You are Here : Home / USA News

ഫാമിലി കോണ്‍ഫറന്‍സ് രജിസ്‌ട്രേഷന്‍; ഇടവകകളില്‍ ആവേശം

Text Size  

Story Dated: Wednesday, February 07, 2018 02:26 hrs UTC

രാജന്‍ വാഴപ്പള്ളില്‍

 

ന്യൂയോര്‍ക്ക് : നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി ആന്റ് യൂത്ത് കോണ്‍ഫറന്‍സിന്റെ ഇടവക തല രജിസ്‌ട്രേഷന്‍ കിക്കോഫുകള്‍ വിജയകരമായി നടന്നു വരുന്നു. ഭദ്രാസന കൗണ്‍സില്‍, കോണ്‍ഫറന്‍സ് എക്‌സിക്യൂട്ടീവ് കമ്മിറ്റി, ഫിനാന്‍സ്/ സുവനീര്‍ കമ്മിറ്റി എന്നിവകളുടെ നേതൃത്വത്തില്‍ പ്രതിനിധികല്‍ ഓരോ ഞായാറാഴ്ചയും വിവിധ ഇടവകകള്‍ സന്ദര്‍ശിച്ചു വരികയാണ്. ഫെബ്രുവരി നാലാം തീയതി നാല്് ഇടവകകള്‍ ആണ് വിവിധ ടീം അംഗങ്ങള്‍ സന്ദര്‍ശിച്ചത്. സെന്റ് ഗ്രിഗോറിയോസ്(പാര്‍ക്ക് ഹില്‍ അവന്യൂ) യോങ്കേഴ്‌സില്‍ നടന്ന ചടങ്ങില്‍ ഫാ.നൈനാന്‍ റ്റി ഈശോ ഏവരേയും സ്വാഗതം ചെയ്ത് വിവരങ്ങള്‍ നല്‍കി. മാത്യു വര്‍ഗീസ്, ജോണ്‍ താമരവേലില്‍, തോമസ് വര്‍ഗീസ്, കുറിയാക്കോസ് തര്യന്‍ എന്നിവരെ കൗണ്‍സില്‍ അംഗമായ സജന്‍ മാത്യു പരിചയപ്പെടുത്തി. മാത്യൂ വര്‍ഗീസ് രജിസ്‌ട്രേഷനെക്കുറിച്ചും, തോമസ് വര്‍ഗീസ് സുവനീറിനെക്കുറിച്ചും, റാഫിളിനെക്കുറിച്ചും സംസാരിച്ചു.

 

