You are Here : Home / USA News

റോണ്‍ മത്തായി എര്‍വിംഗ് കണ്‍വന്‍ഷന്‍ വിസിറ്റര്‍ ബ്യൂറോ ബോര്‍ഡ് ഓഫ് ഡയറക്‌ടേഴ്‌സ് വൈസ് ചെയര്‍മാന്‍

Text Size  

ഏബ്രഹാം തോമസ്

raajthomas@hotmail.com

Story Dated: Friday, January 19, 2018 01:41 hrs UTC

എര്‍വിംഗ്, ടെക്‌സസ്: സാമൂഹ്യ പ്രവര്‍ത്തകനും, എര്‍വിംഗ് ഇന്‍ഡിപെന്‍ഡന്റ് ലമാര്‍ സ്കൂള്‍ ഡിസ്ട്രിക്ട് ഇംപ്രൂവ്‌മെന്റ് കമ്മിറ്റി അംഗവുമായ റോണ്‍ മത്തായിയെ എര്‍വിംഗ് കണ്‍വന്‍ഷന്‍ വിസിറ്റര്‍ ബ്യൂറോയുടെ ബോര്‍ഡ് ഓഫ് ഡയറക്‌ടേഴ്‌സിന്റെ വൈസ് ചെയര്‍മാനായി നിയമിച്ചു. കഴിഞ്ഞ നാലു വര്‍ഷമായി ഡയറക്ടര്‍ ബോര്‍ഡ് അംഗമായി പ്രവര്‍ത്തിച്ചുവരുകയായിരുന്നു റോണ്‍. ബോര്‍ഡ് വൈസ് ചെയര്‍മാന്‍ എന്ന നിലയില്‍ എര്‍വിംഗിലേക്ക് വലിയ വ്യവസായ സ്ഥാപനങ്ങളെ ആകര്‍ഷിക്കാനും, നഗരത്തിന്റെ വ്യവസായ ബന്ധങ്ങള്‍ വികസിപ്പിക്കാനും പുതിയ നയരൂപീകരണത്തില്‍ പ്രധാന പങ്കുവഹിക്കുവാനും റോണിനു കഴിയും. ഡി.എഫ്.ഡബ്ല്യു നഗരസമൂഹത്തിലെ സാല്‍വേഷന്‍ ആര്‍മിയുടെ അഡൈ്വസറി കൗണ്‍സിലിലും റോണ്‍ പ്രവര്‍ത്തിക്കുന്നു. റോണിനു എര്‍വിംഗില്‍ സ്റ്റേറ്റ് ഫാം ഇന്‍ഷ്വറന്‍സ് ഏജന്‍സിയുണ്ട്. ഡാലസിലെ മികച്ച ഇന്‍ഷ്വറന്‍സ് ഏജന്റായി റോണിനെ ഡി മാസിക 2016-ലും 2017-ലും തെരഞ്ഞെടുത്തിരുന്നു. എര്‍വിംഗില്‍ സ്ഥിരതാമസമായ ആറാട്ടുപുഴ കടവന മത്തായി കെ. മത്തായിയുടേയും - ഡെയ്‌സി മത്തായിയുടേയും മകനാണ് റോണ്‍.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.