You are Here : Home / USA News

ഹൂസ്റ്റണ്‍ റാന്നി അസോസിയേഷന്‍ പുതുവത്സര സംഗമം അവിസ്മരണീയമായി

Text Size  

Jeemon Ranny

jeemonranny@gmail.com

Story Dated: Thursday, January 18, 2018 07:50 hrs UTC

ഹൂസ്റ്റണ്‍: ഹൂസ്റ്റണിലെ പ്രമുഖ പ്രവാസി സംഘടനകളില്‍ ഒന്നായ ഹൂസ്റ്റണ്‍ റാന്നി അസോസിയേഷന്റെ (HRA) ആഭിമുഖ്യത്തില്‍ നടന്ന പുതുവത്സര സംഗമം വിപുലമായ പരിപാടികളാല്‍ ശ്രദ്ധേയമായി. ജനുവരി 13 നു ശനിയാഴ്ച വൈകുന്നേരം 5:30 മുതല്‍ സ്റ്റാഫോര്‍ഡിലുള്ള ദേശി റെസ്റ്റോറന്റില്‍ വച്ചാണ് കുടുംബ സംഗമം സംഘടിപ്പിച്ചത്. റാന്നി സ്വദേശിയും സെന്റ് ജെയിംസ് ക്‌നാനായ ചര്‍ച്ച വികാരിയും ആയ റവ. ഫാ. എബ്രഹാം സക്കറിയ ചരിവുപറമ്പില്‍ന്റെ (ജെക്കു അച്ചന്‍ ) പ്രാരംഭ പ്രാര്‍ത്ഥനയോടെ ആരംഭിച്ച സമ്മേളനത്തില്‍ പ്രസിഡന്റ് ജോയ് മണ്ണില്‍ അധ്യക്ഷത വഹിച്ചു. തുടര്‍ന്ന് റാന്നി നിവാസികള്‍ക്കു അന്യോന്യം പരിചയം പുതുക്കുന്നതിനും ഗൃഹാതുര അനുഭവങ്ങള്‍ പങ്കിടുന്നതിനും അവസരം ഒരുക്കുന്നതിന്റെ ഭാഗമായി സ്വയം പരിചയപ്പെടുത്തല്‍ ചടങ്ങു നടന്നു. അധ്യക്ഷ പ്രസംഗത്തിന് ശേഷം ജനറല്‍ സെക്രട്ടറി ജിന്‍സ് മാത്യു കിഴക്കേതില്‍ സംഘടനയുടെ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

 

സമ്മേളനത്തില്‍ പങ്കെടുത്ത റാന്നി ബ്ലോക്ക് പഞ്ചായത്ത് അംഗവും റാന്നി അങ്ങാടി പഞ്ചായത്ത് മുന്‍ പ്രസിഡണ്ടുമായ മേഴ്‌സി പാണ്ടിയത്, ഹൃസ്വ സന്ദര്‍ശനത്തിനു ഹൂസ്റ്റണില്‍ എത്തിയ അസോസിയേഷന്‍ സ്ഥാപക പ്രസിഡന്റ് കെ.എസ്. ഫീലിപ്പോസ് പുല്ലമ്പള്ളില്‍, ലീലാമ്മ ഫിലിപ്പോസ് എന്നിവരെ പൊന്നാട അണിയിച്ചു ആദരിച്ചു . റവ. ഫാ. എബ്രഹാം സക്കറിയ പുതുവത്സര സന്ദേശം നല്‍കി.2018 ന്റെ ചവിട്ടു പടിയില്‍ കയറി നില്‍ക്കുമ്പോള്‍ നമുക്ക് ഒരു ആത്മപരിശോധന ആവശ്യമാണ്. നഷ്ടപെട്ട അവസരങ്ങളെയും മുറിപെട്ട വികാരങ്ങളെയും ഓര്‍ത്തു ജീവിതം പാഴാക്കാതെ ദൈവിക ചിന്തയില്‍ അധിഷ്ഠിതമായി ഭാവിയെ കരുപിടിപ്പിക്കുവാന്‍ ഓരോരുത്തരും ശ്രദ്ധിക്കണമെന്നും എല്ലാവര്ക്കും ശുഭകരമായ പുതുവത്സരാശംസകളും ആശംസിക്കുന്നുവെന്നും അച്ചന്‍ സന്ദേശത്തില്‍ ഉദ്‌ബോധിപ്പിച്ചു. അസ്സോസിയേഷന്‍ രക്ഷാധികാരിയും റാന്നി എം. എല്‍.എ യുമായ രാജു എബ്രഹാം ടെലിഫോണില്‍ കൂടി പ്രത്യേക സന്ദേശം നല്‍കിയത് സംഗമത്തിന് മികവ് നല്‍കി. 2009 ല്‍ ആരംഭം കുറിച്ച അസോസിയേഷന്റെ മികവുറ്റ പ്രവര്‍ത്തനങ്ങളെ മുക്തകണ്ഠം പ്രശംസിച്ച എം. എല്‍.എ, എല്ലാ വിധ ഭാവുകങ്ങളും ആശംസിച്ചു. ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടി ജഡ്ജ് ആയി മത്സരിക്കുന്ന കെ.പി. ജോര്‍ജ് ആശംസകള്‍ അറിയിച്ചു സംസാരിച്ചു.

അദ്ദേഹത്തിന്റെ വിജയത്തിനു എല്ലാ വിധ പിന്തുണയും അസ്സോസിയേഷന്‍ അറിയിച്ചു. അസ്സോസിയേഷന്‍ അംഗങ്ങളും ഹൂസ്റ്റണിലെ പ്രമുഖ ഗായകരുമായ റോയ് തീയാടിക്കല്‍, മീര സക്കറിയ, ജോസ് മാത്യു, മെറില്‍ ബിജു സക്കറിയ എന്നിവര്‍ ശ്രുതിമധുരമായ ഗാനങ്ങള്‍ ആലപിച്ചു. സ്ഥാപക ജനറല്‍ സെക്രട്ടറി തോമസ് മാത്യു (ജീമോന്‍ റാന്നി) നന്ദി പ്രകാശിപ്പിച്ചു. സമ്മേളനത്തിന് ശേഷം വിഭവ സമൃദ്ധമായ സ്നേഹവിരുന്നും ഉണ്ടായിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.