വര്‍ഗീസ് മാമ്പിള്ളില്‍ ഗ്രാന്റ് സ്‌പോണ്‍സര്‍ ആകുകയും, നാല്പതോളം ടിക്കറ്റുകള്‍ അംഗങ്ങള്‍ക്കിടയില്‍ വിതരണം ചെയ്യുകയും ചെയ്തു. കൂടാതെ ഇരുപതു കുടുംബങ്ങള്‍ കോണ്‍ഫറന്‍സില്‍ രജിസ്റ്റര്‍ ചെയ്തു. സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ്(വെസ്റ്റ്‌ചെസ്റ്റര്‍ പോര്‍ട്ട് ചെസ്റ്റര്‍) ഇടവകയില്‍ നടന്ന ചടങ്ങില്‍ ഭദ്രാസന കൗണ്‍സില്‍ അംഗം സജി എം പോത്തന്‍, ഫിനാന്‍സ് സുവനീര്‍ കമ്മിറ്റി അംഗങ്ങളായ ടറന്‍സണ്‍ തോമസ്, ഐസക്ക് ചെറിയാന്‍(കൊച്ചുമോന്‍), മുന്‍ സഭാ മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ പോള്‍ കറുകപ്പള്ളില്‍, ഫീലിപ്പോസ് ഫിലിപ്പ്, മുന്‍ കോണ്‍ഫറന്‍സ് ട്രഷററായിരുന്ന ജീമോന്‍ വര്‍ഗീസ്, എന്നിവര്‍ സന്നിഹിതരായിരുന്നു. റവ.ഡോ.ജോര്‍ജ് കോശി ഏവരേയും സ്വാഗതം ചെയ്യുകയും, കോണ്‍ഫറന്‍സിനു വേണ്ട എല്ലാ സഹായസഹകരണങ്ങളും ചെയ്തു കൊടുക്കുവാനായി അഭ്യര്‍ത്ഥിയ്ക്കുകയും ചെയ്തു. സജി എം. പോത്തന്‍ രജിസ്‌ട്രേഷനെക്കുറിച്ചും, സൗജന്യനിരക്ക് പ്രയോജനപ്പെടുത്തുന്നതിനേക്കുറിച്ചും സംസാരിച്ചു. ഭദ്രാസനത്തിന്റെ എല്ലാ മിനിസ്ട്രിയിലും പോര്‍ട്ട്‌ചെസ്റ്റര്‍ ഇടവക നേതൃനിരയിലാണെന്ന് പീലിപ്പോസ്് ഫിലിപ്പ് ഓര്‍മ്മപ്പെടുത്തുകയുണ്ടായി. ഫിനാന്‍സ്/ സുവനീര്‍ കമ്മിറ്റി ചെയര്‍ എബി കുറിയാക്കോസ് റാഫിളിനെക്കുറിച്ചും സുവനീറിനെക്കുറിച്ചും സംസാരിച്ചു. കൂടാതെ കോണ്‍ഫറന്‍സില്‍ 80 ഗ്രാം സ്വര്‍ണ്ണം നല്‍കി ഗ്രാന്റ് സ്‌പോണ്‍സര്‍ ആയി സഹായങ്ങള്‍ നല്‍കുന്ന തോമസ് കോശി, വത്സാകോശി, ഇവരോടുള്ള ഹൃദയംഗമായ നന്ദി രേഖപ്പെടുത്തുകയും ചെയ്തു. കൊച്ചുമ്മന്‍ റ്റി ജേക്കബ് പോത്തന്‍ തങ്കന്‍, ഫിലിപ്പ് ജോര്‍ജ് എന്നിവര്‍ ആയിരം ഡോളറിന്റെ വീതം ടിക്കറ്റ് വാങ്ങി ഗ്രാന്റ് സ്‌പോണ്‍സര്‍മാര്‍ ആയി. അവരോടുള്ള നന്ദിയും എബി കുറിയാക്കോസ് അറിയിക്കുകയുണ്ടായി.

 

ആദ്യമായി കോണ്‍ഫറന്‍സിലേക്ക് രജിസ്റ്റര്‍ ചെയ്ത ചെറുപ്പക്കാരായ രണ്ടു കുടുംബങ്ങളെ ഏബ്രഹാം മണപ്പുറത്ത് യോഗത്തില്‍ പരിചയപ്പെടുത്തി.(അബു ഏബ്രഹാം ആന്റ് ഫാമിലി, അനില്‍ ചെറിയാന്‍ ആന്റ് ഫാമിലി). ഫാ.ജോര്‍ജ് കോശി അച്ചന്‍ ഒരു ടിക്കറ്റ് വാങ്ങുകയും, രജിസ്‌ട്രേഷന്‍ ഫോം സജി പോത്തനു നല്‍കിക്കൊണ്ട് രജിസ്‌ട്രേഷന്റെ കിക്കോഫും, റാഫിളിന്റെ വിതരണോത്ഘാടനവും നിര്‍വഹിച്ചു. ഫിലാഡെല്‍ഫിയാ സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് (അണ്‍റൂ അവന്യൂ), ഇടവകയില്‍ നടന്ന ചടങ്ങില്‍ ഫാ.എം.കെ.കുറിയാക്കോസ് ഏവരേയും സ്വാഗതം ചെയ്ത് വിവരണങ്ങള്‍ നല്‍കി. ഫാ.എബി പൗലോസ് വിശുദ്ധകുര്‍ബ്ബാന അര്‍പ്പിച്ചു. അതിനുശേഷം നടന്ന ചടങ്ങില്‍ ഡോ.റോബിന്‍ മാത്യു, ജോബി ജോണ്‍, ജോണ്‍ വര്‍ഗീസ്, സണ്ണി വര്‍ഗീസ്, ഷൈനി രാജു, മെറീനാ മാത്യു, ഫിലിപ്പ് മാത്യൂ, രാജന്‍ പടിയറ, റഞ്ചു പടിയറ, കൃപയാ വര്‍ഗീസ് എന്നിവര്‍ സന്നിഹിതരായിരുന്നു. ഫാ.എം.കെ.കുറിയാക്കോസില്‍ നിന്നും രജിസ്‌ട്രേഷന്‍ ഫോം വാങ്ങിക്കൊണ്ട്, രാജന്‍ പടിയറ റജിസ്‌ട്രേഷന്റെ കിക്ക് ഓഫ് നിര്‍വ്വഹിച്ചു. റാഫിള്‍ ടിക്കറ്റിന്റെ വിതരണോത്ഘാടനം ഫിലിപ്പ് വര്‍ഗീസ് നിര്‍വ്വഹിച്ചു. ഫാ.സുജിത് തോമസ്, ഏലിയാസ് ഐസക്ക്(ട്രസ്റ്റി) എന്നിവര്‍ ഗ്രാന്റ് സ്‌പോണ്‍സര്‍മാര്‍ ആകുകയും, സുവനീറിലേക്കുള്ള ആശംസകളും, പരസ്യങ്ങളും നല്‍കി. ഏകദേശം എഴുപതിനു മുകളില്‍ ടിക്കറ്റുകള്‍ അംഗങ്ങള്‍ക്ക് വിതരണം ചെയ്തു. ബെന്‍സേലം സെന്റ് ഗ്രിഗോറിയോസില്‍ നിന്നും മറ്റൊരു വിജയഗാഥ കൂടി രചിക്കുവാന്‍ സാധിച്ചു. സഭാ മാനേജിംഗ് കമ്മിറ്റി അംഗം ജോസഫ് ഏബ്രഹാം, ഫിനാന്‍സ് കമ്മിറ്റി അംഗങ്ങളായ വര്‍ഗീസ് ഐസക്ക്, യോഹന്നാന്‍ ശങ്കരത്തില്‍, എന്നിവര്‍ ആസൂത്രണം ചെയ്തതനുസരിച്ച്, ജനറല്‍ സെക്രട്ടറി ജോര്‍ജ് തുമ്പയില്‍, കമ്മിറ്റി അംഗങ്ങളായ ഫിലിപ്പ് തങ്കച്ചന്‍, നിതിന്‍ ഏബ്രഹാം, എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. ഫാ.വി.എം.ഷിബു അച്ചന്‍ യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു ഏവരേയും സ്വാഗതം ചെയ്ത് ജോര്‍ജ് തുമ്പയിലിനെ കോണ്‍ഫറന്‍സിന്റെ സന്ദേശങ്ങള്‍ നല്‍കുവാനായി ക്ഷണിച്ചു. ജോര്‍ജ് തുമ്പയില്‍ ഫണ്ട് ശേഖരണത്തെക്കുറിച്ചും, രജിസ്‌ട്രേഷനേക്കുറിച്ചും സംസാരിച്ചു.

