You are Here : Home / USA News

അറ്റ്‌ലാന്റ കണ്‍വന്‍ഷന്റെ ഒരുക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Tuesday, February 20, 2018 01:45 hrs UTC

അറ്റ്‌ലാന്റ: ജൂലൈ 19 മുതല്‍ 22 വരെ അറ്റ്‌ലാന്റയില്‍ വച്ചു നടത്തപ്പെടുന്ന ക്‌നാനായ കണ്‍വന്‍ഷന്റെ ഒരുക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞുവെന്ന് കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ സൈമണ്‍ ഇല്ലിക്കാട്ടില്‍ അറിയിച്ചു. നോര്‍ത്ത് അമേരിക്കയിലെ അറിയപ്പെടുന്ന കണ്‍വന്‍ഷന്‍ സെന്ററുകളില്‍ ഒന്നായ ഒമ്‌നി ഹോട്ടല്‍സ് ആന്‍ഡ് കണ്‍വന്‍ഷന്‍ സെന്ററില്‍ വച്ചു ഈ കണ്‍വന്‍ഷന്‍ നടത്താന്‍ സാധിക്കുന്നു എന്നത് ക്‌നാനായ സമുദായത്തിന് അഭിമാനിക്കാവുന്ന കാര്യംതന്നെയാണ്. ചുരുങ്ങിയ കാലംകൊണ്ട് അഞ്ഞൂറില്‍പ്പരം രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയ ഈ കണ്‍വന്‍ഷന്‍ ചരിത്രം മാറ്റിയെഴുതും എന്നു നമുക്കുറപ്പിക്കാം. ഏതാണ്ട് അമ്പതോളം കമ്മിറ്റികളുടെ നേതൃത്വത്തില്‍ വളരെ സൂക്ഷ്മതയോടെ നടത്തുന്ന ഈ കണ്‍വന്‍ഷന്‍ ഏവര്‍ക്കും പുതിയ അനുഭവമായിരിക്കുമെന്നു കെ.സി.സി.എന്‍.എ പ്രസിഡന്റ് ബേബി മണക്കുന്നേല്‍ അറിയിച്ചു. കുട്ടികള്‍ക്കുവേണ്ടി പുതുമയാര്‍ന്ന പല പരിപാടികളും ഈ കണ്‍വന്‍ഷനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ അറിയിക്കും. കണ്‍വന്‍ഷന്റെ സുഗമമായ നടത്തിപ്പിനുവേണ്ടി അറ്റ്‌ലാന്റയിലെ ക്‌നാനായ ദേവാലയ വികാരി ഫാ. ജെമി പുതുശേരി, സമുദായ നേതാക്കന്മാരായ റീജണല്‍ വൈസ് പ്രസിഡന്റ് ജോബി വാഴക്കാലായില്‍, പ്രസിഡന്റ് ജസ്റ്റിന്‍ പുത്തന്‍പുരയില്‍, വൈസ് പ്രസിഡന്റ് തോമസ് മുണ്ടത്താനം, സെക്രട്ടറി മാത്യു പുല്ലാഴിയില്‍, ജോയിന്റ് സെക്രട്ടറി ജെസി ബെന്നി പുതിയകുന്നേല്‍, ട്രഷറര്‍ സാജു വടക്കുന്നത്ത്, നാഷണല്‍ കൗണ്‍സില്‍ മെമ്പര്‍ ഷാജുമോന്‍ തെക്കേല്‍, കമ്മിറ്റി മെമ്പര്‍മാരായ ലൂക്ക് ചക്കാലപടവില്‍, ഡെന്നി എരണിക്കല്‍, എക്‌സ് ഒഫീഷ്യോ അലക്‌സ് അത്തിമറ്റത്തില്‍, ഓഡിറ്റര്‍ ഷാജന്‍ പൂവത്തുംമൂട്ടില്‍, കെ.സി.വൈ.എല്‍ ഡയറക്ടര്‍ ജിമ്മി വെള്ളാപ്പള്ളി, വിമന്‍സ് ഫോറം പ്രസിഡന്റ് ബീന വാഴക്കാലായില്‍, കെ.സി.ജെ.എല്‍ ഡയറക്ടര്‍ ലീലാമ്മ സാബു മന്നാകുളം, കിഡ്‌സ് ക്ലബ് ഡയറക്ടര്‍ ബിന്ദു ചിറയ്ക്കല്‍ എന്നിവര്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞു. ക്‌നാനായ സമുദായം ഇന്ന് അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളെ ശക്തമായി നേരിടാന്‍ നമുക്ക് ഒന്നിക്കാം. നമ്മുടെ ശക്തി തെളിയിക്കാം ഈ കണ്‍വന്‍ഷനിലൂടെ. അറ്റ്‌ലാന്റയിലേക്ക് ഏവര്‍ക്കും സ്വാഗതം. പി.ആര്‍.ഒ: ജോസ് തൂമ്പനാല്‍ & ജോസ് കരപറമ്പില്‍.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.