You are Here : Home / USA News

ഐപിസി ഫാമിലി കോണ്‍ഫറന്‍സ്: പ്രമോഷണല്‍ മീറ്റിങ് ഫ്ളോറിഡയില്‍

Text Size  

Story Dated: Monday, March 05, 2018 04:58 hrs UTC

ന്യൂയോർക്ക്∙ പതിനാറാമത് ഐപിസി ഫാമിലി കോണ്‍ഫറന്‍സിന്‍റെ നടത്തിപ്പിനായുള്ള പ്രമോഷണല്‍ യോഗം മാര്‍ച്ച് 11 ന് വൈകിട്ട് 5.30 മുതല്‍ 8വരെ ഐപിസി ലേക്ക്ലാന്‍റ്, 4525 ക്ലബ് ഹൌസ് റോഡ്, ലേക്ക്ലാന്‍റ്, ഫ്ളോറിഡ 33812 വച്ച് നടത്തുമെന്ന് നാഷനല്‍ സെക്രട്ടറി അലക്സാണ്ടര്‍ ജോര്‍ജ് അറിയിച്ചു. മീറ്റിങ്ങിനോടനുബന്ധിച്ചു നടക്കുന്ന സംഗീത സായഹ്നത്തില്‍ ലേക്ക്ലാന്‍റ്, ഒര്‍ലാന്‍റോ എന്നിവടങ്ങളില്‍ നിന്നുള്ളവര്‍ ഗാനങ്ങള്‍ ആലപിക്കും. കോണ്‍ഫറന്‍സിന്‍റെ നാഷനല്‍ കണ്‍വീനര്‍ ഡോ. ബേബി വര്‍ഗീസ്, നാഷനല്‍ സെക്രട്ടറി അലക്സാണ്ടര്‍ ജോര്‍ജ്, നാഷണല്‍ ട്രഷറാര്‍ ജയിംസ് മുളവന, നാഷനല്‍ ലേഡീസ് കോഓര്‍ഡിനേറ്റര്‍ നാന്‍സി ഏബ്രഹാം, സെന്‍റര്‍ ഫ്ളോറിഡ നാഷമല്‍ പ്രതിനിധി ഫിന്നി വര്‍ഗീസ് തുടങ്ങിയവര്‍ പങ്കെടുക്കും

ജൂലൈ 26 മുതല്‍ 29 വരെ ഡാലസിലെ ഹയാത്ത് റീജിയന്‍സിയി ഡീഎഫ്ഡബ്ല്യു വച്ചാണ് കോണ്‍ഫറന്‍സ് നടക്കുന്നത്. വിവരങ്ങള്‍ക്ക്: അലക്സാണ്ടര്‍ ജോര്‍ജ്: 407.484.8838, ജയിംസ് മുളവന: 561.319.6770

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.