 

കഴിഞ്ഞ കാലങ്ങളിലെ എല്ലാ സഹായ സഹകരണങ്ങള്‍ക്കും നന്ദി പറഞ്ഞു. കഴിഞ്ഞ കോണ്‍ഫറന്‍സില്‍ ഷിബു അച്ചന്‍ അവതരിപ്പിച്ച കഥാപ്രസംഗത്തെ പ്രകീര്‍ത്തിക്കുകയും ചെയ്തു. ഒരിക്കല്‍ കൂടി അവനോടുള്ള നന്ദി അറിയിച്ചു. രജിസ്‌ട്രേഷന്‍ ഫോം ഷിബു അച്ചന്‍ നല്‍കിക്കൊണ്ട്, യോഹന്നാന്‍ ശങ്കരത്തില്‍ രജിസ്‌ട്രേഷന്റെ കിക്ക്ഓഫ് നിര്‍വ്വഹിച്ചു. ജോസഫ് ഏ്ബ്രഹാം, സാറമ്മ ജോസഫ്, പോള്‍ മത്തായി/ ജോതന്‍ മത്തായി എന്നിവര്‍ ഗ്രാന്റ് സ്‌പോണ്‍സര്‍മാര്‍ ആകുകയും, ചെക്കുകള്‍ ഷിബു അച്ചനെ ഏല്‍പിക്കുകയും ചെയ്തു. അമ്പത്തിയാറില്‍ കൂടുതല്‍ ടിക്കറ്റുകള്‍ അംഗങ്ങള്‍ക്കിടയില്‍ വിതരണം ചെയ്യുകയും ചെയ്തു. കൂടാതെ സുവനീറിലേക്കുള്ള ആശംസകളും, പരസ്യങ്ങളും ലഭിച്ചു. കഴിഞ്ഞ വര്‍ഷത്തേതിലും കൂടുതല്‍ അംഗങ്ങള്‍ കോണ്‍ഫറന്‍സില്‍ പങ്കെടുക്കുമെന്ന് അറിയിക്കുകയും ചെയ്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.