You are Here : Home / USA News

വിപിന്‍രാജ് ഫൊക്കാന ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്നു

Text Size  

Story Dated: Friday, February 23, 2018 01:04 hrs UTC

വാഷിംഗ്ടണ്‍ ഡി.സി: ഫൊക്കാനയുടെ 2018-2020 ഭരണസമിതിയില്‍ ജോയിന്റ് സെക്രട്ടറി ആയി വാഷിംഗ്ടണ്‍ ഡി.സി.യില്‍ നിന്നുള്ള വിപിന്‍ രാജ് മത്സരിക്കുന്നു. 2004ഇല്‍ യൂത്ത് വിഭാഗത്തില്‍ അംഗമായി സംഘടനാരംഗത്തു വന്ന വിപിന്‍ പിന്നീട് 2014 മുതല്‍ ഫൊക്കാനയുടെ ദേശീയകമ്മിറ്റി അംഗമായി പ്രവര്‍ത്തിച്ചു വരികയാണ്.2010 2012 കല്‍;കാലയളവില്‍ ഫൊക്കാന വാഷിംഗ്ടണ്‍ ഡി.സി. റീജിയണല്‍ വൈസ് പ്രസിഡന്റ് ആയും പ്രവര്‍ത്തിച്ചിട്ടുണ്ട്. കേരള അസോസിയേഷന്‍ ഓഫ് ഗ്രെയ്റ്റര്‍ വാഷിംഗ്ടണ്‍ (കെ.എ ജി .ഡബ്യു) വിന്റെ എക്‌സിക്യൂട്ടീവ് അംഗമായിട്ടാണ് മറ്റു സംഘടനാ രംഗംകളില്‍ ചുവടുറപ്പിക്കുന്നത്. ഒരു തികഞ്ഞ സ്‌പോര്‍ട്‌സ് പ്രേമി കൂടിയായ വിപിന്‍ മെരിലാന്‍ഡ്ഡി.സി.കേന്ദ്രികരിച്ചു പ്രവര്‍ത്തിക്കുന്ന 'കില്ലാഡിസ്' സ്‌പോര്‍ട്‌സ് ക്ലബിന്റ്‌റെ സ്ഥാപക അംഗവും മാനേജരും ആണ്. ക്ലബ്ബ് ന്യൂയോര്‍ക് ഉപ്പ്‌പെടെയുള്ള സ്ഥലങ്ങളില്‍ ഫുട്ബാള്‍ മത്സരങ്ങളില്‍ പങ്കെടുത്തു വിജയം വരിച്ചിട്ടുണ്ട്.

 

വാഷിംഗ്ടണിലുള്ള സെയിന്റ് മേരീസ് സിറിയന്‍ ഓര്‍ത്തഡോക്ള്‍സ് പള്ളിയുടെ ട്രസ്റ്റീ കൂടിയായ കോട്ടയം പള്ളം സ്വദേശിയായ വിപിന്‍ എസ് എസ് എല്‍ സി കഴിഞ്ഞയുടന്‍ കുടുംബത്തോടൊപ്പം അമേരിക്കയില്‍ കുടിയേറുകയായിരുന്നു.37 കാരനായ ഈ യുവ നേതാവ് വളര്‍ന്നത് അമേരിക്കയില്‍ എങ്കിലും മനസു മുഴുവന്‍ ഇപ്പോളും ജന്മനാട്ടില്‍ തന്നെ. പത്താം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ മുതല്‍ കോണ്‍ഗ്രസ് ആരാധകനായിരുന്ന വിപിന്‍ താന്‍ പഠിച്ച കോട്ടയത്തെ എം.ടി. സെമിനാരി ഹൈസ്‌കൂളിലെ കെ.എസ്.യൂ.വിന്റെ പാനിലില്‍ 1995 ഇല്‍ മത്സരിച്ചു പ്രസിഡന്റ് ആയിരുന്നു. കോണ്‍ഗ്രസ് നേതാക്കളോടുള്ള ആരാധനമൂലം ഇപ്പോഴുംഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെ പല തല മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും ഡി.സി..യില്‍ വന്നാല്‍ വിപിന്‍ രാജിന്റെ ഭാവനത്തിലാണ് തങ്ങാറുള്ളത്.

ഫൊക്കാന ബോര്‍ഡ് ഓഫ് ട്രൂസ്റ്റീ അംഗം , ഡി.സി. റീജിയണല്‍ വൈസ് പ്രസിഡന്റ് എന്നീ തലങ്ങളില്‍ മികച്ച പ്രകടനം കാഴ്ച വച്ചതിന്റെ അടിസ്ഥാനത്തിലാണ് ജോയിന്റ് സെക്രെട്ടറിയായി മത്സരിക്കാനുള്ള അംഗീകാരവും അനുഗ്രഹവും മുതിര്‍ന്ന ഫൊക്കാന നേതാക്കന്മാരില്‍ നിന്നും ലഭിച്ചത്.ലഭിച്ചത്. കമ്പ്യൂട്ടര്‍ ഇന്‍ഫോ ടെക് ബിരുദപഠനത്തില്‍ ചേര്‍ന്ന് അവിചാരിതമായി ബാങ്കിങ് മേഖലയിലേക്ക് കടന്നുവന്ന വിപിന്‍ ഡി.സി.ആസ്ഥാനമായുള്ള ജോര്‍ജ് മസോണ്‍ മോര്‍ട്ടഗേജ് കമ്പനിയില്‍ മോര്‍ട്ടഗേജ് ഓഫീസര്‍ ആയി പ്രവര്‍ത്തിക്കുന്നു..മൈക്രോ ബിയോളജിസ്‌റ് ആയ സുജു സാമുവേല്‍ ആണ് ഭാര്യ.മക്കള്‍: സനരാജ്, ഇഷാന്‍രാജ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.