You are Here : Home / USA News

ചിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സിലിന് നവ നേതൃത്വം

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Tuesday, February 27, 2018 12:00 hrs UTC

ചിക്കാഗോ: ചിക്കാഗോയിലെ എപ്പിസ്‌കോപ്പല്‍ ചര്‍ച്ചസിന്റെ കൂട്ടായ്മയായ എക്യൂമെനിക്കല്‍ കൗണ്‍സില്‍ ഓഫ് കേരളാ ചര്‍ച്ചസിന്റെ യോഗം എല്‍മസ്റ്റിലുള്ള സി.എസ്.ഐ കോണ്‍ഗ്രിഗേഷനില്‍ കൂടി. കഴിഞ്ഞ ഒരുവര്‍ഷത്തെ പ്രവര്‍ത്തനങ്ങളെ വിലയിരുത്താനും, പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പിനുമായിരുന്നു യോഗം ചേര്‍ന്നത്. റവ. ലോറന്‍സ് ജോണ്‍സണ്‍ കൗണ്‍സില്‍ അംഗങ്ങളെ സ്വാഗതം ചെയ്തു. പ്രസിഡന്റ് റവ. ഏബ്രഹാം സ്കറിയ കഴിഞ്ഞ ഒരുവര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയവര്‍ക്കും, വിജയിപ്പിക്കുകയും ചെയ്ത കൗണ്‍സില്‍ അംഗങ്ങള്‍ക്ക് നന്ദി രേഖപ്പെടുത്തി. സെക്രട്ടറി ഗ്ലാഡ്‌സണ്‍ വര്‍ഗീസ് 2017-ലെ പ്രവര്‍ത്തന റിപ്പോര്‍ട്ടും, ട്രഷറര്‍ ജോണ്‍സണ്‍ കണ്ണൂക്കാടന്‍ അവതരിപ്പിച്ച കണക്കും പാസാക്കി. തുടര്‍ന്നു 2018-ലേക്കുള്ള ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് നടന്നു. പ്രസിഡന്റായി റവ. ജോണ്‍ മത്തായി, വൈസ് പ്രസിഡന്റ് റവ.ഫാ. ബിജുമോന്‍ ജേക്കബ്, സെക്രട്ടറി ടീന തോമസ്, ജോയിന്റ് സെക്രട്ടറി അച്ചന്‍കുഞ്ഞ് മാത്യു, ട്രഷറര്‍ ആന്റോ കവലയ്ക്കല്‍ എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.

 

യൂത്ത് ഫോറം ചെയര്‍മാന്‍ ആയി റവ.ഫാ. ബാബു മഠത്തില്‍പ്പറമ്പില്‍, ഹെല്‍ജോ വര്‍ഗീസ്, ജസീക്ക വിശാല്‍, സജി കുര്യന്‍, ജിബിന്‍ മേലേത്ത്, സിനില്‍ ഫിലിപ്പ്. വിമന്‍സ് ഫോറം- മേഴ്‌സി മാത്യു, ഏലിയാമ്മ പുന്നൂസ്, സിബിള്‍ ഫിലിപ്പ്, സാറാ തെക്കനാല്‍. പബ്ലിസിറ്റി & മീഡിയ - ജോയിച്ചന്‍ പുതുക്കുളം, ജോര്‍ജ് പണിക്കര്‍. വെബ്‌സൈറ്റ്- ഗ്ലാഡ്‌സണ്‍ വര്‍ഗീസ്. ഓഡിറ്റര്‍- ജേക്കബ് ജോര്‍ജ് എന്നിവരേയും ഐക്യകണ്‌ഠ്യേന തെരഞ്ഞെടുത്തു. 2018-ലെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും കൗണ്‍സില്‍ അംഗങ്ങളുടേയും, ചിക്കാഗോയിലെ 15 ദേവാലയങ്ങളുടേയും സഹകരണവും പിന്തുണയുമുണ്ടാകണമെന്ന് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട റവ. ജോണ്‍ മത്തായി അച്ചന്‍ ആവശ്യപ്പെടുകയുണ്ടായി. റവ.ഫാ. മാത്യൂസ് ജോര്‍ജ് പുതിയ ഭാരവാഹികള്‍ക്ക് ആശംസകള്‍ നേര്‍ന്നു. റവ. മാത്യു ഇടിക്കുള, റവ.ഫാ. സ്കറിയ തെലാപ്പള്ളില്‍ കോര്‍എപ്പിസ്‌കോപ്പ എന്നിവര്‍ സമാപന പ്രാര്‍ത്ഥന നടത്തി. ജോര്‍ജ് പണിക്കര്‍ അറിയിച്ചതാണിത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.