You are Here : Home / USA News

വാഷിങ്ടൻ ഡിസി ശ്രീനാരായണ മിഷന്‍ സെന്ററിന് പുതിയ നേതൃത്വം

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Monday, January 29, 2018 05:53 hrs UTC

വാഷിങ്ടൻ: ശ്രീനാരായണ മിഷന്‍ സെന്റര്‍ 2018 -19 കാലയളവിലേക്കുള്ള പുതിയ ഭരണാധികാരികളെ തിരഞ്ഞെടുത്തു. മേരിലാന്റ് ബെത്തേസ്ഡയിലുള്ള എലിമെന്ററി സ്കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ചു നടന്ന ജനറല്‍ബോഡി യോഗമാണ് പുതിയ കമ്മിറ്റി അംഗങ്ങളെ തിരഞ്ഞെടുത്തത്.

ബിന്ദു സന്ദീപ് (പ്രസിഡന്റ്), അനില്‍കുമാര്‍ (വൈസ് പ്രസിഡന്റ്), സുജിത് സുകുമാരന്‍ (സെക്രട്ടറി), ലത ധനജ്ഞയന്‍ (ജോയിന്റ് സെക്രട്ടറി), സുധാകര പണിക്കര്‍ (ട്രഷറര്‍), കൃഷ് ദിവാകര്‍ (ജോയിന്റ് ട്രഷറര്‍) എന്നിവരാണ് സാരഥികള്‍. 15 അംഗ എക്‌സിക്യൂട്ടീവിലേക്ക് പീറ്റ് തൈവളപ്പില്‍, സന്ദീപ് പണിക്കര്‍, രത്‌നമ്മ നാഥന്‍, സന്തോഷ് കവനക്കുടി, മഹിതാ വിജിലി, റാണി ബാബു, കവിത ജയരാജ്, ഡോ. മുരളീരാജന്‍, ഭരത് മണിരാജ് എന്നിവരേയും തിരഞ്ഞെടുത്തു.

ജൂലൈ 19 മുതല്‍ 22 വരെ ന്യൂയോര്‍ക്കില്‍ നടക്കുന്ന ദേശീയ ശ്രീനാരായണ കണ്‍വന്‍ഷനില്‍ പങ്കെടുത്ത് വിജയപ്പിക്കണമെന്ന് പുതിയ ഭാരവാഹികള്‍ അഭ്യർഥിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.