You are Here : Home / USA News

വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ കോണ്‍ഫെറന്‍സിനു ആവേശോജ്വലമായ പ്രതികരണം

Text Size  

ജിനേഷ് തമ്പി

jineshpt@gmail.com

Story Dated: Tuesday, February 27, 2018 04:21 hrs UTC

http://wmcnj.org/gc2018ന്യൂജേഴ്‌സി : അമേരിക്കയിലെ 'ഗാര്‍ഡന്‍ സ്‌റ്റേറ്റ്' എന്നറിയപ്പെടുന്ന ന്യൂജേഴ്‌സി ആതിഥ്യമരുളുന്ന വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ പതിനൊന്നാമത് ബയനിയല്‍ ഗ്ലോബല്‍ കോണ്‍ഫെറന്‍സിനു ലോകമെമ്പാടുമുള്ള ണങഇ പ്രൊവിന്‍സ്/റീജിയനുകളില്‍ നിന്നും ആവേശോജ്വലമായ പ്രതികരണമാണ് ലഭിക്കുന്നതെന്ന് കോണ്‍ഫെറന്‍സ് കണ്‍വീനര്‍ ശ്രീമതി തങ്കമണി അരവിന്ദന്‍ അറിയിച്ചു ന്യൂജേഴ്‌സിയിലെ അതിമനോഹരമായ ഐസ് ലിന്‍ നഗരത്തില്‍ സ്ഥിതി ചെയുന്ന റിനൈസന്‍സ് വുഡ് ബ്രിഡ്ജ് ഹോട്ടലില്‍ 2018 ഓഗസ്റ്റ് 24, 25, 26 (വെള്ളി, ശനി, ഞായര്‍) തീയതികളിലാണ് WMC ന്യൂജേഴ്‌സി പ്രൊവിന്‍സ് ത്രിദിന ഗ്ലോബല്‍ കോണ്‍ഫറന്‍സ് സംഘടിപ്പിച്ചിരിക്കുന്നത് ലോകമെമ്പാടുമുള്ള മലയാളി പ്രതിനിധികള്‍ക്ക് ഒരേ കുടകീഴില്‍ അണിനിരക്കുവാനുള്ള അസുലഭ അവസരമാണ് ഗ്ലോബല്‍ കോണ്‍ഫറന്‍സിലൂടെ വേള്‍ഡ് മലയാളി കൌണ്‍സില്‍ ഒരുക്കിയിരിക്കുന്നതെന്നും നൂറില്‍പരം വരുന്ന വേള്‍ഡ് മലയാളി കൌണ്‍സില്‍ പ്രൊവിന്‍സുകളില്‍ നിന്നും , അമേരിക്ക റീജിയനില്‍ നിന്നും അനേകം പ്രതിനിധികളുടെ കോണ്‍ഫെറന്‍സിനായുള്ള രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയായി വരുന്നതായും കണ്‍വീനര്‍ അറിയിച്ചു

 

