പുകുട്ടൻ നായർ (ന്യൂയോർക്ക്), രഞ്ജു ജോർജ് (വാഷിംഗ്‌ടൺ ഡി. സി.), എൽദോ പോൾ (ന്യൂ ജേർസി- പെൻസിൽവാനിയ) വിമൻസ് ഫോറം ചെയർപേഴ്‌സൺ ലൈസി അലക്സ് എന്നിവർ സംയുക്ത പ്രസ്താവനയിൽ അറിയിച്ചു

ഫ്‌ലോറിഡയിൽ വി.എ. ഹോപിറ്റലിൽ ഇപ്പോൾ ലാബ് ടെക്നീഷൻ ആയി ജോലി ചെയ്തു വരികയാണ് ജോൺ. ഭാര്യ:സാലി ജോൺ നേഴ്സ് ആയി ജോലി ചെയുന്നു.രണ്ടാം വർഷ കോളേജ് വിദ്യാർത്ഥിനി അനീഷ ജോൺ, പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥി അലൻ ജോൺ എന്നിവർ മക്കളാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.