You are Here : Home / USA News

ഇന്ത്യ പ്രസ്‌ ക്ലബ്‌ ഹൂസ്റ്റണ്‍ ചാപ്റ്റര്‍ പ്രവർത്തനോത്ഘാടനം മേയ് 5 ന് ; ഡോ ജേക്കബ് തോമസ് IPS മുഖ്യാതിഥി

Text Size  

Story Dated: Friday, March 02, 2018 10:31 hrs UTC

ഹ്യൂസ്റ്റൺ : ഐ പി സി എന്‍ എ ഹ്യൂസ്റ്റൺ ചാപ്റ്റര്‍ അടുത്ത രണ്ടു വര്‍ഷത്തെ പരിപാടികളുടെ പ്രവർത്തനോത്ഘാടനം മേയ് 5നു ശനിയാഴ്ച നടത്താന്‍ നിശ്ചയിച്ചു. ഫെബ്രുവരി 27 നു ഹ്യൂസ്റ്റൺ കൈരളി സ്റ്റുഡിയോയില്‍ കൂടിയ യോഗത്തിലാണ് തീരുമാനിച്ചതെന്ന് ചാപ്റ്റര്‍ പ്രസിഡണ്ട്‌ ശ്രി ജോയ് തുമ്പമണ്‍ അറിയിച്ചു. മുന്‍ കേരള വിജിലെന്‍സ് മേധാവി ഡോ ജേക്കബ് തോമസ് ഐ.പി.എസ് ആയിരിക്കും ഉത്ഘാടകന്‍. ജോയ് തുമ്പമണ്‍ന്‍റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ഐ പി സി എന്‍ എ പ്രസിഡന്റ് എലെക്ട് ഡോ ജോര്‍ജ് കാക്കനാട്ട്, നാഷണല്‍ ജോ: സെക്രട്ടറി അനില്‍ ആറന്മുള, സെക്രട്ടറി ജോര്‍ജ് പോള്‍, ട്രഷറര്‍ ഫിന്നി രാജു, വൈസ് പ്രസിഡണ്ട്‌ ശങ്കരന്‍കുട്ടി, ജോര്‍ജ് തെക്കേമല, മോട്ടി മാത്യു, ജിജു കുളങ്ങര ജോണ്‍ വര്‍ഗിസ് തുടങ്ങി പതിനാറു പ്രതിനിധികള്‍ പങ്കെടുത്തു . ഏപ്രില്‍ 28നു ഫ്ലോറിഡയില്‍ നടക്കുന്ന ദേശീയ പ്രവര്‍ത്തന ഉത്ഘാടനത്തില്‍ കഴിയുന്നത്ര പ്രതിനിധികളെ പങ്കെടുപ്പിക്കാനും വന്‍വിജയമാക്കാനും ജോര്‍ജ് കാക്കനാട്ട് അംഗങ്ങളോട് അഭ്യര്‍ഥിച്ചു.

 

നാഷണല്‍ കമ്മറ്റി ഏറ്റെടുത്തിട്ടുള്ള പുതിയ പരിപാടികളായ STEP, മെഡിക്കല്‍ ജേര്‍ണലിസം രംഗത്തെ പുതിയ കാല്‍വെപ്പ്‌ തുടങ്ങിയവയെ കുറിച്ച് അനില്‍ ആറന്മുള വിശദീകരിച്ചു. STEP പദ്ധതിയിലൂടെ കേരളത്തിലെ ജേര്‍ണലിസം വിദ്യാര്‍ത്ഥികളെ സഹായിക്കാനായി ഒരു ലക്ഷം രൂപ വാഗ്ദാനവുമായി മുന്നോട്ടുവന്ന ജിജു കുളങ്ങരയെ യോഗത്തില്‍ അനുമോദിച്ചു. മറ്റു സംഘടനാ നേതാക്കന്മാരെ ഉള്‍പ്പെടുത്തി ഉടനെ നടത്താനിരിക്കുന്ന റൗണ്ട് ടേബിള്‍ കോൺഫെറൻസിന് എല്ലാവരുടെയും സഹകരണം അനില്‍ അഭ്യര്‍ഥിച്ചു.സെക്രട്ടറി ജോര്‍ജ്ജ് പോള്‍ അംഗങ്ങള്‍ക്ക് നന്ദി അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.