ലോകമെമ്പാടും പടര്‍ന്നു പന്തലിച്ചു കിടക്കുന്ന മലയാളി സമൂഹത്തിന്റെ കൂട്ടായ്മയുടെ ഉജ്വല നേര്‍കാഴ്ചയായിരിക്കും ലോക മലയാളി കൌണ്‍സില്‍ കോണ്‍ഫെറെന്‍സ് എന്ന് പ്രത്യാശ പ്രകടിപ്പിച്ച തങ്കമണി അരവിന്ദന്‍ കോണ്‍ഫറന്‍സിന്റെ വിജയത്തിലേക്കായി വിവിധ കമ്മിറ്റികള്‍ അഹോരാത്രം പ്രവര്‍ത്തിച്ചു വരികയാണെന്നും എല്ലാവരെയും കോണ്‍ഫറന്‍സിലേക്കായി സ്വാഗതം ചെയ്യുന്നതായും അറിയിച്ചു ഗ്ലോബല്‍ പ്രസിഡന്റ് ഡോ. എ.വി.അനൂപ് , സെക്രട്ടറി ഐസക് ജോണ്‍ പട്ടാണിപ്പറമ്പില്‍ എന്നിവരുടെ നേതൃത്വത്തില്‍ വിവിധ രാജ്യങ്ങളിലെ ണങഇ പ്രൊവിന്‍സ്/റീജിയന്‍ കേന്ദ്രീകരിച്ചു കോണ്‍ഫെറെന്‍സ് ഒരുക്കങ്ങള്‍ ഏകീകരിച്ചു വരികയാണ്. അമേരിക്ക റീജിയനു വേണ്ടി ചെയര്‍മാന്‍ ജോര്‍ജ് പനക്കല്‍ , പ്രസിഡന്റ് പി സി മാത്യു എന്നിവരാണ് കോണ്‍ഫറന്‍സ് ഒരുക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത് കലാ,രാഷ്ട്രീയ, സാംസ്‌കാരിക , ബിസിനസ് രംഗത്തെ അസുലഭ പ്രതിഭകള്‍ പങ്കെടുക്കുന്ന ഈ ഗ്ലോബല്‍ കോണ്‍ഫെറന്‍സില്‍ ബിസിനസ്/യൂത്ത്/വനിതാ ഫോറങ്ങളെ ആസ്ധപദമാക്കിയുള്ള സമഗ്ര ചര്‍ച്ചകള്‍ക്കും കലാ, സാംസ്‌കാരിക മേഖലകളില്‍ നൂതനമായ ആശയങ്ങളെ പ്രതിനിധീകരിച്ചു വൈവിധ്യമാര്‍ന്ന പരിപാടികള്‍ക്കും വേദിയാകും.

 

കോണ്‍ഫെറന്‍സിനു ആതിഥ്യമരുളുന്ന ന്യൂജേഴ്‌സി പ്രൊവിന്‍സിനു വേണ്ടി താഴെ പറയുന്ന നേതാക്കളാണ് വിവിധ കോണ്‍ഫെറന്‍സ് കമ്മിറ്റികള്‍ക്ക് നേതൃത്വം കൊടുക്കുന്നത് ശ്രീ. തോമസ് മൊട്ടക്കല്‍ (ചെയര്‍മാന്‍) , ശ്രീമതി.തങ്കമണി അരവിന്ദന്‍ (കണ്‍വീനര്‍), വിദ്യ കിഷോര്‍ (സെക്രട്ടറി), ശോഭ ജേക്കബ് (ട്രെഷറര്‍),ജയ് കുളമ്പില്‍ (കോ കണ്‍വീനര്‍), പ്രോഗ്രാം (സോഫി വില്‍സണ്‍), റിസപ്ഷന്‍ (രുഗ്മിണി പദ്മകുമാര്‍, ഷീല ശ്രീകുമാര്‍, ജിനു അലക്‌സ് ), കള്‍ച്ചറല്‍ (രാജന്‍ ചീരന്‍), ലോജിസ്റ്റിക്‌സ് (ഡോ:ഗോപിനാഥന്‍ നായര്‍), ഹോസ്പിറ്റാലിറ്റി (സോമന്‍ ജോണ്‍ തോമസ്) , ലഃരലഹഹലിരല അവാര്‍ഡ്/മീഡിയ ആന്‍ഡ് പബ്ലിസിറ്റി (ജിനേഷ് തമ്പി), ബിസിനസ് (ശ്രീ. തോമസ് മൊട്ടക്കല്‍), രജിസ്‌ട്രേഷന്‍ ( പിന്‌ടോ ചാക്കോ , രവി കുമാര്‍), , പബ്ലിക് റിലേഷന്‍ (അലക്‌സ് കോശി , ഡോ ജോര്‍ജ് ജേക്കബ്), ഡിജിറ്റല്‍ ടെക്‌നോളജി (സുധീര്‍ നമ്പ്യാര്‍),വനിതാ ഫോറം (ഷൈനി രാജു), സുവനീര്‍ (ജേക്കബ് ജോസഫ്) 2018 ഓഗസ്റ്റ് 24 വെള്ളിയാഴ്ച ഉച്ചക്ക് തുടക്കം കുറിക്കുന്ന ഗ്ലോബല്‍ കോണ്‍ഫെറന്‍സ് അന്നേ ദിവസം വൈകുന്നേരം ക്രൂയിസ് നൈറ്റ് സംഘടിപ്പിച്ചിട്ടുണ്ട്. ഓഗസ്റ്റ് 25 ശനിയാഴ്ച അമേരിക്കയില്‍ ഒരു പൊന്നോണം എന്ന ആശയത്തില്‍ ഗൃഹാതുരത്വം ഉണര്‍ത്തുന്ന ഓണ പരിപാടികളും , വിഭവ സമൃദ്ധമായ ഓണസദ്യയും പരിപാടികളുടെ ഭാഗമായിരിക്കും. ഓഗസ്റ്റ് 26 ഞായറാഴ്ച വൈവിധ്യമാര്‍ന്ന ബിസിനസ്, യൂത്ത്, വനിതാ ഫോറം മേഖലകളില്‍ സമകാലീക പ്രസക്തമായ വിഷയങ്ങളില്‍ ചര്‍ച്ചയും, മീറ്റിംഗുകളും സംഘടിപ്പിക്കും.

