You are Here : Home / USA News

മെഡിക്കല്‍ ജേര്‍ണലിസം ടീമിന് തുടക്കമിട്ട് ഇന്ത്യ പ്രസ്സ് ക്‌ളബ്

Text Size  

Story Dated: Tuesday, February 27, 2018 12:08 hrs UTC

മലയാള മാധ്യമ രംഗത്ത് അതിവേഗം ശക്തി പ്രാപിക്കുന്ന മെഡിക്കല്‍ ജേര്‍ണലിസത്തിന്റെ സാധ്യതകള്‍ കോര്‍ത്തിണക്കുന്നതിന്റെ ഭാഗമായി അമേരിക്കയിലെ മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഇന്ത്യ പ്രസ്സ് ക്‌ളബ് ഓഫ് നോര്‍ ത്ത് അമേരിക്ക ഈ രം ഗത്ത് പ്രവര്‍ത്തിക്കുന്ന വിദഗ്ധരുടെ ഒരു കൂട്ടായ്മക്ക് രൂപം നല്കി. റൂറല്‍,സയന്‍സ്, സ്പോട്സ്, കാലാവസ്ഥ, തുടങ്ങി വിവിധ വിഷയങ്ങള്‍ കൈകാര്യം ചെയ്യാന്‍ റിപ്പോര്‍ട്ടിംഗിലും എഡിറ്റിംഗിലും മികവു പുലര്‍ത്തിയവര്‍ നമുക്കുണ്ട്. എന്നാല്‍ മെഡിക്കല്‍ മേഖലയുമായി ബന്ധപ്പെട്ട് അത്രയതിധികം വാര്‍ത്തകള്‍ നമ്മുടെ മാധ്യമങ്ങളില്‍ കാണാറില്ല.

പത്തുവര്‍ഷങ്ങള്‍ക്കിപ്പുറം മെഡിക്കല്‍ രംഗത്തെ മാറ്റങ്ങളെ കുറിച്ച് സമൂഹം ബോധവാന്‍മാരാണ്. മെഡിക്കല്‍ ജേണലുകളിലും മറ്റും വരുന്ന വാര്‍ത്തകള്‍ മലയാള പത്രങ്ങള്‍ ചിലതെങ്കിലും വായനക്കാരുടെ അറിവിലേക്ക് പകര്‍ന്നു കൊടുക്കുന്നതു കൊണ്ടാണിത്.പൊതുജനാരോഗ്യ സംബന്ധമായ വിഷയങ്ങള്‍ക്ക് മാധ്യമങ്ങള്‍ കൂടുതല്‍ പ്രാധാന്യം നല്‍കിയാല്‍ ജനങ്ങള്‍ക്ക് മാധ്യമങ്ങളോട് അടുപ്പം തോന്നുക സ്വാഭാവികമാണ്. വര്‍ധിച്ചുവരുന്ന രോഗങ്ങളുടെ സ്വഭാവം , അവ മറ്റുരാജ്യങ്ങള്‍ എങ്ങിനെ പരിഹരിച്ചു എന്നിവയെല്ലാം പൊതു സമൂഹത്തിന് ഏറ്റവും ഗുണകരമാകും. ഇന്ത്യ പ്രസ് ക്ളബിന്റെ ആരംഭകാലം മുതലുള്ള അഭ്യുദയകാംഷികളും ആരോഗ്യമേഖലയില്‍ വിദഗ്ധരുരുമായ ഡോ എം വി പിള്ള , ഡോ റോയി തോമസ്സ് , ഡോ സാറാ ഈശോ എന്നിവരോടൊപ്പം ഏഷ്യാനെറ്റില്‍ 500ല്‍ പരം മെഡിക്കല്‍ എപ്പിസോടുകള്‍ ചെയ്ത വാഷിങ്ങ്ടണില്‍ നിന്നുള്ള ഡോ എസ് എസ് ലാലും മെറ്റ്ലൈഫിന്റെ ഗ്ളോബല്‍ ഡയറക്ടറും ആരോഗ്യമേഖലയില്‍ നിരവധി ലേഖനങ്ങളും പ്രസ്ദ്ധീകരിച്ച ഡോ ലീന ജോണ്‍സും ഉള്‍പ്പെടുന്ന ടീമാണ് ഇന്ത്യ പ്രസ്സ് ക്ളബിന് ഏറെ അഭിമാനിക്കാവുന്ന ഈ പ്രൊഫ്ഫഷണല്‍ വിങ്ങിന് തുടക്കമിടുക.

 

എഴുത്തിന്റെ ലോകത്ത് മികവിന്റെ കയ്യൊപ്പ് പതിപ്പിച്ച ഡോ എം .വി പിള്ള ഇപ്പോള്‍ കേരള സര്‍ക്കാരിന്റെ ജനശ്രദ്ധയാകര്‍ഷിച്ച വൈറോളജി സെന്റര്‍ പടുത്തുയര്‍ത്തുന്നതിന്റെ ചുക്കാന്‍ പിടിക്കുന്നു. പ്രസ്സ് ക്ളബ് സമ്മേളനങ്ങളിലെ സജീവ സാന്നിദ്ധ്യമായ ഡോ റോയ് തോമസ്സ് അവതരിപ്പിക്കുന്ന കൈരളി ടീ വി യിലെ 'മെഡിക്കല്‍ ടിപ്സ്' എന്ന പ്രോഗ്രാം ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലും ഹിറ്റാണ്. ക്യാന്‍സര്‍ അവേര്‍നസ് പ്രോഗ്രാമ്മുകളിലൂടെ ജനമനസ്സുകളില്‍ കുടിയേറിയ ഡോ സാറാ ഈശൊ സാംസ്‌കാരിക പ്രസിദ്ധീകരണത്തിന് പ്രൊഫഷണലിസം നല്കിയ ന്യുയോര്‍ക്കില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന ജനനി മാഗസിന്റെ സാഹിത്യ വിഭാഗം കൈകാര്യം ചെയ്യുന്നു. ഇന്ത്യ പ്രസ്സ് ക്ളബ്ബ് പടുത്തുയര്‍ത്തിയ വിശ്വാസ്യതയുടെയും കെട്ടുറപ്പിന്റെയും ഫലം കൂടിയാണ് ഈ മെഡിക്കല്‍ വിദഗ്ദരുടെ സഹകരിച്ചു മുന്നേറാനുള്ള തീരുമാനത്തിനു പിന്നില്‍.ഡോ എം വി പിള്ള ചെയര്‍മാനും ഡോ റോയ് തോമസ്സ് വൈസ് ചെയര്‍മാനുമായുള്ള ടീമിന്റെ രണ്ടാം ഘട്ട വികസനത്തിന്റെ ഭാഗമായി ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന് മറ്റ് പലരുമായും ചര്‍ച്ചകള്‍ പുരോഗമിച്ച് വരുന്നു. മെഡിക്കല്‍ ജേര്‍ണലിസത്തിന്റെ പുതിയ മേഖലകളിലേക്ക് കൂട്ടായ പ്രയ്തനത്തിലൂടെ മുന്നേറുന്നതിനോടൊപ്പം ഈ ടീം നമ്മുടെ നാടിനും നാട്ടുകാര്‍ക്കും പ്രയോജനപ്പെടുന്ന മികവിന്റെ കേന്ദ്രം ആയി മാറുമെന്ന് ഉറപ്പിക്കാം

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.