You are Here : Home / USA News

ഡാലസിൽ ഫ്ലു ബാധിച്ച് മരിച്ചവരുടെ എണ്ണം 106 കവിഞ്ഞു

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Thursday, February 08, 2018 07:47 hrs UTC

ഡാലസ്∙ ഫ്ലു സീസൺ ആരംഭിച്ചതു മുതൽ ഇതുവരെ ഡാലസ് ഫോർട്ട് വർത്ത് മെട്രോപ്ലെക്സിൽ 106 പേർ മരിച്ചതായി ഡാലസ് കൗണ്ടി അധികൃതർ വ്യക്തമാക്കി. ഡാലസ് കൗണ്ടിയിൽ ഫെബ്രുവരി 6 ന് ആറു പേർ മരിച്ചതോടെ ഇവിടെ മാത്രം മരിച്ചവരുടെ എണ്ണം 60 ആയി. കഴിഞ്ഞ വർഷം ഈ സീസണിൽ മരിച്ചവരുടെ (17) എണ്ണത്തേക്കാൾ മൂന്നിരട്ടിയിലധികമാണ് ഇതെന്ന് അധികൃതർ പറഞ്ഞു. മരിച്ചവരിൽ ഭൂരിഭാഗവും 36 നും 86 നും ഇടയിൽ പ്രായമുള്ളവരാണ്. കോളിൻ കൗണ്ടി (14) ടറന്റ് കൗണ്ടി (24), ഡെന്റൻ കൗണ്ടി (7) പാർക്കർ കൗണ്ടി (1) ഫ്ലു ബാധിച്ചു മരിച്ചവരുടെ സംഖ്യയും അധികൃതർ പുറത്തുവിട്ടു.

ടെക്സസ് സംസ്ഥാനത്ത് 2907 പേർ മരിച്ചവരിൽ 2200 പേർ 65 വയസ്സിന് മുകളിലുള്ളവരാണ്. ഇതിൽ അഞ്ചു കുട്ടികളും ഉൾപ്പെടും. സമീപ കാലത്തൊന്നും ഇത്രയും മാരകമായി ഫ്ലു ഉണ്ടായിട്ടില്ലെന്നാണ് പറയപ്പെടുന്നത്. ഫ്ലുവിനെതിരെ പ്രതിരോധകുത്തിവെപ്പുകൾ ഇപ്പോഴും ലഭ്യമാണെന്നും ഇതുവരെ എടുക്കാത്തവർക്ക് ഇനിയും കുത്തിവെപ്പുടുക്കാമെന്നും അധീകൃതർ വ്യക്തമാക്കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.