You are Here : Home / USA News

മാർത്തോമ്മാ സൗത്ത് വെസ്റ്റ് റീജിയണൽ സമ്മേളനം ഡാലസിൽ

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Monday, January 29, 2018 05:55 hrs UTC

ഡാലസ്: മാർത്തോമ്മാ ചർച്ച് നോർത്ത് അമേരിക്ക യൂറോപ്പ് ഭദ്രാസനം സന്നദ്ധ സുവിശേഷ സംഘം, സേവികാ സംഘം, യുവജന സംഘം സൗത്ത് വെസ്റ്റ് റീജിയണൽ കോൺഫറൻസ് മാർച്ച് 16, 17 തീയതികളിൽ ഡാലസിൽ വച്ചു നടക്കും. ഡാലസ് സെഹിയോൻ മാർത്തോമ്മാ ചർച്ചാണ് സമ്മേളനത്തിന് ആതിഥേയത്വം വഹിക്കുന്നത്.

‘അബണ്ടന്റ് ലൈഫ് ’ എന്നതാണ് ഈ വർഷത്തെ കോൺഫറൻസിന്റെ മുഖ്യ ചിന്താവിഷയം. വെരി റവ. ചെറിയാൻ തോമസ് (മുൻ സഭാ സെക്രട്ടറി, ബാംഗ്ലൂർ എക്യുമെനിക്കൽ ക്രിസ്റ്റ്യൻ സെന്റർ ഡയറക്ടർ), ആശാ മേരി മാത്യൂസ് (ഹൂസ്റ്റൺ) എന്നിവരാണ് കോൺഫറൻസിന് നേതൃത്വം നൽകുന്നത്.

മാത്യൂ പി.ഏബ്രഹാം (കൺവീനർ), മറിയാമ്മ ജോൺ (റജിസ്ട്രേഷൻ), സാക്ക് സുനിൽ സഖറിയ (പ്രോഗ്രാം കോർഡിനേറ്റർ), ഫിലിപ്പ് മാത്യു (പ്രെയർ കോര്‍ഡിനേറ്റർ), സന്തോഷ് ലൂക്കോസ് (ട്രഷറർ), ഷെർലി തോമസ് (ട്രാൻസ്പോർട്ടേഷൻ), ആലീസ് ലൂക്കോസ് (മെഡിക്കൽ), മോൻസി വർഗീസ് (ഗായകസംഘം), ‍ജെ. പി. ജോൺ (ഫുഡ്) എന്നിവർ ഉൾപ്പെടുന്ന കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. രജിസ്ട്രർ ചെയ്യണ്ട അവസാന തീയതി മാർച്ച് നാലാണ്.

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.