You are Here : Home / USA News

ദീപ അലക്‌സിന് വണ്‍ ഐലന്റിന്റെ അന്തര്‍ദേശീയ ഫോട്ടോഗ്രാഫി പുരസ്കാരം

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, February 28, 2018 03:29 hrs UTC

ന്യൂയോര്‍ക്ക് :ഗൂഗിള്‍ ഫോട്ടോഗ്രാഫര്‍ ദീപ അലക്‌സിന് വണ്‍ ഐലന്റിന്റെ ഫോട്ടോഗ്രാഫി പുരസ്കാരം. പ്രഗത്ഭരായ ഫോട്ടോഗ്രാഫര്‍മാരുടെ ഏറ്റവും മികച്ച ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന ഓണ്‍ലൈന്‍ ഗാലറിയാണ് വണ്‍ ഐലന്റ്. 178,472ചിത്രങ്ങളില്‍ നിന്നും 43,429 എണ്ണം തിരഞ്ഞെടുക്കുകയും പിന്നീട് അതില്‍ നിന്നും മികച്ച ഫോട്ടോകള്‍ക്ക് പുരസ്കാരം നല്‍കുകയുമാണ് പതിവ്. 17 പ്രശസ്തരായ ചിത്രകാരന്മാരുടെ മൂല്യനിര്‍ണയത്തില്‍ നിന്നും 74 രാജ്യത്തില്‍ നിന്നുള്ള 4000 ചിത്രങ്ങള്‍ക്കാന് ഇത്തവണ പുരസ്കാരം നല്‍കിയത് ലഭിച്ചു. അന്തര്‍ദേശീയ തലത്തില്‍ ഫോട്ടോഗ്രാഫിക്ക് അവാര്‍ഡ് ലഭിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്നും അത് നല്‍കിയ വണ്‍ ഐലന്റിനോടും സുഹൃത്തുക്കളോടും സര്‍വ്വോപരി ദൈവത്തോടും നന്ദി പറയുന്നു എന്ന് ദീപ അലക്‌സ് പറഞ്ഞു.

ഇന്ത്യയിലെ അറിയപ്പെടുന്ന ഫോട്ടോഗ്രാഫര്‍ മ്യുസിയം ഓഫ് ഫോട്ടോഗ്രാഫിയുടെ (ഫോട്ടൊമ്യുസ് )എറണാകുളം കോ ഓര്‍ഡിനേറ്റര്‍, WIFT (Westford Institute Of Film Technology) അധ്യാപിക, ഗൂഗിള്‍ ഫോട്ടോഗ്രാഫര്‍,ഫാഷന്‍, ഇവന്റസ്, വെഡിങ് ,സിനിമ ,ഓണ്‍ലൈന്‍ മീഡിയ ,ട്രാവല്‍ ,വനിതാ മാഗസിനുകള്‍ ,യാത്രാ മാഗസിനുകള്‍ ,ഫോട്ടോട്രാക്‌സ് ,പരസ്യ രംഗം തുടങ്ങി മീഡിയായുടെ നിറഞ്ഞ സാന്നിധ്യം കൂടിയാണ് ദീപാ അലക്‌സ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.