You are Here : Home / USA News

വെസ്റ്റ് വെര്‍ജിനി സ്‌കൂളുകള്‍ നാളെ മുതല്‍ അടഞ്ഞു കിടക്കും- അദ്ധ്യാപകര്‍ സമരം ശക്തിപ്പെടുത്തും

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Monday, March 05, 2018 05:36 hrs UTC

പി പി ചെറിയാന്‍

വെസ്റ്റ് വെര്‍ജിനിയ: വെസ്റ്റ് വെര്‍ജിനിയയിലെ എല്ലാ പബ്ലിക് സ്‌കൂളുകളും തിങ്കളാഴ്ച മുതല്‍ അനിശ്ചിത കാലത്തേക്കു അടഞ്ഞു കിടക്കുമെന്ന് അമേരിക്കന്‍ ഫെഡറേഷന്‍ ഓഫ് ടീച്ചേഴ്‌സ്, വെസ്റ്റ് വെര്‍ജിനിയ എജ്യുക്കേഷന്‍ തുടങ്ങിയ സംഘടനകള്‍ വ്യക്തമാക്കി. സംസ്ഥാനത്തെ 55 കൗണ്ടികളിലെ പബ്ലിക് സ്‌കൂളുകളെയാണ് ഇതു ബാധിക്കുക.

ശമ്പള വര്‍ധനവ് അഞ്ചു ശതമാനമാക്കണമെന്നാവശ്യപ്പെട്ടു ഗവര്‍ണറുമായി നടന്ന ചര്‍ച്ച വിജയിച്ചുവെങ്കിലും സ്റ്റേറ്റ് സെനറ്റ് ഗവര്‍ണറുമായി ചര്‍ച്ച ചെയ്തു അംഗീകരിച്ച 5% നാലു ശതമാനമാക്കി വെട്ടിച്ചുരുക്കുകയായിരുന്നു.

പബ്ലിക് സ്‌കൂള്‍ അധ്യാപകര്‍ ആരംഭിച്ച സമരം രണ്ടാമത്തെ ആഴ്ചയിലേക്കു പ്രവേശിച്ചതോടെയാണ് ഗവര്‍ണര്‍ ചര്‍ച്ചക്കു വഴങ്ങിയത്. അഞ്ചുശതമാനമായി ശമ്പള വര്‍ധന അംഗീകരിക്കുന്നതുവരെ സമരം തുടരാനാണ് അധ്യാപക സംഘടനകളുടെ തീരുമാനം. അധ്യാപകരുടെ സമരം 277,000 വിദ്യാര്‍ഥികളെയും 35,000 ജീവനക്കാരേയും ബാധിക്കും. ഒരു ശതമാനം ശമ്പള വര്‍ധനവു കുറച്ചപ്പോള്‍ ഖജനാവിന് 17 മില്യനാണ് ലാഭം. അധ്യാപകരുടെ പണിമുടക്ക് നിയമ വിരുദ്ധമാണെന്ന് വെര്‍ജിനിയ സ്‌കൂളുകളുടെ സൂപ്രണ്ട് സ്റ്റീവന്‍ ലെയന്‍ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.