You are Here : Home / USA News

ഷിക്കാഗോ മലയാളി അസോസിയേഷൻ വിമൻസ് ഫോറം പ്രസംഗ മത്സരം സംഘടിപ്പിക്കും

Text Size  

Story Dated: Thursday, February 22, 2018 02:06 hrs UTC

ഷിജി അലക്സ്

 

ഷിക്കാഗോ∙ വനിതാ ദിനാചരണത്തിന്റെ ഭാഗമായി ഷിക്കാഗോ മലയാളി അസോസിയേഷൻ വനിതാ ഫോറം വിവിധ മത്സരങ്ങൾ സംഘടിപ്പിക്കുന്നു. മത്സര ഇനങ്ങളിൽ ഡിബേറ്റും പ്രസംഗമത്സരവും ഉൾപ്പെടുത്തിയിട്ടുണ്ട്. മാർച്ച് 10 ന് ഉച്ചയ്ക്ക് 2 മുതൽ മോർട്ടൻഗ്രോവിലുള്ള സെന്റ് മേരീസ് ക്നാനായ കാത്തലിക് ചർച്ച് പാരീഷ്ഹാളിൽ വച്ചാണ് പരിപാടിയും മത്സരങ്ങളും നടക്കുന്നത്. ‌ ഡിബേറ്റിനുള്ള വിഷയം സാമ്പത്തിക നേട്ടങ്ങളും കുടുംബ മൂല്യങ്ങളും’ എന്നുള്ളതാണ്. അനുകൂലിച്ചോ പ്രതികൂലിച്ചോ മൂന്ന് മിനിട്ട് സംസാരിക്കാവുന്നതാണ്. പ്രസംഗത്തിനുള്ള വിഷയം സ്ത്രീ സമത്വം- സ്ത്രീകളുടെ പങ്ക്’ എന്നതാണ്. മൂന്നു മിനിട്ട് ഇംഗ്ലീഷിലോ മലയാളത്തിലോ പ്രസംഗിക്കാവുന്നതാണ്. വിവരങ്ങൾക്ക്: സിബിൾ ഫിലിപ്പ് - 630 697 2241, ടീനാ സിബു കുളങ്ങര - 224 425 3592, ഷിജി അലക്സ് - 224 436 9371. വനിതാദിനത്തോടനുബന്ധിച്ച് 25 വർഷം സേവനം പൂർത്തിയാക്കിയ ഷിക്കാഗോ മലയാളി അസോസിയേഷൻ അംഗങ്ങളായ നഴ്സുമാരെ ആദരിക്കുന്നുണ്ട്. വിവരങ്ങൾക്ക്: ചിന്നമ്മ സാബു-224 475 2866, ടീനാ കുളങ്ങര - 224 425 3592, ലിജി ഷാബു മാത്യു - 630 730 6221 എന്നിവരുമായി ബന്ധപ്പെടുക. മാർച്ച് ഒന്നിനാണ് പേര് നൽകേണ്ട അവസാന തീയതി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.