You are Here : Home / USA News

ഡാളസ്സില്‍ അഖിലലോക പ്രാര്‍ത്ഥനാദിനം- മാര്‍ച്ച് 10 ശനി

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Wednesday, March 07, 2018 01:25 hrs UTC

കരോള്‍ട്ടണ്‍(ഡാളസ്): അഖില ലോക വനിതാ പ്രാര്‍ത്ഥനാ ദിനം ഡാളസ്സില്‍ മാര്‍ച്ച് 10ന് ആചരിക്കുന്നു. കേരള എക്യൂമെനിക്കല്‍ ക്രിസ്ത്യന്‍ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്നു. വേള്‍ഡ് ഡെ പ്രെയറിന് ഈ വര്‍ഷം ആതിഥേയത്വം വഹിക്കുന്നത് സെന്റ് മേരീസ് യാക്കോബൈറ്റ് സിറിയന്‍ ഓര്‍ത്തഡോക്‌സ്, കരോള്‍ട്ടണ്‍ ചര്‍ച്ചാണ്. ലോകത്തെമ്പാടുമുള്ള സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പരസ്പരം മനസ്സിലാക്കി അവയെ ദൈവ സന്നിധിയില്‍ സമര്‍പ്പിച്ചു പ്രാര്‍ത്ഥിക്കുന്നതിനായി പ്രത്യേകം വേര്‍തിരിപ്പിച്ചിരുന്നു ദിനമാണ് വേള്‍ഡ് ഡെ പ്രെയര്‍. എല്ലാ വര്‍ഷവും, മാര്‍ച്ച് മാസത്തെ ആദ്യ വെള്ളിയാഴ്ചയാണ് ഈ ദിനമായി ആചരിക്കുന്നത്.

അമേരിക്കയുടെ വടക്ക് കിഴക്ക് തീരത്ത് സ്ഥിതി ചെയ്യുന്ന ചെറിയ രാജ്യമായ സുരിനാമിലെ സ്ത്രീകള്‍ നേരിടുന്ന വെല്ലുവിളികളെ പ്രത്യേക പ്രാര്‍ത്ഥനാ വിഷയമാക്കി, ദൈവത്തിന്റെ സൃഷ്ടികള്‍ എല്ലാം എത്ര മനോഹരം(All God's Creation is very Good) എന്ന ധ്യാനചിന്തയാണ് ഈ വര്‍ഷത്തേക്ക് തിരഞ്ഞെടുത്തിരിക്കുന്നത്. ശനിയാഴ്ച രാവിലെ 10 മണിക്ക് ആരംഭിക്കുന്ന പ്രാര്‍ത്ഥനയില്‍ ഡാളസ് ഫോര്‍ട്ട് വത്തിലെ എല്ലാ ക്രൈസ്തവ ദേവാലയങ്ങളിലേയും സ്ത്രീകള്‍ പങ്കെടുക്കണമെന്ന് സംഘാടകര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് കോര്‍ എപ്പിസ്‌ക്കോപ്പാ വെരി.റവ.വി.എം. തോമസച്ചനുമായി 972 9834956 നമ്പറില്‍ ബന്ധപ്പെടേണ്ടതാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.