You are Here : Home / USA News

കണ്ണാടി മറിഞ്ഞു വീണ് രണ്ടു വയസ്സുകാരി മരിച്ചു

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Monday, March 05, 2018 05:01 hrs UTC

റിവർഡെയ്ൽ (ജോർജിയ)∙ ജോർജിയ റിവർഡെയ്ൽ പെലെസ് ചെരിപ്പ് കടയിൽ ചുമരിൽ ഉറപ്പിച്ചിരുന്ന വലിയ കണ്ണാടി മറിഞ്ഞു വീണു രണ്ടു വയസ്സുള്ള കുട്ടി മരിച്ചു. അറ്റ്ലാന്റാ ഹൈവേയിൽ സ്ഥിതി ചെയ്യുന്ന ഷു സ്റ്റോറിൽ സംഭവം നടന്ന ഉടനെ ഫയർഫോഴ്സും, പൊലീസും എത്തിചേർന്ന് കുട്ടിക്ക് പ്രാഥമിക ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഇഫ്റ സിദിഖിയും ഭാര്യയും കുട്ടിയുമായാണ് ചെരിപ്പ് കടയിൽ എത്തിയത്. അമ്മയും കുഞ്ഞും ചെരിപ്പ് തിരയുന്നതിനിടെയാണ് കണ്ണാടി മറി‍ഞ്ഞു വീഴുകയായിരുന്നു.സിദിഖിയുടെ കൂടുതൽ വിവരങ്ങൾ പൊലീസ് വെളിപ്പെടുത്തിയില്ല. കടയിലെ ഷെൽഫുകളും കണ്ണാടികളും കൃത്യമായി ഉറപ്പിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്നും ഇത്തരത്തിലുള്ളൊരു അപകടം ഇനിയും ആവർത്തിക്കരുതെന്നും സിദ്ദിഖി ആവശ്യപ്പെട്ടു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.