You are Here : Home / USA News

സെന്റ് ഇഗ്നേഷ്യസ് കത്തീഡ്രലിനു തിളക്കമാര്‍ന്ന വിജയം

Text Size  

ജോസഫ്‌ മാര്‍ട്ടിന്‍ വിലങ്ങോലില്‍

martinjoseph75@gmail.com

Story Dated: Wednesday, February 07, 2018 02:04 hrs UTC

മലങ്കര ആര്‍ച്ച് ഡയോസിസ് ഓഫ് സിറിയന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ഇന്‍ നോര്‍ത്ത് അമേരിക്ക, ഭദ്രാസനാടിസ്ഥാനത്തില്‍, കഴിഞ്ഞ നവംബര്‍ മാസത്തില്‍ നടത്തിയ, ഈ വര്‍ഷത്തെ പത്താം ക്ലാസ്സ് പരീക്ഷയില്‍ ഡാളസ്, സെന്റ് ഇഗ്നേഷ്യസ് കത്തീഡ്രലിലെ വിദ്യാര്‍ത്ഥികളായ മിസ്. ടാനിയ ജഗന്‍ ഒന്നാം റാങ്കും, മിസ്റ്റര്‍ ജോഷ്വാ തോമസ് മൂന്നാം റാങ്കും കരസ്ഥമാക്കി. ഒന്നാം റാങ്ക് കരസ്ഥമാക്കിയ മിസ്സ്. ടാനിയ ജഗന്‍ നൂറുശതമാനവും മാര്‍ക്ക് വാങ്ങിയാണ് ഈ സ്ഥാനത്തിനര്‍ഹയായതെന്നതും ഏറെ ശ്രദ്ധേയമാണ്. അമേരിക്കയിലേയും, കാനഡയിലേയും വിവിധ ദേവാലയങ്ങളില്‍ നിന്നുള്ള പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥികള്‍ക്കായി, ഭദ്രാസനാടിസ്ഥാനത്തില്‍ വളരെ ചിട്ടയോടുകൂടി ക്രമീകരിക്കുന്ന ഈ വാര്‍ഷിക പരീക്ഷയുടെ, ഫലപ്രഖ്യാപനം കേന്ദ്രീകൃത മൂല്യ നിര്‍ണ്ണയത്തിലൂടെയാണ് നടത്തപ്പെടുന്നത്.

 

ജനുവരി 28 (ഞായര്‍) വി.കുര്‍ബ്ബാനാന്തരം, വികാരി റവ.ഫാ.യല്‍ദൊ പൈലിയുടെ അദ്ധ്യക്ഷതയില്‍ നടത്തപ്പെട്ട അുമോദന യോഗത്തിന്, അസിസ്റ്റന്റ്് വികാരി, റവ.ഫാ.ഡോ.രെന്‍ജന്‍ മാത്യു, സണ്ടേസ്‌ക്കൂള്‍ ഹെഡ്മാസ്റ്റര്‍ ശ്രീ.ജിത്ത് ജോസഫ്, കത്തീഡ്രല്‍ സെക്രട്ടറി ശ്രീ.ഷാജി ജോണ്‍, ട്രസ്റ്റി ശ്രീ. ജോസഫ് ജോര്‍ജ് എന്നിവര്‍ നേതൃത്വം നല്‍കി. റാങ്ക് ജേതാക്കളേയും മറ്റു ഉന്നത വിജയം കൈവരിച്ച എല്ലാ കുട്ടികളേയും, പ്രത്യേകം അഭിനന്ദിക്കുന്നതോടൊപ്പം തന്നെ, ഈ നേട്ടത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച അദ്ധ്യാപകരുടേയും, രക്ഷാകര്‍ത്താക്കളുടേയും അശ്രാന്ത പരിശ്രമത്തേയും, സമര്‍പ്പണ മനോഭാവത്തേയും, പ്രത്യേകം സ്മരിക്കുന്നതായും, വികാരി തന്റെ അനുമോദന പ്രസംഗത്തില്‍ സൂചിപ്പിക്കുകയുണ്ടായി. ഈ നേട്ടം മറ്റു കുട്ടികള്‍ക്കും, ഭാവി തലമുറക്കും ഒരു മാതൃകയാകട്ടേയെന്നും ബ:അച്ഛന്‍ ആശംസിച്ചു. റാങ്ക്‌ജേതാക്കള്‍ക്ക് കത്തീഡ്രലില്‍ നിന്നും ക്രമീകരിച്ചിട്ടുള്ള പ്രത്യേക ക്യാഷ് അവാര്‍ഡ് ട്രസ്റ്റി, ശ്രീ.ജോസഫ് ജോര്‍ജ് നല്‍കി ആദരിച്ചു.

ഭദ്രാസനാടിസ്ഥാനത്തില്‍ റാങ്ക് ജേതാക്കള്‍ക്കായി, ഏര്‍പ്പെടുത്തിയിട്ടുള്ള പ്രത്യേക ക്യാഷ് അവാര്‍ഡ്, ജൂലൈ മാസത്തില്‍ ന്യൂയോര്‍ക്കില്‍ വെച്ചു നടത്തപ്പെടുന്ന, ഫാമിലി കോണ്‍ഫറന്‍സിനോടനുബന്ധിച്ചുള്ള ചടങ്ങില്‍ വെച്ച്, ഇടവക മെത്രാപ്പോലീത്ത അഭിവന്ദ്യ യല്‍ദൊ മോര്‍ തീത്തോസ് മെത്രാപോലീത്താ തിരുമനസ്സുകൊണ്ട് നല്‍കി ആദിരിക്കുന്നതാണ്. സെന്റ് ഇഗ്നേഷ്യസ് കത്തീഡ്രല്‍ പി.ആര്‍.ഓ. കറുത്തേടത്ത് ജോര്‍ജ് അറിയിച്ചതാണിത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.