You are Here : Home / USA News

കര്‍ദ്ദിനാള്‍ ബ്ലേസ്സുപിച്ചിന് സ്വീകരണം നല്‍കി

Text Size  

Story Dated: Friday, March 02, 2018 01:44 hrs UTC

ബ്രിജിറ്റ് ജോര്‍ജ്

ഷിക്കാഗോ: ബെല്‍വുഡ് മാര്‍ത്തോമ്മാശ്ലീഹാ സീറോമലബാര്‍ കത്തീഡ്രലില്‍ ഫെബ്രുവരി 23 വൈകിട്ട് 7 ന് വെള്ളിയാഴ്ച ഷിക്കാഗോ ആര്‍ച്ച് ബിഷപ് കര്‍ദ്ദിനാള്‍ ബ്ലേസ് ജോസഫ് സുപിച്ചിന് ഔപചാരികവും സ്‌നേഹോഷ്മളവുമായ വരവേല്‍പ്പ് നല്‍കി. നൈറ്റ്‌സ് ഓഫ് കൊളംബസ്സിന്റെ വര്‍ണ്ണശബളവും ഔപചാരികവുമായ അകമ്പടിയോടുകൂടെ കര്‍ദ്ദിനാളിനെ സെന്റ ്‌തോമസ് സീറോ മ ലബാര്‍ രൂപതാ ദ്ധ്യക്ഷന്‍ ബിഷപ്പ് മാര്‍ജേക്കബ് അങ്ങാടിയത്തും ഓക്‌സിലറിബിഷപ്പ്മാര്‍ജോയ് ആലപ്പാട്ടുമടങ്ങുന്ന 15 വൈദികര്‍ക്കും അല്മായര്‍ക്കുമൊപ്പം വിശുദ്ധബലിയര്‍പ്പണത്തിനായി പ്രദിക്ഷിണമായി അള്‍ത്താരയിലേക്ക് ആനയിച്ചു. ഈയവസരത്തില്‍ കത്തീഡ്രല്‍ യൂത്ത് കൊയര്‍ ആലപിച്ച അതിമനോഹരഗാനം ഈചടങ്ങിന്റെ തിളക്കവുംപ്രൗഢിയും വര്‍ദ്ധിപ്പിച്ചു. ബിഷപ്പ് മാര്‍ ജേക്കബ് അങ്ങാടിയത്ത് കര്‍ദ്ദിനാള്‍ സുപി ച്ചിന് കത്തീഡ്രലില്‍ തിങ്ങിനിറഞ്ഞിരുന്ന ഇടവകജനങ്ങള്‍ക്കു മുമ്പാകെ സ്വാഗതമാശംസിച്ചു. പിന്നീട് കൈക്കാരന്മാരായ ജോര്‍ജ് അമ്പലത്തുങ്കല്‍, ലൂക്ക് ചിറയില്‍, പോള്‍ വടകര, സിബി പാറേക്കാട്ട്, ജോ കണിക്കുന്നേല്‍ എന്നിവര്‍ പൂച്ചെണ്ടുനല്‍കി ആദരിച്ചു.

 

