You are Here : Home / USA News

ഫൊക്കാനാ റീജിയണല്‍ സ്‌പെല്ലിങ്ങ് ബീ ഏപ്രില്‍ 14ന് ഫിലഡല്‍ഫിയയില്‍

Text Size  

ജോര്‍ജ്‌ നടവയല്‍

geodev@hotmail.com

Story Dated: Thursday, March 08, 2018 02:19 hrs UTC

ഫിലഡല്‍ഫിയ: ഫൊക്കാനാ റീജിയണല്‍സ്‌പെല്ലിങ്ങ് ബീ (പെന്‍സില്‍വേനിയാ റീജിയണ്‍) ഏപ്രില്‍ 14 ശനിയാഴ്ച്ച ഉച്ചയ്ക്ക് ഒരു മണി മുതല്‍ഫിലഡല്‍ഫിയയിലെ പമ്പയില്‍ നടക്കും. പമ്പാ ഇന്ത്യന്‍ കമ്യൂണിറ്റി സെന്ററിലാണ് മത്സരം നടക്കുക. (9726 ബസല്ട്ടന്‍ അവന്യൂ, ഫിലഡല്‍ഫിയ, 19115). 5, 6, 7, 8, 9 ഗ്രേഡുകളില്‍ പഠിçന്ന മലയാളി കുട്ടികള്‍ç് പങ്കെടുക്കുവാന്‍ അര്‍ഹതയുണ്ട്. ഏപ്രില്‍ 1 വരെ രജിസ്റ്റ്രേഷന്‍ സ്വീകരിക്കും. വിജയികള്‍ക്ക് ക്യാഷ് പ്രൈസുകളും സര്‍ട്ടിഫിക്കറ്റുകളും സമ്മാനമായുണ്ട്. റീജിയണല്‍ സ്‌പെല്ലിങ്ങ് ബീ ജേതാക്കള്‍ക്ക് ജൂലൈ 7ന് നടക്കുന്ന ഫൊക്കാനാ നാഷണല്‍ സ്‌പെല്ലിങ്ങ് ബീയില്‍ മത്സരിക്കാം. ഫിലഡല്‍ഫിയാ വാലീഫോര്‍ജ് കണ്‍വെന്‍ഷന്‍ സെന്റററാണ് വേദി (1160 1st Ave, King of Prussia, PA 19406).നാഷണല്‍ ചാമ്പ്യന്‍ഷിപ്പ് വിജയികള്‍ക്ക് ഒന്നാം സമ്മാനം 2000 ഡോളറും, രണ്ടാം സമ്മാനം 1000 ഡോളറും, മൂന്നാം സമ്മാനം 500 ഡോളറും,മറ്റു ജേതാക്കള്‍ക്ക് നിരവധി പ്രോത്സാഹന സമ്മാനങ്ങളുമേര്‍പ്പെടുത്തിയിട്ടുണ്ട്. ഫൊക്കാനാ സ്‌പെല്ലിങ്ങ് ബീ റീജിയണല്‍ ഡയറക്ടര്‍ജോര്‍ജ് ഓലിക്കല്‍ ( 215-873-4365) കോര്‍ഡിനേറ്റര്‍മാരായ അനിതാ ജോര്‍ജ് ( 267-738-0576), മിനി ( 267-407-7937), ആഷ്‌ളി ജോര്‍ജ് (215-870-0514) എന്നിവര്‍ നേതൃത്വം നല്‍കുന്നു. ഡോ.മാത്യു വര്‍ഗീസ്സാണ് ഫൊക്കാനാ സ്‌പെല്ലിങ്ങ് ബീ നാഷണല്‍ കോര്‍ഡിനേറ്റര്‍.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.