You are Here : Home / USA News

നാമം എക്‌സലന്‍സ് അവാര്‍ഡ്: നോമിനേഷന്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി മാര്‍ച്ച് 15

Text Size  

Vineetha Nair

klvineetha@yahoo.com

Story Dated: Monday, March 05, 2018 05:07 hrs UTC

ന്യുജേഴ്‌സി: North American Malayalees and Associated Members (നാമം) 2018ലെ എക്‌സലന്‍സ് അവാര്‍ഡുകള്‍ക്കായുള്ള നോമിനേഷന്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി മാര്‍ച്ച് 15 ആണെന്ന് നാമം സ്ഥാപകനും നിലവിലെ സെക്രട്ടറി ജനറലുമായ മാധവന്‍ ബി നായര്‍ അറിയിച്ചു.

തങ്ങളുടെ പ്രവര്‍ത്തന മേഖലകളില്‍ അഭിമാനാര്‍ഹമായ നേട്ടങ്ങള്‍ കൈവരിക്കുകയും, സമൂഹത്തിന്റെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന വ്യക്തികളെ അവാര്‍ഡിനായി മറ്റുള്ളവര്‍ക്ക് നോമിനേറ്റ് ചെയ്യാം. ഇതേക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ http://namamnj.org/ എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.

ന്യുജേഴ്‌സിയിലെ എഡിസനിലുള്ള റോയല്‍ ആല്‍ബെര്‍ട്ട്‌സ് പാലസില്‍ ഏപ്രില്‍ 28നു വൈകുന്നേരം 5 മണിക്ക് ആരംഭിക്കുന്ന ചടങ്ങില്‍ വെച്ചാണ് അവാര്‍ഡ് ദാനം. പുതുമയാര്‍ന്ന നിരവധി പരിപാടികളുമായി നാമം എക്‌സലന്‍സ് അവാര്‍ഡ് നിശ അതീവ ഹൃദ്യമായ അനുഭവമായി മാറ്റാനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.