ലോകമെമ്പാടും നിന്നും വരുന്ന പ്രതിനിധികള്‍ക്കായി കോണ്‍ഫറന്‍സ് വേദിയില്‍ തന്നെ ഭക്ഷണം പാചകം ചെയ്തു ഏറ്റവും മികവോടെ കാറ്ററിംഗ് സംവിധാനങ്ങള്‍ ഒരുക്കുന്നത് സണ്ണി മാളിയേക്കല്‍ നേതൃത്വം കൊടുക്കുന്ന കാറ്ററിംഗ് ഗ്രൂപ്പ് ആണ് മിസ് മലയാളി വേള്‍ഡ് വൈഡ് ുമഴലമി േകോണ്‍ഫറന്‍സിന്റെ മറ്റൊരു മുഖ്യ ആകര്‍ഷണമാണ്. യൂത്ത് ബിസിനസ് ഫോറത്തിന്റെ പരിപാടികളുടെ ഭാഗമായി തങ്ങളുടെ ആകര്‍ഷണീയമായ ബിസിനസ് മോഡല്‍സ് വിദഗ്ധ ജഡ്ജ് പാനെലിനു മുന്‍പാകെ അവതരിപ്പിക്കാനും ആകര്‍ഷണീയമായ സമ്മാനങ്ങള്‍ കരസ്ഥമാക്കാനും അവസരമുണ്ട് . സാമൂഹിക പ്രതിപത്തിയുടെ ഉദാത്ത പ്രതീകമായി ഇജഞ അഡ്മിനിസ്‌ട്രേഷന്‍ രംഗത്ത് ക്ലാസും , ഡെമോണ്‍സ്‌ട്രേഷനും കോണ്‍ഫറന്‍സിന്റെ ഭാഗമായി സജ്ജമാക്കിയിട്ടുണ്ട്

കോണ്‍ഫറന്‍സ് റജിസിട്രേഷന്‍ ലിങ്ക് : http://wmcnj.org/gc2018

2018 മാര്‍ച്ച് 31 നു മുന്‍പായി രജിസ്റ്റര്‍ ചെയ്യുന്നവര്‍റ ഓഫര്‍ ലഭ്യമായിരിക്കും എന്ന് റെജിസിട്രേഷന്‍ ചെയര്‍മാന്‍ പിന്‌ടോ ചാക്കോ അറിയിച്ചു

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.