You are Here : Home / USA News

ഫൊക്കാന സ്പെല്ലിംഗ് ബീ മത്സരത്തിന്റെ ഫൈനല്‍ ജൂലൈ 7ന്

Text Size  

Sreekumar Unnithan

unnithan04@gmail.com

Story Dated: Thursday, March 08, 2018 02:25 hrs UTC

ന്യൂയോര്‍ക്ക്: 2018 ജൂലൈ 5 മുതല്‍ 7 വരെ ഫിലാഡല്‍ഫിയായിലെ വാലി ഫോര്‍ജ് കണ്‍വന്‍ഷന്‍ സെന്റര്‍ ആന്‍ഡ് കസിനോ യില്‍ വെച്ച് നടക്കുന്ന ഫൊക്കാന കണ്‍വന്‍ഷനോടൊപ്പം വിദ്യാര്‍ത്ഥികള്‍ക്കായി സ്പെല്ലിംഗ് ബീ മത്സരവും നടത്തുന്നു. ഈ സ്പെല്ലിംഗ് ബീ ചാമ്പ്യന്‍ഷിപ്പ് മത്സരത്തിന്റെ ഫൈനല്‍ ജൂലൈ 7ന് കണ്‍വന്‍ഷന്‍ സെന്ററില്‍ വെച്ച് നടത്തുന്നതാണ് നാഷണല്‍ ചാമ്പ്യന്‍ഷിപ്പ് മത്സരത്തില്‍ വിജയിക്കുന്നവര്‍ക്ക് ഒന്നാം സമ്മാനം 2000 ഡോളര്‍, രണ്ടാം സമ്മാനം 1000 ഡോളര്‍, മൂന്നാം സമ്മാനം 500 ഡോളര്‍, തുടങ്ങി നിരവധി പ്രോത്സാഹന സമ്മാനങ്ങളും നകുന്നതാണ്. എല്ലാ റീജിയനുകളിലും മത്സരങ്ങള്‍ നടത്തി ഒന്നും, രണ്ടും, മുന്നും സ്ഥാനങ്ങള്‍ നേടുന്നവര്‍ ഫൊക്കാന നാഷണല്‍ സ്പെല്ലിംഗ് ബീ ചാമ്പ്യന്‍ഷിപ്പ് മത്സരത്തില്‍ പങ്കെടുക്കാന്‍ അര്‍ഹരാകുന്നത്.അഞ്ചു മുതല്‍ ഒന്‍പാതം ക്ലാസില്‍ വരെ പഠിക്കുന്ന കുട്ടികാള്‍ക്ക് ഇതില്‍ പങ്കെടുക്കാം. ഹ്യൂസ്റ്റണ്‍ റീജിയനിലെ സ്പെല്ലിംഗ് ബീ മത്സരം മാര്‍ച്ച് 17 നും,ഫിലാഡല്‍ഫിയായിലെ സ്പെല്ലിംഗ് ബീ മത്സരം ഏപ്രില്‍ 14 നും, ഡിട്രോയിറ്റ് , ഫ്‌ലോറിഡ, കാനഡ എന്നീ റീജിയനുകളിലെ മത്സരങ്ങള്‍ ഏപ്രില്‍ 28നും നടത്തുന്നതാണ്.

 

എല്ലാ റീജിയനുകളിലും ഉള്ള മത്സരങ്ങള്‍ മെയ് മാസത്തിനുള്ളില്‍ തിര്‍ത്തിരിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു. ഫൊക്കാനയുടെ കഴിഞ്ഞ മുപ്പത്തിനാല് വര്‍ഷങ്ങള്‍ പ്രവാസി മലയാളികളുടെ ചരിത്രത്തിന്റെ ഭാഗമാണ്. ഫൊക്കാനാ മലയാളം പ്രോത്സാഹിപ്പിക്കുന്നതിനോടപ്പംതന്നെ നമ്മുടെ കുട്ടികളുടെ ഇംഗ്ലീഷിലെ അഭിരുചി വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആണ് സ്പെല്ലിംഗ് ബീ മത്സരങ്ങള്‍ നടത്തുന്നത്. കേരള സംസ്‌ക്കാരം അമേരിക്കയില്‍ നഷ്ടപ്പെടാതിരിക്കാന്‍ അക്ഷീണ പരിശ്രമം നടത്തുന്ന ഫൊക്കാന, 2018 കണ്‍വന്‍ഷന് ഒരുങ്ങിക്കഴിഞ്ഞു. നാഷണല്‍ കോഓര്‍ഡിനേറ്റര്‍ ആയി ഡോ. മാത്യു വര്‍ഗീസും ,കോകോര്‍ഡിനേറ്റര്‍മാരായി ജോര്‍ജ് ഓലിക്കല്‍, ബോബി ജേക്കബ്,അജിന്‍ ആന്റണി എന്നിവരും പ്രവര്‍ത്തിക്കുന്നു. ഫൊക്കാന നാഷണല്‍ സ്പെല്ലിംഗ് ബീ ചാമ്പ്യന്‍ഷിപ്പ് മത്സരത്തില്‍ എല്ലാ റീജിയനുകളിലും നടത്തുന്ന മത്സരങ്ങളില്‍ അഞ്ചു മുതല്‍ ഒന്‍പാതം ക്ലാസില്‍ വരെ പഠിക്കുന്ന കുട്ടികള്‍ പങ്കെടുക്കണമെന്ന് പ്രസിഡന്റ് തമ്പി ചാക്കോ സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ് , ട്രഷറര്‍ ഷാജി വര്‍ഗിസ്, ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ജോര്‍ജി വര്‍ഗി സ്,എക്‌സി.വൈസ് പ്രസിഡന്റ് ജോയി ഇട്ടന്‍ കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ മാധവന്‍ നായര്‍ എന്നിവര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ fokanaonline.net നിന്നും, ഡോ. മാത്യു വര്‍ഗീസ് ഫോണ്‍: ( 734 ) 634-6616, ജോര്‍ജ് ഓലിക്കല്‍ (215)673-1919 നിന്നും ലഭിക്കുന്നതാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.