You are Here : Home / USA News

സാറാമ്മ ഡാനിയേല്‍ (കുഞ്ഞൂഞ്ഞമ്മ -76) ഡാലസില്‍ നിര്യാതയായി

Text Size  

Story Dated: Wednesday, February 28, 2018 03:31 hrs UTC

സാം മാത്യു, ഡാളസ്

ഡാളസ് : റാന്നി ചേറുകുളഞ്ഞി കോയിക്കാമണ്ണില്‍ പരേതരായ മത്തായി ഏബ്രഹാം-ശോശാമ്മ ഏബ്രഹം ദമ്പതികളുടെ മകള്‍ സാറാമ്മ ഡാനിയേല്‍ (കുഞ്ഞൂഞ്ഞമ്മ -76) ഫെബ്രുവരി 23-നു ഡാലസില്‍ നിര്യാതയായി. ഡാളസ് ശാരോന്‍ ഫെലോഷിപ്പ് ചര്‍ച്ചിന്റെ സ്ഥാപകന്‍ പരേതനായ പാസ്റ്റര്‍ പി. ജി. ഡാനിയേലിന്റെ സഹധര്‍മ്മിണി ആണു പരേത. റാന്നി സെന്റ് തോമസ് ഹൈസ്‌കൂളിലെ പ്രാഥമിക വിദ്യാഭ്യാസാനന്തരം 1959 - ല്‍ ആന്ധ്രാപ്രദേശില്‍ നിന്നും നെഴ്‌സിംഗ് പഠനം പൂര്‍ത്തിയാക്കി. ഡല്‍ഹി ആള്‍ ഇന്‍ഡ്യാ മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ട്രയിനിംഗ് പൂര്‍ത്തീകരിച്ച ശേഷം 1972 വരെ ഉത്തര്‍പ്രദേശ് ജാന്‍സിയിലുള്ള റെയില്‍വേ ഹോസ്പിറ്റലില്‍ സേവനം ചെയ്തു. 1972-ല്‍ കുടുംബവുമൊത്ത് ന്യൂയോര്‍ക്കിലേക്ക് കുടിയേറി പാര്‍ക്കുകയും, നാലു വര്‍ഷത്തോളം മന്‍ഹാട്ടന്‍ മെട്രോപോളിറ്റന്‍ ആശുപത്രിയിലും, പിന്നീട് ഡാളസ് പാര്‍ക്ക്ലാന്‍ഡ് ഹോസ്പിറ്റലിലും 25 വര്‍ഷം ആതുരസേവനം ചെയ്തു. ഡാളസ് ശാരോന്‍ ഫെലോഷിപ്പ് ചര്‍ച്ച് അംഗമായിരുന്ന മാതാവ് എല്ലാവരാലും സ്‌നേഹിക്കപ്പെടുകയും, ആദരിക്കപ്പെടുകയും ചെയ്തിരുന്നു.

 

മക്കള്‍: ലീന-ബിജി, ജോണ്‍സന്‍- അനു, ആന്‍-ജെയ്‌സണ്‍, ഡോ. റീന ഡാനിയേല്‍ (Late) - ഡോ. ജോണി ഫിലിപ്‌സ്. ഇവര്‍ക്ക് 11 കൊച്ചുമക്കള്‍ ഉണ്ട്. ഭൗതീക ശരീരം മാര്‍ച്ച് 2 വെള്ളിയാഴ്ച 6:30- നു ശാരോന്‍ ഫെലോഷിപ്പ് ചര്‍ച്ച് (940 Barnes Bridge Road, Mesquite, Texas 75150) സഭാമന്ദിരത്തില്‍ പൊതുദര്‍ശനത്തിനു വെയ്ക്കുകയും, തുടര്‍ന്ന് അനുസ്മരണ സമ്മേളനവും ഉണ്ടാകും. സംസ്‌കാര ശുശ്രൂഷ ശനിയാഴ്ച രാവിലെ 9:00 മണിക്ക് ഇതേ ആരാധനാലയത്തില്‍ ആരംഭിച്ചു തുടര്‍ന്ന് അലനിലുള്ള Turrentine-Jackson-Morrow ഫ്യൂണറല്‍ ഹോമില്‍ (2525 S Central Expressway, Allen, Texas 75013) ഭൗതീകശരീരം സംസ്‌കരിക്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.