അതിനുശേഷം കര്‍ദ്ദിനാള്‍ സുപിച്ചിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ സീറോമലബാര്‍ക്രമത്തിലുള്ള ആഘോഷപരമായ വി. ബലിയര്‍പ്പണം നടന്നു. കര്‍ദ്ദിനാള്‍ നല്‍കിയ പാണ്ഡിത്യ മടങ്ങുന്ന ഹ്രസ്വവചനസന്ദേശം ഏവരുംവളരെ ആകാംക്ഷയോടെയാണ് ശ്രവിച്ചത്. ഷിക്കാഗോ ആര്‍ച് ഡയസീസ്സിലെ ഏറ്റവും നല്ല വൈദികരില്‍ ഭൂരിപക്ഷവും ഏഷ്യക്കാരാണെ ന്നും അടിയുറച്ച വിശ്വാസവും ധാര്‍മ്മികബോധവുമുള്ള ഈ ജനതക്കൊപ്പം ബലിയര്‍പ്പിക്കുവാനും സമയംപങ്കിടുവാനും അവസരംലഭിച്ചതില്‍ വളരെസന്തോഷമുണ്ടെന്നു ംകര്‍ദിനാള്‍പറഞ്ഞു. മാര്‍ത്തോമാശ്ലീഹായില്‍ നിന്നും വിശ്വസംസ്വീകരിച്ച് തലമുറകളായി കൈമാറി വരുന്ന ഈപൈതൃകം അതിന്റെ അന്തസത്ത നഷ്ടമാകാതെ കാത്തുസൂക്ഷിക്കുന്നത് അഭിമാനകരമാണെന്ന് കര്‍ദ്ദിനാള്‍ അഭിപ്രായപ്പെട്ടു. വി. ബലിക്കുശേഷം വാദ്യമേളങ്ങളുടെയും താലപ്പൊലിയ ുടെയും അകമ്പടിയോടെ ഈസഭാദ്ധ്യക്ഷനെ അര്‍ഹിക്കുന്ന ബഹുമതികളോടെ പാരിഷ്ഹാളിലേക്ക് ആനയിച്ചു. കുട്ടികളുടെ സംഘനൃത്തത്തോടെ ആഘോഷപരിപാടികള്‍ക്ക് തുടക്കമായി. ജോസ് ചാമക്കാല ഏവര്‍ക്കുംസ്വാഗതം ആശംസിച്ചു. ബിഷപ്പ് മാര്‍ ജോയ് ആലപ്പാട്ട് സന്ദേശം നല്‍കി. കത്തീഡ്രല്‍ വികാരി റവ. ഡോ. അഗസ്റ്റിന്‍ പാലക്കാപറമ്പില്‍ സഭാസമൂഹത്തെ ആശീര്‍വ്വദിക്കുന്നതിനായി കര്‍ദ്ദിനാള്‍ ബ്ലേസ്സുപിച്ചിനെ വേദിയിലേക്ക് ക്ഷണിച്ചു. മതബോധന സ്കൂളിന്റെയും മലയാളം സ്കൂളിന്റെയും അഭിമുഘ്യത്തില്‍ സിസ്റ്റര്‍ ഷീനയും റോസമ്മതേനിയ പ്ലാക്കലും പ്ലക്ക് നല്‍കി. ഡോ. ഈനാസ് ഷിക്കാഗോ സീറോമലബാര്‍ ചുര്ച്ചിന്റെ ചരിത്രം വിവരിക്കുകയും അതേക്കുറിച്ച് തങ്ങള്‍ രചിച്ച പുസ്തകത്തിന്റെ ആദ്യത്തെപകര്‍പ്പ് കര്‍ദ്ദിനാളിന് നല്‍കി പുസ്തകപ്രകാശനംനടത്തുകയു ംചെയ്തു. ഇടവകയുടെ ആദ്യകാലഅംഗങ്ങളില്‍ ഒരാളായ പോള്‍ കിടങ്ങന്‍ മൊമെന്റോ സമ്മാനിച്ചു.

പാരിഷ്കൗണ്‍സിലിനെ പ്രതിനിധീകരിച്ച് വിന്‍സെന്റ് മാറിന്‍ ഏവര്‍ക്കും നന്ദിരേഖപ്പെടുത്തി. ജോജോ വെള്ളാനിക്കലിന്റെ നേതൃത്വത്തില്‍ ഏതാനുംകുട്ടികള്‍ എംസി ആയിപരിപാടികള്‍ നിയന്ത്രിച്ചു. അതിനുശേഷം ജെസ്സി തരിയത്തു, ശാന്തി ജെയ്‌സണ്‍, ബെന്നി പാറക്കല്‍ എന്നിവരുടെ ഗാനമേള അരങ്ങേറി. കത്തീഡ്രല്‍ അസി. വികാരി റവ. ഡോ. ജെയിംസ് ജോസഫ്, പാരിഷ് കൗണ്‍സില്‍ അംഗങ്ങള്‍, കള്‍ച്ചറല്‍ അക്കാദമി അംഗങ്ങള്‍ എന്നിവര്‍പരിപാടികളുടെ ചിട്ടയായ നടത്തിപ്പിന്നേതൃത്വം നല്‍കി.മനോജ് വലിയത്തറ, വിജയന്‍ കടമപ്പുഴ, ജോണി മണ്ണഞ്ചേരില്‍ എന്നിവരുടെയും വിമന്‍സ് ഫോറത്തിന്റെയും നേതൃത്വത്തില്‍ ഇടവകജനങ്ങള്‍ ചേര്‍ന്ന്തയ്യാറാക്കിയ സ്‌നേഹവിരുന്നോടെ ആഘോഷപരിപാടികള്‍ ശുഭപര്യവസാനിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.