You are Here : Home / USA News

യുണൈറ്റഡ് ഫാമിലിസ് ആക്ട് യുഎസ് കോൺഗ്രസിൽ അവതരിപ്പിച്ചു

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Thursday, February 08, 2018 07:30 hrs UTC

വാഷിങ്ടൻ ഡിസി ∙ ചെയ്ൻ ഇമിഗ്രേഷൻ, ലോട്ടറി വീസ തുടങ്ങിയ വിഷയങ്ങളിൽ ട്രംപ് സ്വീകരിച്ചിരിക്കുന്ന ശക്തമായ നിലപാടുകൾ മറികടക്കുന്നതിന് കലിഫോർണിയായിൽ നിന്നുള്ള ഡമോക്രാറ്റിക് പ്രതിനിധി ജൂഡി ചുവിന്റെ നേതൃത്വത്തിൽ 45 കോൺഗ്രസ് അംഗങ്ങൾ സ്പോൺസർ ചെയ്ത യുണൈറ്റഡ് ഫാമിലിസ് ആക്ട് കോൺഗ്രസിൽ അവതരിപ്പിച്ചു.

ഏഷ്യൻ അമേരിക്കൻ കോക്കസ് അധ്യക്ഷ ജൂഡിയെ പിന്തുണച്ചു. കോൺഗ്രസിലെ ഇന്ത്യൻ അമേരിക്കൻ പ്രതിനിധികളായ പ്രമീള ജയ്പാൽ (വാഷിങ്ടൻ), റൊ ഖന്ന (കലിഫോർണിയ), രാജാ കൃഷ്ണമൂർത്തി (ഇല്ലിനോയ്സ്) തുടങ്ങിയ ഡമോക്രാറ്റുകളും രംഗത്തെത്തി. ഫാമിലി വീസ നിർത്തലാക്കുന്നത് തടയുക എന്നതാണ് ഇതുകൊണ്ട് ഉദ്യേശിക്കുന്നതെന്ന് പ്രമീള ജയ്പാൽ പറഞ്ഞു. നിരവധി സിവിൽ റൈറ്റ്സ് സംഘടനകളും ബില്ലിനനുകൂലമായി രംഗത്തെത്തി യിട്ടുണ്ട്.

ഫാമിലി വീസക്കുവേണ്ടി ഇന്ത്യ, ഫിലിപ്പെൻസ്, ചൈന തുടങ്ങിയ രാജ്യങ്ങളിൽ നിന്നും 4.4 മില്യൺ പേരാണ് കാത്തിരിക്കുന്നത്. വർഷങ്ങളായി അമേരിക്കയിൽ കഴിയുന്നു കുടുംബാംഗങ്ങളുമായി ഒന്നിക്കുന്നതിനുള്ള അവസരം ലഭിക്കണമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പ്രമീള പറഞ്ഞു. ദശാബ്ദങ്ങളായി നിലനിൽക്കുന്ന ഇമിഗ്രേഷൻ നയങ്ങൾ തുടരണമെന്നും ഇവർ ആവശ്യപ്പെട്ടു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.